"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 38: വരി 38:
[[പ്രമാണം:39014newlib.jpeg|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു]]
[[പ്രമാണം:39014newlib.jpeg|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു]]
ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം അഡ്വ ബ്രിജേഷ് എബ്രഹാം നിർവഹിച്ചു .വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിസിപൽ അനിത എം എസ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രൻ നന്ദിയും പറഞ്ഞു .
ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം അഡ്വ ബ്രിജേഷ് എബ്രഹാം നിർവഹിച്ചു .വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിസിപൽ അനിത എം എസ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രൻ നന്ദിയും പറഞ്ഞു .
ശ്രദ്ധ -ഉദ്ഘാടനം -ജൂലൈ 24
സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29

20:13, 30 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം -ജൂൺ 1

2023 -24 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവ് , പിടിഎ പ്രസിഡണ്ട്  ടി എസ് ജയചന്ദ്രൻ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപകൻ പ്രേം ദേവാസ് , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

കുട്ടികൾക്ക് അനുമോദനം -ജൂൺ 1

2022 23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സജീവ് എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.



ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം -ജൂൺ 5

  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ് ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് സുരാജ് ബി, സീനിയർ അധ്യാപകൻ സചിൽ കുമാർ, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വായന ദിനം -ജൂൺ 19

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂൾ എൻഎസ്എസിന്റെയും നേതൃത്വത്തിൽ ജൂൺ 19ന് വായന മാസാചരണത്തിന് തുടക്കമായി .നിലമേൽ എൻഎസ്എസ് കോളേജ് മലയാള വിഭാഗം പ്രൊഫസർ(Rtd) ഡോ. എസ് മുരളീധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കവിയും സാഹിത്യകാരനുമായ ശ്രീ രാജൻ താന്നിക്കൽ വായനദിന സന്ദേശം നൽകി. കവയിത്രിയും സ്കൂൾ കൗൺസിലറുമായ ശ്രീമതിചിഞ്ചു. വി. മധു,പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായന മാസാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം -ജൂൺ 26

സ്കൂൾ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു .ലഹരി വിരുദ്ധ റാലി ,പ്രതിജ്ഞ ,ഫ്‌ളാഷ് മോബ് ,പ്ലക്കാർഡ് നിർമാണം തുടങ്ങിയവ സ്കൂളിൽ നടന്നു . എക്‌സൈസ് വകുപ്പിന്റെ വിരുദ്ധ ക്ലാസ് ,ICPF കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ പാവനാടകം എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചു.

പുസ്തക മേള -ജൂലൈ 5

വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ വിലക്കിഴിവിൽ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ മേളയിൽ പങ്കാളികളായി .

കഥോത്സവം -ജൂലൈ 13

പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കലോത്സവം ജൂലൈ 13ന് സ്കൂളിൽ വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. നാടൻപാട്ട് കലാകാരനായ അബു പാലാഴി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പിടിഎ, എം പി ടി എ പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ബിആർസി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കൊച്ചുകുട്ടുകാർ കഥാപാത്രങ്ങളുടെ മാസ്കണിഞ്ഞ് കഥ പറയാൻ എത്തിയത് ഏവർക്കും ഹൃദ്യമായ കാഴ്ചയായി മാറി.

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം -ജൂലൈ 14

ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം അഡ്വ ബ്രിജേഷ് എബ്രഹാം നിർവഹിച്ചു .വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിസിപൽ അനിത എം എസ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രൻ നന്ദിയും പറഞ്ഞു .



ശ്രദ്ധ -ഉദ്ഘാടനം -ജൂലൈ 24

സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29