"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സകൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പ് നടത്തി)
വരി 1: വരി 1:
== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. ==
27/06/2023
തികച്ചും ജനാധിപത്യ രീതിയിൽ തന്നെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്ന്റെ നേതൃത്വത്തിൽ നടന്നു . നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു.  സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി . എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ശ്രീദേവ് ഗോവിന്ദ് കെ, ദിൽജിത്ത് രാജ് കെ, അൽഫോൻസ് ടോണി, ആദിയ സജി, ഹൃദ്യ സി.എ, അമേയ രവി, എമിലിൻ ജോസ്എന്നിവർ മത്സരിച്ചു. വരണാധികാരിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ നടത്തി.  127 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഏഴാം ക്ലാസിലെ ശ്രീദേവ് ഗോവിന്ദ് കെ യും ഡെപ്യൂട്ടി ലീഡറായി ആദിയ സജിയും തെരഞ്ഞെടുക്കപ്പെട്ടു.
== സകൂൾ ലീഡർ തെരഞ്ഞെടുപ്പ് : മീറ്റ് ദി കാൻഡിഡേറ്റ് ==
26/06/2023
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭി മുഖ്യത്തിൽ നടക്കുന്ന സകൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 26.06.23 ന് മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടി നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ നപരിപാടിയിൽ കൺവീനർ ജീന സ്വാഗതവും സ്റ്റുഡൻ്റ് കൗൺസിലർ അലക്സ് അബ്രഹാം നന്ദിയും പറഞ്ഞു.
== റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ==
== റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ==
26/01/2023
26/01/2023

22:48, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി.

27/06/2023

തികച്ചും ജനാധിപത്യ രീതിയിൽ തന്നെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്ന്റെ നേതൃത്വത്തിൽ നടന്നു . നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി . എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ശ്രീദേവ് ഗോവിന്ദ് കെ, ദിൽജിത്ത് രാജ് കെ, അൽഫോൻസ് ടോണി, ആദിയ സജി, ഹൃദ്യ സി.എ, അമേയ രവി, എമിലിൻ ജോസ്എന്നിവർ മത്സരിച്ചു. വരണാധികാരിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ നടത്തി. 127 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഏഴാം ക്ലാസിലെ ശ്രീദേവ് ഗോവിന്ദ് കെ യും ഡെപ്യൂട്ടി ലീഡറായി ആദിയ സജിയും തെരഞ്ഞെടുക്കപ്പെട്ടു.

സകൂൾ ലീഡർ തെരഞ്ഞെടുപ്പ് : മീറ്റ് ദി കാൻഡിഡേറ്റ്

26/06/2023

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭി മുഖ്യത്തിൽ നടക്കുന്ന സകൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 26.06.23 ന് മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടി നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ നപരിപാടിയിൽ കൺവീനർ ജീന സ്വാഗതവും സ്റ്റുഡൻ്റ് കൗൺസിലർ അലക്സ് അബ്രഹാം നന്ദിയും പറഞ്ഞു.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

26/01/2023

ചെറുപുഴ ജെ എം യു പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കെ സതീഷ് പതാക ഉയർത്തി. ഭരണഘടനാ ശില്പി ബി ആർ അംബേദ്കറുടെ ജീവചരിത്രം പോസ്റ്ററുകൾ ഭരണഘടനയിൽ ചേർത്തിരിക്കുന്ന മൗലിക അവകാശങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. പി ജീന, അജിത്ത് കെ എന്നിവർ പ്രസംഗിച്ചു.

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി

18/11/2022

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായി പഠനശിബിരം/ ശില്പശാല നവംബർ 18ന് നടത്തി. സതീശൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.

പഴമയുടെ നന്മ പ്രദർശനം

13/10/2022

ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സാമൂഹ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഴമയുടെ നന്മ പ്രദർശനം സംഘടിപ്പിച്ചു. പഴയകാല വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഒരുകാലത്ത് വീടുകളിൽ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് വീടുകളിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ പ്രദർശനത്തിന്റെ ഭാഗമായി. പഴയകാല വീട്ടുപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും അവരെക്കുറിച്ച് പഠിക്കുന്നതിനും പ്രദർശനം കൂടുതൽ സഹായകരകമായി. പ്രദർശനം സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര കൺവീനർ പി ജീന  അധ്യക്ഷയായി,ടിപി പ്രഭാകരൻ, മുഹ്സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സതീഷ് സ്വാഗതവും വി ഹരിത നന്ദിയും പറഞ്ഞു.

‘ആസാദി കാ അമൃത് മഹോത്സവ് ’ ഇന്ത്യ @ 75

13/08/2022

ജെ യം യു പി സ്കൂൾ ചെറുപുഴ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആസാദിക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളുടെ സൈനികരായ രക്ഷിതാക്കളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ,സതീഷ് കെ സ്വാഗതം പറഞ്ഞു, സീനിയർ അസിസ്റ്റൻറ് സത്യവതി കെ    വിമുക്തഭടൻ തോമസ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അജിത്ത് മാസ്റ്റർ നന്ദി അർപ്പിച്ചു സംസാരിച്ചു.