"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| style="border-top: solid 1px #ccd2d9;font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2020-21|2020-21]] | | style="border-top: solid 1px #ccd2d9;font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2020-21|2020-21]] | ||
|- | |- | ||
| style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| | | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2019-20|2019-20]] | ||
|- | |- | ||
| style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| | | style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2018-19|2018-19]] | ||
|- | |||
|} | |} | ||
</div> | </div> | ||
വരി 41: | വരി 21: | ||
[[പ്രമാണം:KPY LK.png|250px|ചട്ടരഹിതം|നടുവിൽ]] | [[പ്രമാണം:KPY LK.png|250px|ചട്ടരഹിതം|നടുവിൽ]] | ||
<br /> | |||
<br /> | |||
==ലിറ്റിൽ കൈറ്റ്സ് മാഗസിൻ-2020== | ==ലിറ്റിൽ കൈറ്റ്സ് മാഗസിൻ-2020== |
09:07, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് മാഗസിൻ-2020
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവർത്തനപരിപാടികൾ വഴി അവരുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവർത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാർഥികളുടെ അറിവും കഴിവും വളർത്തിയെടുക്കാനും പഠനപ്രവർത്തനങ്ങളിലുള്ള താത്‍പര്യം വളർത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴിൽമേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകൾ അവരെ സഹായിക്കുന്നു.
കേരളത്തിലെ സ്‌കൂളുകളിൽ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്‌കൂൾ സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് )ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ലിറ്റിൽ കൈറ്റ്സ്'.
അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷൻ സിനിമകൾ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ ദൈനംദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് 'ലിറ്റിൽ കൈറ്റ്സ്' പ്രവർത്തനം കൊണ്ട് ഉദേശിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് അംഗത്വ ഫാറം
പൂതിയ കൂട്ടുകാർക്ക് ലിറ്റിൽ കൈറ്റ്സിൽ അംഗമാകാം
പൊതുവിദ്യാഭ്യാസ വകുപ്പിന‌് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള അംഗത്വത്തിന‌് 24 വരെ അപേക്ഷിക്കാം. ഹൈടെക‌് സൗകര്യങ്ങളുള്ളതും തെരഞ്ഞെടുക്കപ്പെട്ടതുമായ 2060 ഹൈസ്കൂളുകളിലെ എട്ടാം ക്ലാസുകാർക്ക‌് അതത് സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാം. സ്കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ക്ലബ‌് സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഉണ്ട‌്. നിലവിൽ ഒൻപതാം ക്ലാസിലെ 56,544 കുട്ടികൾ ഉൾപ്പെടെ 1.15 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. അപേക്ഷിക്കുന്നവരിൽനിന്ന‌് 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ അഭിരുചി പരീക്ഷ നടത്തിയാണ‌് അംഗത്വം നൽകുകയെന്ന‌് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. സർക്കുലറും സ്കൂളുകളുടെ ലിസ്റ്റും www.kite.kerala.gov.in ൽ ലഭിക്കും