"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(വ്യത്യാസം ഇല്ല)

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

പരിസ്ഥിതി      

പണ്ടു പണ്ട് മനുഷ്യൻ ഉണ്ടാക്കുന്നതിനു മുൻപ് ഞാൻ ഇവിടെ ജീവിച്ചു തുടങ്ങി. മനുഷ്യനും മറ്റ് ജന്തുജാലങ്ങളും ഉണ്ടായതിനു ശേഷം അവർ എന്നെ ആശ്രയിച്ചു തുടങ്ങി. മനോഹരമായ പൂക്കളും കായ്കനികളും വള്ളിച്ചെടികളും പല വർണ്ണങ്ങളിലുള്ള കലപില കൂട്ടുന്ന പക്ഷികളും മൃഗങ്ങളും മറ്റ് വ്യത്യസ്ത വസ്തുക്കളും കൊണ്ട് ഞാനീ അമ്മയാകുന്ന ഭൂമിയെ മാന്ത്രികശക്കിയുള്ളതാക്കി തീർത്തു.

  എന്നിൽ നിന്നു ലഭിക്കുന്ന മരങ്ങളും ചെടികളും അവയിലെ കായ്കനികളും ജലസ്രോതസ്സുകളും ജലാശയങ്ങളും കല്ലുകൾ മുതൽ വലിയ പടുകൂറ്റൻപാറകൾ വരെ അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. പഴയ കാലത്ത് എന്നെ അവർ ഒരു പാട് ഒരുപാട് സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.
 എല്ലാവർഷവും ജൂൺ 5 ന് എന്റെ ദിനമായ പരിസ്ഥിതി ദിനം അവർ ആഘോഷിക്കുകയും ഒരു തൈ ചെടിയെങ്കിലും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. പണ്ട് നിറയെ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുകയും ജലാശയങ്ങളിൽ നിന്നും മണലൂറ്റാതെയും അവയിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കാനിരിക്കുകയും കുന്നിടിച്ചും വയൽ നികത്തിയും അവിടെ വിലയ കെട്ടിടങ്ങളും, ഫ്ലാറ്റുകളും വായു മലിനീകരണത്തിനിടയാക്കുന്ന ഫാക്ടറികളും ഖനനവും മനുഷ്യൻ നടത്തിയിരുന്നില്ല. എന്നാൽ ആധുനിക തലമുറയായപ്പോൾ എന്നെ അവർ നശിപ്പിച്ചു തുടങ്ങി. ഇവരുടെ കൊടും ക്രൂരതകൾ കാരണം ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥകൾ നഷ്ടപ്പെടുകയും എന്റെ എന്റെ ഹരിതാഭമായ മനോഹാരിത നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

മനുഷ്യർ ഇത്രയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി പ്രളയമെന്ന മഹാമാരിയും, കൊടും വരൾച്ചയും, മറ്റു പ്രകൃതിദുരന്തങ്ങ ജം ഉണ്ടാകുകയും ചെയ്തു. ഒരു മരമെങ്കിലും വയ്ക്കുകയും നീരുറവകൾ വറ്റിക്കാതെയും പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുകയും എനിക്ക് താങ്ങാൻ കഴിയാത്ത ബഹുനില കെട്ടിടങ്ങൾ ഉണ്ടാക്കാതെയിരിക്കുകയും ചെയ്താൽ ഞാൻ അതിയായി സന്തോഷിക്കുകയും ചെയ്യും. എങ്കിൽ മാത്രമേ വരുന്ന തലമുറ എന്നെ സംരക്ഷിക്കുകയുള്ളൂ.


പൗർണ്ണമി
9 B ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം