"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കരുതൽ      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ കരുതൽ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


{{BoxBottom1
{{BoxBottom1
| പേര്= പൂജ എസ് നായർ
| പേര്= പൂജ രാജു ​എം
| ക്ലാസ്സ്=    10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 22: വരി 22:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

കരുതൽ     
 മേഘാവൃതമായ ആകാശം കീറി മുറിച്ചു കൊണ്ട് പ്രഭാത രശ്മികൾ തൻ്റെ മുഖത്ത് വീക്ഷിക്കുകയാണ്.' ഇത് ഹന്ന, ഹന്ന മേനോൻ അവൾകട്ടിലിൽ നിന്നും സാവകാശം എഴുന്നേറ്റ് മുറ്റത്തേക്ക് നോക്കി.തൻ്റെ സ്വപ്നങ്ങളിൽ ക്കൂടി ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നു. സമയം ഏറെയായതിനാൽ മനോഹരമായ തൻ്റെ പകൽ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് ഹന്ന അടുക്കളയുടെ മൂകതയിലേയ്ക്ക് കടന്നു ചെന്നു. അടുക്കള അവളെ സംബന്ധിച്ച് മറ്റൊരു ലോകമാണ്. അതിൽ നിന്നും പെട്ടെന്ന് പുറത്ത് കടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അവിടെ നിന്നും പുറത്ത് കടക്കും. പ്രകൃതിയിലേക്ക് ലയിക്കും.  അന്നും പതിവ് തുടർന്നു അപ്പോൾ നാല് കുഞ്ഞിക്കൈകൾ അവളെ ചുറ്റിപിടിച്ചു. മീനുവും മനുവും തൻ്റെ പൊന്നോമനകൾ. അവൾ അവർക്കു നേരെ പുഞ്ചിരിച്ചു. എന്നിട്ട് അവരെ ദിന ചര്യകളിലേക്ക് നയിച്ചു.മൂത്തയാൾ മീനു അവൾ നാലിലാണ് ഇളയവൻ മനു അവൻ രണ്ടിലാണ്. ഇന്നലെ സ്കൂൾ അടച്ചതിൻ്റെ സന്തോഷം ഇരുവരുടേയും മുഖത്ത് നിന്നും മാറിയിട്ടില്ല. ഭക്ഷണം കഴിഞ്ഞ് കുട്ടികൾ ഹന്നയ്ക്ക് ചുറ്റും കൂടി മനു കൊഞ്ചിക്കൊണ്ട്  അന്വേഷിച്ചു. "അമ്മേ അച്ഛൻ നാളെ അല്ലേ വരുന്നത്. നമുക്ക് വീട് വൃത്തിയാക്കേണ്ടേ.?" അപ്പോഴാണ് അവൾ ആ കാര്യം ഓർത്തത്. തൻ്റെ ഭർത്താവ് രാജേഷ് നാളെയാണ് വരുന്നത് വന്നാൽ പിന്നെ ഇവിടെ പട്ടാള ചിട്ടയാണ്. വീട് വൃത്തിയാക്കിയില്ലെങ്കിൽ കേൾക്കണം. വളരെയധികം വ്യക്തി ശുചിത്വം ഉള്ള മനുഷ്യൻ.മീനു കുലുക്കിയപ്പോഴാണ് ഹന്ന സ്വപ്നത്തിൽ നിന്നും ഉണർന്നത്. വരൂ, അമ്മേ അവർ മൂന്നു പേരും ചേർന്ന് വീട് വൃത്തിയാക്കി. ജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പത്രത്തിലെ വാർത്തകൾ അവളുടെ മനസ്സിൽ ഓടി എത്തി. പുതിയ രോഗാണു. ലോകം മുഴുവൻ അതിൻ്റെ കീഴിലാണ് ആ മഹാമാരിയെ തോൽപ്പിക്കുവാൻ നമ്മുടെ കൊച്ചു കേരളം പരിശ്രമിക്കുകയാണ്. ബീഹാറിൽ  രോഗം വ്യാപിച്ചതിനാൽ അവിടെ ജോലിക്കായി എത്തിയവരെ തിരികെ നാട്ടിലേക്ക് അയക്കുന്നു. എന്നാലും എല്ലാത്തിലുംകേരളം ഒന്നാമതാണ്. തൻ്റെ ഭർത്താവും അവിടെ നിന്നും ആണ് വരുന്നത്.                            കേരളത്തിൽ കുറച്ചു പേർക്ക് രോഗം ബാധിച്ചു അതിനാൽ യാത്രാവിലക്ക് കർശനമാണ് .നാട്ടിലേക്ക് വരുന്നവർ നിർബന്ധമായും വീട്ടിൽ തന്നെ ഇരിക്കണം. സമ്പർക്കം പാലിച്ചു അവൾ ദൈവത്തോട് പ്രാർഥിച്ചു. " "കാത്തോണേ." രാവിലെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഹന്ന എഴുന്നേറ്റത്.അമിത മായ ആകാംഷയോടെ അവൾ ഫോൺ എടുത്തു. അങ്ങേ തലക്കൽ രാകേഷ് ആണ്. "ഹലോ ഹന്ന നീ ഇവിടെ എന്തു ചെയ്യുന്നു." അയാൾ ചോദിച്ചു. ഞാൻ ഉറക്കം എഴുന്നേറ്റതേ യുള്ളൂ.മക്കൾ രണ്ടു പേരും ഉറങ്ങുകയാ. എന്താ? എത്തിയോ അവൾആകാംഷയോടെ ചോദിച്ചു. " ഞാൻ ഇപ്പോൾ ഇവിടെ എത്തിയ 'തേയുള്ളൂ. ഇവിടെ കുറച്ചു പരിശോധനകൾ ഉണ്ട്.അത് കഴിഞ്ഞ് ഹോം ക്വാറന്റൈൻ. ചേട്ടന് കുഴപ്പം വല്ലതും ഉണ്ടോ? ഇല്ല പക്ഷേ നീ എനിക്ക് വേണ്ടി ഒരു മുറി മാറ്റി വയ്ക്കണം ആ മുറിയിൽ ആരും കയറാൻ പാടില്ല. മനസ്സിലായോ.ഓ ശരി അങ്ങനെ ചെയ്യാം കുട്ടികളെഅകത്തേയ്ക്ക് വിടണ്ടല്ലോ. അല്ലേ? കുട്ടികൾ മാത്രമല്ല നീയും. ശരി,അവൾ ഫോൺ കട്ട് ചെയ്തു. സമയം ആറു മണിയെയായിട്ടുള്ളൂ. കുട്ടികൾ ഉണരുമ്പോൾ പത്ത് മണിയാകും. അവൾ രാകേഷിന് വേണ്ടി മുറിയൊരുക്കി. ആ മുറിയിൽ ഒരു ബാത്ത്റൂം, വാഷ് ബെയ്സിൻ, വാഷിങ് മെഷീൻ എന്നിവ ഉണ്ടായിരുന്നു. അയാളുടെ വസ്ത്രങ്ങൾ എല്ലാം അവൾ ആ മുറിയിൽ ഭംഗിയായി അടുക്കി വെച്ചു.കട്ടിൽ മനോഹരമാക്കി. തറ തൂത്ത് തുടച്ചു .ആ മുറിയിൽ കയറുന്ന ഒരാൾക്ക് ഒരു കുറവും അനുഭവപ്പെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു
               പണികൾ എല്ലാം കഴിഞ്ഞപ്പോൾ പുറത്ത് ആംബുലൻസ് വന്നു നിന്നു.അതിൽ നിന്നും രാകേഷ് ഇറങ്ങി. തനിക്കായി ഒരുക്കിയ മുറിയെ ലക്ഷ്യമാക്കി നടന്നു .അയാൾ അകത്തേക്ക് കടന്നപ്പോൾ കുറച്ച് പേർ അയാൾ പോയ വഴി അണുവിമുക്തമാക്കി. കുറച്ച് ആരോഗ്യ പ്രവർത്തകർ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഒന്നും പേടിക്കാനില്ല എന്ന ആശ്വാസവചനത്തോടെ അവർ പിരിഞ്ഞു. പതിനാല് ദിവസമാണ് ഈ മുറിക്കുള്ളിൽ മകനെയും മകളെയും കാണാതെ ഇത്രയും നാൾ. സഹിക്കുക തന്നെ. എല്ലാരുടേയും നൻമയ്ക്ക് വേണ്ടിയല്ലേ.കാത്തിരിക്കുക തന്നെ. അയാൾ നെറ്റി തടവി .
                  അച്ഛനെന്തിനാ അമ്മേ മുറിക്കകത്ത് അടച്ചിരിക്കുന്നത്. എനിക്ക് എപ്പോഴാ അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ച് കളിക്കാൻ സാധിക്കുന്നത്. കുഞ്ഞുമക്കളുടെ സങ്കടങ്ങളിൽ മനമൊന്ന് ഉലഞ്ഞെങ്കിലും മഹാമാരിയിൽ നിന്നും മുക്തി നേടാൻ ഇതൊരു ചെറിയ സഹനം മാത്രമാണെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തി. സ്നേഹത്തിന്റെ സ്പർശമുള്ള ഈ മുറ്റത്ത് പൂമ്പാറ്റകളായ് പാറി നടന്ന് കുഞ്ഞു മക്കളോടൊപ്പം വസന്തം തീർക്കുന്ന വരും കാലത്തിനായ് പ്രാർത്ഥിച്ചു കൊണ്ട് ഹന്ന അടുക്കളയിലെ ജോലികളിലേക്ക് കടന്നു.അപ്പോഴേക്കും അടുക്കളയിലെ മൂകതയെ അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.


പൂജ രാജു ​എം
10 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ