"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കോ വി ഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:15, 4 മേയ് 2023-നു നിലവിലുള്ള രൂപം

*കോ വി ഡ്‌   
കോ വി ഡ്‌

കൈകൾ കഴുകാം,കരുതിയിരിക്കാം
കോറോണ ഭീതി പരത്തി തുടങ്ങി
ലോകം മുഴുവൻ പതറി പതുങ്ങി
ലോക്ക്‌ ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി

മഹാമാരിയായി മഹാവ്യാധിയെത്തി
മരണത്തിൻ കാലൊച്ച അരികത്തെത്തി
അകലാം ചെറുക്കാം അകറ്റിമാറ്റാം
അയലുകൾ കൈപ്പാടകലത്തുനിർത്താം

മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം
മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം
മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം
മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം

ഈ മഹാമാരിയും പെയ്തു മണ്ണടിയും
ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും
ഒറ്റയായ്‌ നിന്നു ഒരുമിച്ചെതിർക്കാം
ഒറ്റയ്ക്കൊറ്റയ്ക്ക്‌ പൊരുതി മുന്നേറാം
 

അരുൺ രാജ്‌ ജെ.എസ്‌
9 എ ഗവർമ്മെന്റ്‌ വി & എച്ച്‌.എസ്‌.എസ്‌ , വട്ടിയൂർക്കാവ്‌
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കവിത