"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 45: വരി 45:
ലിറ്റിൽ കൈറ്റ്സ് മെമ്പേർസിന് ഇലക്ട്രോണിക്സ്, റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെ കുറിച്ചൊരു ക്ലാസ് എൻ എസ് എസ്  എഞ്ചിനീറിയങ് കോളേജിലെ റിതുവും ശ്രീലക്ഷ്മിയും നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് മെമ്പേർസിന് ഇലക്ട്രോണിക്സ്, റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെ കുറിച്ചൊരു ക്ലാസ് എൻ എസ് എസ്  എഞ്ചിനീറിയങ് കോളേജിലെ റിതുവും ശ്രീലക്ഷ്മിയും നിർവഹിച്ചു.
<gallery widths="200" heights="200">
<gallery widths="200" heights="200">
[[പ്രമാണം:21068 lk robo1.jpeg|200px|]]
പ്രമാണം:21068 lk robo1.jpeg
[[പ്രമാണം:21068 lk robo2.jpeg|200px|]]
പ്രമാണം:21068 lk robo2.jpeg
</gallery>
</gallery>

15:52, 4 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ് അംഗങ്ങൾ

ഈ വർഷത്തെ ലൈറ്റിലെ കൈറ്റ് ബാച്ചിൽ എട്ടാം ക്ലാസ്സിലെ 35 കുട്ടികളും,ഒൻപതാം ക്ലാസ്സിലെ 35 കുട്ടികളും കൂടി ആകെ 70 കുട്ടികളാണുള്ളത്. ഒൻപതാം ക്ലാസ്സിന്റെ നേതൃത്വം കുമാരി നന്ദവേണിയും എട്ടാം ക്ലാസ്സിന്റെ കുമാരി കൃഷ്ണപ്രിയയും വഹിക്കുന്നു.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 70 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 6 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മിസ്ട്രസ് ശ്രീമതി സിന്ധു ,ശ്രീമതി സ്വപ്നകുമാരി എന്നിവർ നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു

ഡിജിറ്റൽ പൂക്കള മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം പ്രധാനാദ്ധ്യാപിക നിർവഹിച്ചു. 8 9 10 ക്ലാസുകളിൽ നിന്നായി 47 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.

പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ക്ലാസ്സ് എടുക്കുന്നു

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി

നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഇന്നോവേഷനുകൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി പ്രധാനാധ്യാപിക ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീമതി വിദ്യ, ശ്രീമതി സിന്ധു എന്നിവരുടെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കൾക്കു പരിശീലനം നൽകി.

എക്‌സ്‌പേർട്ട് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് മെമ്പേർസിന് ഇലക്ട്രോണിക്സ്, റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെ കുറിച്ചൊരു ക്ലാസ് എൻ എസ് എസ് എഞ്ചിനീറിയങ് കോളേജിലെ റിതുവും ശ്രീലക്ഷ്മിയും നിർവഹിച്ചു.