"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:


== '''ഓസോൺ ദിനം - സെപ്തംബർ 16''' ==
== '''ഓസോൺ ദിനം - സെപ്തംബർ 16''' ==
ലോക ഓസോൺ ദിനമായി  സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി  സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച്  ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു  .  അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .<!--visbot  verified-chils->-->
ലോക ഓസോൺ ദിനമായി  സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി  സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച്  ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു  .  അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .
 
'''ജൂലൈ 21 - ചാന്ദ്രദിനം'''
 
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ  അവബോധം വളർത്തുന്നതിനുമായി  ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി  കുട്ടികൾ 5 മിനിറ്റ് പ്രബന്ധാവതരണം നടത്തി. അതോടൊപ്പം അമ്പിളി  മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി  യു.പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി " മനുഷ്യൻ്റെ ബഹിരാകാശ യാത്രകൾ " എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ പ്രസന്റേഷൻ  മൽസരവും  നടത്തി.<!--visbot  verified-chils->-->

15:37, 30 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.

ദിനാചരണങ്ങൾ

പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തൈകൾ നടന്നു.പരിസ്ഥിതി ദിന സന്ദേശം നൽകുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.

മത്സരങ്ങളിലെ പങ്കാളിത്തം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂൾ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റും സംസ്ഥാന തലത്തിൽ മികച്ച ഗ്രേഡുകളും ഗ്രേസ് മാർക്കും കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകൾ ശാസ്ത്ര മാഗസിൻ രൂപത്തിലായപ്പോൾസംസ്ഥാനതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയൻസ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിൽ ബദ്ധശ്രദ്ധ പുലർത്തുന്നു.ഓരോ വർഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും സയൻസ് ക്ലബ്ബ് മുൻകൈ എടുക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ദിനാചരണങ്ങൾ സ്കൂൾ തലത്തിൽ (പരിസ്ഥിതി ദിനം, അണ്വായുധവിരുദ്ധ ദിനം, ഹിരോഷിമ ദിനം, കർഷക ദിനം, ദേശീയ രക്ത ദാന ദിനം, ലോക ശുചീകരണ ദിനം, പ്രകൃതി സംരക്ഷണ ദിനം, സ്പേസ് വീക്ക്) സമുചിതമായി നടത്തുകയും ചെയ്തു. ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ്സ്എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. ജില്ലാതല തല ശാസ്ത്ര മേള നവംബർ മാസത്തിൽ നടന്ന ജില്ലാ ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ് എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. നവംബറിൽ തന്നെ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സയൻസ് ഡ്രാമ, സി വി രാമൻ ഉപന്യാസം, റ്റാലന്റ് സേർച്ച് എക്സാം, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു.. സംസ്ഥാന തലത്തിൽ അവതരിപ്പിച്ച ശാസ്ത നാടകം വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു.


Science Exhibition

ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്. രാജ്യപുരോഗതിയും സമാധാനവും നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ് ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.

ഓസോൺ ദിനം - സെപ്തംബർ 16

ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു . അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ 5 മിനിറ്റ് പ്രബന്ധാവതരണം നടത്തി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി യു.പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി " മനുഷ്യൻ്റെ ബഹിരാകാശ യാത്രകൾ " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ പ്രസന്റേഷൻ മൽസരവും നടത്തി.