"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 107: വരി 107:
</center>
</center>
==വാർഷികാഘോഷവും മികവുത്സവവും==
==വാർഷികാഘോഷവും മികവുത്സവവും==
<center>
[[പ്രമാണം:21068 anupro 09.jpeg|200px|]]
</center>
ഫെബ്രുവരി 4 തിയതി ഉച്ചയ്ക്ക് 12.30 നു സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും മികവുത്സവവും മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉത്‌ഘാടനം ചെയ്തു. മലമ്പുഴ കമ്മ്യൂണിറ്റി ഹാൾ വേദിയായി. കുട്ടികളുടെ വർണശബളമായ കലാപരിപാടികൾക്കുശേഷം 'തരംഗ് ' നാടൻപാട്ട് സംഘം അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായി.
ഫെബ്രുവരി 4 തിയതി ഉച്ചയ്ക്ക് 12.30 നു സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും മികവുത്സവവും മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉത്‌ഘാടനം ചെയ്തു. മലമ്പുഴ കമ്മ്യൂണിറ്റി ഹാൾ വേദിയായി. കുട്ടികളുടെ വർണശബളമായ കലാപരിപാടികൾക്കുശേഷം 'തരംഗ് ' നാടൻപാട്ട് സംഘം അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായി.
<center>
<center>
[[പ്രമാണം:21068 annual2.jpg|200px|]]
[[പ്രമാണം:21068 annual3.jpg|200px|]]
[[പ്രമാണം:21068 annual3.jpg|200px|]]
[[പ്രമാണം:21068 annual4.jpg|200px|]]
[[പ്രമാണം:21068 annual4.jpg|200px|]]
[[https://youtu.be/GoWhIaX17as]]
[https://youtu.be/GoWhIaX17asകാണുക]
</center>
</center>
സമാപന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.മനോജ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിനുമോൾ മുഖ്യ അതിഥികൾ ആയിരുന്നു.
സമാപന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.മനോജ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിനുമോൾ മുഖ്യ അതിഥികൾ ആയിരുന്നു.

13:49, 11 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധിക മാധവൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എം ആർ ശിവപ്രസാദ് അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. തോമസ് വാഴപ്പിള്ളി, ശ്രീമതി.കാഞ്ചന സുദേവൻ ,മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സുമലത മോഹൻദാസ് ,വിദ്ധ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിനോയ് പെൻഷനേഴ്‌സ് അസോസിഷൻ ഭാരവാഹികളായ ശ്രീ .സതീശൻ. കെ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ.ജയ്ജിത്. പി എന്നിവർ ചടങ്ങിൽ ഉണ്ടായിരിന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായ മലമ്പുഴ ഉദ്യാന പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക് നിർമാർജ്ജനം, വിനോദസഞ്ചരികൾക്കുള്ള ബോധവത്കരണം, മരത്തൈനടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. പരിസരശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്ര പ്രദർശനം, പ്രശ്‍നോത്തരി മത്സരം തുടങ്ങിയവയും നടത്തി. ഉദ്യാന പരിസരത്തെ പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എം ആർ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു . ശ്രീമതി.സിന്ധു വി , ശ്രീമതി.പ്രസീത സോമനാഥൻ, ശ്രീ മുരുകൻ,ശ്രീ.സുരേഷ്, ശ്രീ.അഷറഫ്, ശ്രീ കൃഷ്ണദാസ് എന്നീ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം കൂടി.

പുഴസംരക്ഷണം

പുഴസംരക്ഷണം പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ് .പി .സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പി.ജയ്ജിത്ത് ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. ശ്രീ.മുരുകൻ, ശ്രീമതി സിന്ധു, ശ്രീ.രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.

വായന ജനങ്ങളിലേക്ക്‌

വായനാദിനത്തോടനുബന്ധിച്ചു 'വായന ജനങ്ങളിലേക്ക്‌ ' എന്ന സന്ദേശമുൾക്കൊണ്ട് 19/06/2022 മലമ്പുഴ ശാസ്താനഗർ ഇ .എം.എസ് . സ്മാരക വായനശാലയിൽ വച്ച് 'നാട്ടുവായനക്കൂട്ടം' സംഘടിപ്പിച്ചു. പൊതുയോഗം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉദ്ഘടാനം ചെയ്തു.വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനുള്ള സൗകര്യമൊരുക്കി.

വായന ദിനം

വായനാദിനമായ 20/06/2022 രാവിലെ അസംബ്ലിയിൽ എസ് എസ് എൽ സി ,യു എസ് എസ് ,എൽ എസ് എസ് ,എൻ എം എം എസ് വിജയികളെ മൊമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നതിനായി തിയ്യതികളിൽ സ്കൂൾ ലൈബ്രറി യിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

അനുമോദനച്ചടങ്ങ്

അന്താരാഷ്ട്ര യോഗാ ദിനാചരണം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു 21/06/2022 നു വിദ്യാർത്ഥികൾക്ക് യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവത്കരണവും യോഗാഭ്യസനവും നൽകി. ഡോക്ടർ പി സി ഏലിയാമ്മ ടീച്ചർ ക്ലാസ്സുകൾക്ക്‌ നേതൃത്വം വഹിച്ചു.

അന്താരാഷ്ട്രസംഗീത ദിനാചരണം

അന്താരാഷ്ട്രസംഗീതദിനത്തോടനുബന്ധിച്ചു 21/06/2022നു സ്കൂളിലെ സംഗീതാദ്ധ്യാപിക ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘടാനം

വായനവാരത്തിന്റെ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘടനവും 24/06/2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ.രഘുനാഥൻ പറളി നിർവഹിച്ചു. വിദ്യാരംഗംകലാവേദി സംഘടിപ്പിച്ച 'സാഹിത്യ രചനാശില്പശാലയും ' അദ്ദേഹം നയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ലഹരി വിരുദ്ധ ദിനം

ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

ചാന്ദ്ര ദിനം

കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,കയ്യെഴുത്തു മാസിക നിർമ്മാണം, ചാന്ദ്രദിന പാട്ട് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി. 

ബിരിയാണി

വിജയോത്സവം

തുടർച്ചയായി നാലാം വർഷവും വിജയത്തിളക്കവുമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അഭിമാനതാരങ്ങളെ ആദരിക്കാൻ സംഘടിപ്പിച്ച 'വിജയോത്സവം ' ഉദ്ഘടാനം ചെയ്തത് ബഹുമാനപ്പെട്ട മലമ്പുഴ എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളായിരുന്നു .

പ്രേംചന്ദ് ജയന്തി

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമായ 'ആസാദി കാ അമൃത് ' ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 13 തീയ്യതി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. 15/08/2022 നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ടി എൻ മുരളി സർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് ശ്രീ എം ആർ ശിവപ്രസാദ്സർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളും പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി.

മഹാത്മാ ഗാന്ധി സന്ദർശിച്ച അകത്തേത്തറ ' ശബരി ആശ്രമം ' വിദ്യാർത്ഥികളും അദ്ധ്യാപകരും അന്നേ ദിവസം സന്ദർശിച്ചു.

കർഷക ദിനാചരണം

കൊല്ലവർഷാരംഭമായ ചിങ്ങം ഒന്നിന് ( 17/08/2022) കർഷക ദിനം ആഘോഷിച്ചു. മലമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ലിബിൻ ബി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ച്ചടങ്ങിൽ കുട്ടിയെ ആദരിച്ചു.

ഓണസദ്യ

ഒന്നാം പാദവാർഷിക പരീക്ഷക്ക് മുമ്പുതന്നെ (23/02/2022) അദ്ധ്യാപകരുടെ കൈ മെയ്യ് മറന്ന സഹകരണവും സാമ്പത്തിക പിന്തുണയും കൊണ്ട് കുട്ടികൾക്ക് അതിഗംഭീരമായ ' വിഭവസമൃദ്ധഓണസദ്യ ' നൽകി. പതിമൂന്നു സ്വാദേറിയ വിഭവങ്ങളാണ് കുട്ടികൾക്ക് വിളമ്പിയത്.

ഓണാഘോഷം

ഓണാഘോഷ പരിപാടികൾ 02/09/2022 വെള്ളിയാഴ്ച നടത്തി. എട്ടാം ക്ലാസ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ നാടൻപൂക്കൾ മാത്രമുപയോഗിച്ചു മനോഹരമായ പൂക്കളം ഒരുക്കി. വിവിധ ഓണകളികളും, കലാപരിപാടികളുമായി സമൃദ്ധമായിരുന്നു ഓണം. അദ്ധ്യാപകരുടെ ഓണപ്പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി .

ഹിന്ദി ദിനാഘോഷം

സ്കൂൾ ശാസ്ത്രമേള

കുട്ടിശാസ്ത്രജ്ഞന്മാരെ വളർത്തികൊണ്ടുവരുന്നതിനായി സ്കൂൾതല ശാസ്ത്ര മേള എന്നീ തിയ്യതികളിലായി നടത്തി. വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, മാഗസിൻ, ശാസ്ത്രസെമിനാർ, ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിത പ്രശ്‍നോത്തരി എന്നിവ സംഘടിപ്പിച്ചു. മികച്ചവ സബ്ജില്ലാ തലത്തിലേക്ക് അയച്ചു.

ക്ലാസ് പി ടി എ

സ്കൂൾ സ്പോർട്സ്

സെപ്റ്റംബർ29, 30 തീയതികളിൽ സ്കൂളിലെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും മികവ് തെളിയിച്ച പ്രതിഭകളെ സബ്ജില്ലാ തലത്തിലേക്ക് അയക്കുകയും ചെയ്‌തു.

ലഹരി വിരുദ്ധ പരിപാടി

06/10/2022 ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ ഒന്നാംഘട്ടം ആരംഭിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ സന്ദേശത്തോടെ ആരംഭിച്ച കർമ്മപരിപാടി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ ഭാഗമായി സ്കൂൾ മുറ്റത്തു പത്താം ക്ലാസ് വിദ്യാർഥികൾ 'ഫ്ലാഷ് മൊബ്' എന്ന ആകർഷകമായ പരിപാടിയിലൂടെ ലഹരിവിരുദ്ധ സന്ദേശം ക്രിയാത്മകമായി അവതരിപ്പിക്കപ്പെട്ടു

സബ് ജില്ല ശാസ്ത്രമേള

2022-23 പാലക്കാട് ഉപജില്ലയുടെ ശാസ്ത്രമേളയ്ക്ക് വേദിയായി. ഒക്ടോബർ 13,14,15 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പങ്ക്കെടുത്തു. നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി. ഐ ടി മേളയിൽ രണ്ടാം സ്ഥാനവും സയൻസ് ഗണിത മാഗസീനുകൾക്കു ഒന്നാം സ്ഥാനവും ലഭിച്ചു.

സ്കൂൾ കലോത്സവം

ഓ ആർ സി ക്യാമ്പ്

സ്കൂൾ ഇലെക്ഷൻ

ലഹരി വിരുദ്ധ പരിപാടി സമാപനം

പപ്പറ്റ് ഷോ

പാഠ്യപദ്ധതി പരിഷ്കരണചർച്ച

പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ ശ്രീമതി രാധിക മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ ശിവപ്രസാദ് സർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി.ടി.എ , എം പി ടി എ, എസ്.എം.സി , ജന പ്രതിനിധികൾ ,മുൻ പിടി എ പ്രസിഡന്റുമാർ ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിങ്ങനെ പൊതു സമൂഹത്തിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേയ്ക്ക് റിപ്പോർട്ട് നൽകി .പി ടി എ വൈസ് പ്രസിഡന്റ്, ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ ടി എൻ മുരളി സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ നന്ദിയും പറഞ്ഞു.

ശിശുദിനാഘോഷം

പാഠ്യപദ്ധതി പരിഷ്കരണചർച്ച കുട്ടികൾ

പി ടി എ ജനറൽ ബോഡി

ലോകഭിന്നശേഷി ദിനാചരണം

ഡിസംബർ 1 നു ലോകാഭിന്നശേഷി സൗഹൃദ ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സ്കൂൾ ടൂർ

2022-23 വർഷത്തെ സ്കൂൾ വിനോദയാത്ര ഡിസംബർ മാസം 2 നു കോഴിക്കോദിലേക്കു സംഘടിപ്പിച്ചു. പ്ലാനറ്റോറിയം, മിഠായി തെരുവ്, കടൽത്തീരം,തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

വർഷപിറവിയാഘോഷം

പുതുവർഷാരംഭത്തോടനുബന്ധിച്ച് ജൂൺ നു സ്പെഷ്യൽ അസംബ്ലി നടത്തി. പുതുവൽസരാശംസകൾ നൽകി. പ്രധാനാദ്ധ്യാപിക കേക്ക് മുറിച്ചു സ്കൂൾ ലീഡറിന് നൽകി.എല്ലാ കുട്ടികൾക്കും വിതരണം നടത്തി.

വാർഷികാഘോഷവും മികവുത്സവവും

ഫെബ്രുവരി 4 തിയതി ഉച്ചയ്ക്ക് 12.30 നു സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും മികവുത്സവവും മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉത്‌ഘാടനം ചെയ്തു. മലമ്പുഴ കമ്മ്യൂണിറ്റി ഹാൾ വേദിയായി. കുട്ടികളുടെ വർണശബളമായ കലാപരിപാടികൾക്കുശേഷം 'തരംഗ് ' നാടൻപാട്ട് സംഘം അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായി.

[1]

സമാപന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.മനോജ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിനുമോൾ മുഖ്യ അതിഥികൾ ആയിരുന്നു.

കൂടുതൽചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

...തിരികെ പോകാം...