"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഓർമ്മച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 42: | വരി 42: | ||
|[[പ്രമാണം:21060-848911.jpg|ലഘുചിത്രം|.]] | |[[പ്രമാണം:21060-848911.jpg|ലഘുചിത്രം|.]] | ||
|[[പ്രമാണം:21060-848912.jpg|ലഘുചിത്രം|.]] | |[[പ്രമാണം:21060-848912.jpg|ലഘുചിത്രം|.]] | ||
|} | |||
=== ഓർമ്മചെപ്പ് === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-PLD3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-OLD5.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-OLD6.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-0L2.jpg|ലഘുചിത്രം|.]] | |||
|} | |||
=== SSLC BATCH 2022-23 === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-10A22.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-10B22.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-10C22.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060-10D22.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:21060-10E22.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:21060-10F22.jpg|ലഘുചിത്രം]] | |||
|} | |} |
14:41, 12 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
ഓർമ്മച്ചെപ്പ്
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പേരാണ് ഓർമ്മച്ചെപ്പ് .വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ഉണ്ട് .മുൻകാല അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഒത്തുചേരലുകൾ വിദ്യാലയത്തിൽ നടക്കാറുണ്ട് .അത്തരം വാർത്തകളും ചിത്രങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താറുണ്
01-01-2023 1983-84 BATCH
കൂട്ടായ്മ്മ കൺവീനർ ശ്രീമതി ലതിക തയ്യാറാക്കിയ റിപ്പോർട്ട്
ഓർമകൾക്കില്ല... ചാവും ചിത കളും... ഊന്നു കോലും ജരാ നരാ ദുഃഖവും.... എന്നു കവയത്രി പാടിയത് പോലെ ഓർമ്മകൾ മരിക്കുന്നില്ല... ഓർമകൾക്ക് പ്രായമില്ല...ഓർമ്മച്ചെപ്പ് പുതുവത്സര ദിനത്തിൽ തുറന്നപ്പോൾ വല്ലാത്ത ഒരു ആത്മ നിർവൃതി ആയിരുന്നു.... നീണ്ട 39 വർഷം പിന്നിട്ടിരിക്കുന്നു... പഠി പ്പിച്ച ഗുരു നാഥൻ മാരുടെ മുന്നിൽ ഒരിക്കൽകൂടി കുട്ടികളായി ഇരുന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... വത്സമ്മ ടീച്ചർ, സരസമ്മ ടീച്ചർ,കരുണാമ്പിക ടീച്ചർ, ഹൈമാവതി ടീച്ചർ,സുലോചന ടീച്ചർ,വിജയമ്മ ടീച്ചർ,മാർഗരറ്റ് ടീച്ചർ, ലില്ലി ടീച്ചർ,ഷൈലജ ടീച്ചർ,വിശ്വനാഥൻ മാസ്റ്റർ, കേശവനുണ്ണി മാസ്റ്റർ,ശ്രീകുമാരൻ മാസ്റ്റർ,പിന്നെ സേതു ഏട്ടൻ.... അവർക്കൊപ്പം കെ.എച്ച്.എസ് എസ് ലെ പ്രിൻസിപ്പൽ രാജേഷ് സാറും ,മാനേജർ കൈലാസ മണി അവർകളും വേദി അലങ്കരിച്ചു... പ്രാർഥന യോടെ യോഗം ആരംഭിച്ചു.
സംസാരിച്ചിട്ടും മതിയാകാതെ വിശേഷങ്ങൾ പറഞ്ഞു തീരാതെ കണ്ടിട്ടും കൊതിതീരാതെ പഴയ 1983 - 84 വിദ്യാർഥി കാലഘട്ടത്തിലെ ഓർമ്മച്ചെപ്പു തുറന്നു.
സ്കൂൾ ലൈബ്രറിയിലേക്ക് 23000 രൂപയുടെ 111 പുസ്തകങ്ങൾ 111 മെമ്പർമാരുള്ള 1983 - 84 ബാച്ചിലെ അംഗങ്ങളെ പ്രതിനിധാനം ചെയ്ത് പ്രസിഡൻ്റ് ലതികയും ,സെക്രട്ടറി രവീന്ദ്രനും ചേർന്ന് സ്കൂൾ മാനേജരായ കൈലാസ മണി സാറിനും ,പ്രിൻസിപ്പൽ സാറിനും കൈമാറി. നിറഞ്ഞ സദസ്സിലിരുന്നവർക്ക് പരസ്പരം സമയം തികയാതെ വന്നു എന്നു തന്നെ പറയാം.
ചടങ്ങിനെ എറ്റവും ഭംഗിയാക്കിയത് വിദ്യാലയ ഗാനം തന്നെയായിരുന്നു.വിദ്യാലയത്തെയും ,അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ശുഭ രവീന്ദ്രൻ രചിച്ച ശ്രീമതി രാധിക ഈണം നൽകിയ ഗാനം പഴയ സ്കൂൾ കാലത്തെ ഗായികമാരായിരുന്ന ലതികയും ലതയും ചേർന്ന് ആലപിച്ചപ്പോൾ ആ സദസ്സിലെ എല്ലാവ രുടെയും മനസ്സിനെ ആ പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ടുപോയി .
അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന ഗുരുനാഥൻമാരെ
പൊന്നാട അണിയിച്ച് ആദരിച്ചു. അവർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള മൊമെൻ്റോ , ബൊക്ക തുടങ്ങിയ സ്നേഹ സമ്മാനങ്ങളും നൽകി.
പൂർവ്വ വിദ്യാർഥികളിൽ തന്നെ അധ്യാപന രംഗത്ത് ജീവിതം മുന്നിലോട്ട് നയിച്ചവരെയും, കലാപരമായ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരെയും ആദരിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസ് ഫോട്ടോ എടുത്തു .A B C D എന്നീ ഡിവിഷനുകളിൽ പഠിച്ച പൂർവ്വ വിദ്യാർഥികളെ അതാതു ഡിവിഷൻ പ്രകാരം ഇരുത്തി ക്ലാസ് ഫോട്ടോസ് എടുത്തു. തുടർന്ന് എല്ലാവരെയും ഉൾപ്പെടുത്തി 75 പേർ അടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
യാത്ര പറഞ്ഞു പിരിയുമ്പോൾ എല്ലാവരുടെയും മനസ്സിൽ വിങ്ങലായിരുന്നു. ഇതു പോലെ ഇനിയും എന്നാണ് നമ്മൾ ഒത്തുകൂടുക....
ആ ചടങ്ങിൽ ഒരു തീരുമാനം കൂടി എടുത്തിരുന്നു കൂട്ടത്തിൽ ആർക്കെങ്കിലും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മീറ്റിങ്ങിൽ അവരെ കൂടി പങ്കെടുപ്പിക്കാൻ ശ്രമിക്കാം എന്നു പറഞ്ഞാണ് യോഗം പിരിഞ്ഞത്.
ഇനിയുമൊരു സംഗമ വേദിക്കായ് കാതോർത്തു കൊണ്ട് ചടങ്ങ് സമാപിച്ചു
ഓർമ്മചെപ്പ്