"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2021- 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
(ചെ.) (2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ എന്ന താൾ സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2021- 2022 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
10:39, 27 ഡിസംബർ 2022-നു നിലവിലുള്ള രൂപം
ആരക്കുന്നം സെന്റ് ജോർജ്ജസിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം ചെയ്തു
![](/images/thumb/c/c1/%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B4%BF%E0%B5%BD_%E0%B4%9C%E0%B5%86%E0%B5%BB%E0%B4%A1%E0%B5%BC_%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%AB%E0%B5%8B%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%81.jpg/552px-%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B4%BF%E0%B5%BD_%E0%B4%9C%E0%B5%86%E0%B5%BB%E0%B4%A1%E0%B5%BC_%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%AB%E0%B5%8B%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%81.jpg)
120 വർഷമായി പാഠ്യപാഠ്യേതര രംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ അതിന്റെ വിജയകരമായ ജൈത്രയാത്രയിൽ മറ്റൊരു ചുവടുവയ്പു കൂടി നടത്തി. സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ആദ്യ വിദ്യാലയമായി മാറി. തുടർച്ചയായി എസ്.എസ് എൽ.സി പരീക്ഷക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്ന സ്കൂൾ പാഠ്യേതര രംഗത്തും ഏറെ മാതൃകകൾ നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര നിലവാരം ഉള്ള ഒരു വിദ്യാലയം ആയി മാറുന്നതിനുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ സംഘടിപ്പിച്ചു വരുന്നത്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോമിൽ ആയിരിക്കും ഇനി വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ ഇത് വളരെയധികം പ്രയോജനം ചെയ്യും. സ്കൂൾ കാമ്പസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും പുതിയ യൂണിഫോം ധരിച്ചു സൈക്കിൾ സവാരി നടത്തി. ജെൻഡർ ന്യൂട്രൽ യൂണിഫോം ഫ്ലാഗ് ഓഫ് ചെയ്ത് പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ഒപ്പത്തിനൊപ്പം എന്ന പേരിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പ്രസക്തി എന്ന വിഷയത്തിൽ ആശയസംവാദം നടത്തി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ പി.എ. തങ്കച്ചൻ , സജി മുളന്തുരുത്തി, പ്രൊഫ.എം.വി ഗോപാലകൃഷ്ണൻ ,സിബി മത്തായി, ഷിബു കെ.ജി, ഷാജി ജോണി, ജോർജ്ജ് തോമസ്, കെ.കെ ശശിധരൻ , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി. പ്രസിഡന്റ് ബീന പി നായർ സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് , അദ്ധ്യാപിക മഞ്ജു വർഗീസ്, സ്കൂൾ ലീഡർ ഹൃദ്യ സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ചു എം.ജി യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ വയലിനിൽ രണ്ടാം റാങ്ക് നേടിയ അപർണ്ണ ബാബുവിന് മാനേജർ സി.കെ റെജി മെമെന്റോ നൽകി ആദരിച്ചു.