"ജി എൽ പി എസ് കടവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
<nowiki>#</nowiki>കോവിഡ് കാല പ്രവർത്തനങ്ങൾ
 
Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു
 
<nowiki>#</nowiki>ICT സാധ്യതകൾ
 
ഹൈടെക്ക് ക്ലാസ് മുറികളുടെ സാധ്യതകൾ എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കുന്നു
 
<nowiki>#</nowiki>ഫീൽഡ് ട്രിപ്പ്
 
നേരനുഭവം നൽകുന്നതിന് കുട്ടികളെ ഫീൽഡ് ട്രിപ്പിനു കൊണ്ടുപോകുന്നു.#
 
അസംബ്ലി
 
ആഴ്ച്ചയിൽ എല്ലാ ദിവസവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലിയിൽ ലഘു പരീക്ഷണങ്ങൾ, പ്രധാന വാർത്തകൾ, ചിന്താവിഷയം, കടംകഥകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
 
<nowiki>#</nowiki>സ്കൂൾ ക്യാമ്പസ് ഒരു പാഠശാല
 
ഡോ. എ. പി. ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി 2015 ൽ പണിത കലാം പാർക്കിൽ വിമാനം, റോക്കറ്റ്, ഗ്ലോബ്, ഇന്ത്യ, സൗരയുഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
 
<nowiki>#</nowiki>നക്ഷത്ര വനം/ഔഷധത്തോട്ടം
 
ശ്രീധരീയം സ്പോൺസർ ചെയ്ത 50 ഔഷധ സസ്യങ്ങൾ, 27 നാളുകൾക്ക് അനുസൃതമായുള്ള മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
<nowiki>#</nowiki>കിളികളിക്കുളം( എക്കോ പാർക്ക്)
 
സ്കൂളിന്റെ മുൻഭാഗത്തായി ജീവികളുടെ മാതൃകകൾ, ആമ്പൽ കുളം,  കിളികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
 
<nowiki>#</nowiki>പച്ചക്കറിത്തോട്ടം
 
കൃഷി വകുപ്പിന്റെ സഹകരണത്തോടെ പയർ, വെണ്ട, പാവൽ, പടവലം, ക്യാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു.
 
<nowiki>#</nowiki>മൈക്രോ ഗ്രീൻ കൃഷി
 
ചെറുപയർ, വൻപയർ, കടല എന്നിവ നനച്ച് മുളപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വിളവെടുപ്പ് നടത്തുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു.
 
<nowiki>#</nowiki>ബെന്തിത്തോട്ടം
 
സ്കൂൾ അങ്കണം മനോഹരമാക്കുന്നതിനും, പച്ചക്കറി കൃഷിയിൽ നിന്ന് കീടങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
 
<nowiki>#</nowiki>മധുരവനം
 
ഇരുപതോളം ഫലവൃക്ഷങ്ങൾ മധുര വനത്തിൽ ഉണ്ട്.
 
<nowiki>#</nowiki>ചിൽഡ്രൻസ് പാർക്ക്
 
തണലും പഴങ്ങളും കുട്ടികൾക്ക് ലഭ്യമായ രീതിയിലാണ് കളി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ബെഞ്ചുകൾ വരക്കൂട്ടം, പാട്ടുകൂട്ടം തുടങ്ങിയ ക്ലാസുകൾക്കായി ഉപയോഗിക്കുന്നു.
 
<nowiki>#</nowiki>യോഗ
 
പുറത്ത് നിന്നുള്ള അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
 
<nowiki>#</nowiki>എയ്റോബിക്സ്
 
എക്സർസൈസ് അസ്വാദ്യകരമാക്കാൻ സ്ക്കൂളിലെ അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
 
<nowiki>#</nowiki>ടാലന്റ് ലാബ്
 
രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മാണ മേഖലയിൽ അഭിരുചിയുള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.
 
<nowiki>#</nowiki>തുണിസഞ്ചി നിർമ്മാണം
 
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി BRC യിലെ അധ്യാപികയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ വർക്ക് ഷോപ്പ് അമ്മമാർക്കായി സംഘടിപ്പിച്ചു.
 
<nowiki>#</nowiki>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
 
ബോധവൽക്കരണ ക്ലാസ്, ദീപം തെളിയിക്കൽ, മനുഷ്യച്ചങ്ങല, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം നിർമ്മാണ ശില്പശാല, കുട്ടിചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196137...1872896" എന്ന താളിൽനിന്ന് ശേഖരിച്ചത്