"ജി എൽ പി എസ് കടവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<nowiki>#</nowiki>കോവിഡ് കാല പ്രവർത്തനങ്ങൾ
<nowiki>#</nowiki>കോവിഡ് കാല പ്രവർത്തനങ്ങൾ


വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു.
Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു


<nowiki>#</nowiki>ICT സാധ്യതകൾ
<nowiki>#</nowiki>ICT സാധ്യതകൾ

12:43, 29 നവംബർ 2022-നു നിലവിലുള്ള രൂപം

#കോവിഡ് കാല പ്രവർത്തനങ്ങൾ

Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു

#ICT സാധ്യതകൾ

ഹൈടെക്ക് ക്ലാസ് മുറികളുടെ സാധ്യതകൾ എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കുന്നു

#ഫീൽഡ് ട്രിപ്പ്

നേരനുഭവം നൽകുന്നതിന് കുട്ടികളെ ഫീൽഡ് ട്രിപ്പിനു കൊണ്ടുപോകുന്നു.#

അസംബ്ലി

ആഴ്ച്ചയിൽ എല്ലാ ദിവസവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലിയിൽ ലഘു പരീക്ഷണങ്ങൾ, പ്രധാന വാർത്തകൾ, ചിന്താവിഷയം, കടംകഥകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

#സ്കൂൾ ക്യാമ്പസ് ഒരു പാഠശാല

ഡോ. എ. പി. ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി 2015 ൽ പണിത കലാം പാർക്കിൽ വിമാനം, റോക്കറ്റ്, ഗ്ലോബ്, ഇന്ത്യ, സൗരയുഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

#നക്ഷത്ര വനം/ഔഷധത്തോട്ടം

ശ്രീധരീയം സ്പോൺസർ ചെയ്ത 50 ഔഷധ സസ്യങ്ങൾ, 27 നാളുകൾക്ക് അനുസൃതമായുള്ള മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

#കിളികളിക്കുളം( എക്കോ പാർക്ക്)

സ്കൂളിന്റെ മുൻഭാഗത്തായി ജീവികളുടെ മാതൃകകൾ, ആമ്പൽ കുളം,  കിളികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

#പച്ചക്കറിത്തോട്ടം

കൃഷി വകുപ്പിന്റെ സഹകരണത്തോടെ പയർ, വെണ്ട, പാവൽ, പടവലം, ക്യാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു.

#മൈക്രോ ഗ്രീൻ കൃഷി

ചെറുപയർ, വൻപയർ, കടല എന്നിവ നനച്ച് മുളപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വിളവെടുപ്പ് നടത്തുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു.

#ബെന്തിത്തോട്ടം

സ്കൂൾ അങ്കണം മനോഹരമാക്കുന്നതിനും, പച്ചക്കറി കൃഷിയിൽ നിന്ന് കീടങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

#മധുരവനം

ഇരുപതോളം ഫലവൃക്ഷങ്ങൾ മധുര വനത്തിൽ ഉണ്ട്.

#ചിൽഡ്രൻസ് പാർക്ക്

തണലും പഴങ്ങളും കുട്ടികൾക്ക് ലഭ്യമായ രീതിയിലാണ് കളി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ബെഞ്ചുകൾ വരക്കൂട്ടം, പാട്ടുകൂട്ടം തുടങ്ങിയ ക്ലാസുകൾക്കായി ഉപയോഗിക്കുന്നു.

#യോഗ

പുറത്ത് നിന്നുള്ള അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

#എയ്റോബിക്സ്

എക്സർസൈസ് അസ്വാദ്യകരമാക്കാൻ സ്ക്കൂളിലെ അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

#ടാലന്റ് ലാബ്

രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മാണ മേഖലയിൽ അഭിരുചിയുള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.

#തുണിസഞ്ചി നിർമ്മാണം

പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി BRC യിലെ അധ്യാപികയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ വർക്ക് ഷോപ്പ് അമ്മമാർക്കായി സംഘടിപ്പിച്ചു.

#ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ബോധവൽക്കരണ ക്ലാസ്, ദീപം തെളിയിക്കൽ, മനുഷ്യച്ചങ്ങല, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം നിർമ്മാണ ശില്പശാല, കുട്ടിചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.