"ഗവ. എൽ.പി.എസ്. തെങ്ങേലി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്ന ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ കെ ജി സഞ്ജു അവറുകൾ തന്റെ ഔദ്യോഗിക തിരക്ക് കാരണം മീറ്റിങ്ങിൽ പങ്കെടുത്തില്ല എങ്കിലും ഫോൺ മുഖേന രക്ഷിതാക്കൾക്ക് ആശംസകൾ നേർന്നു. ക്യാമ്പയിൻ ആവശ്യകതയെപ്പറ്റി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ കൈമാറി. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടക്കുവാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു. ഷാഫിന ടീച്ചർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.... 'ലഹരി ഉപേക്ഷിക്കൂ ജീവിതം ആസ്വദിക്കൂ...' 'ജീവിതത്തെ ലഹരിയാക്കി മാറ്റൂ..' 'പുക വലിക്കുമ്പോൾ എരിഞ്ഞു തീരുന്നത് നിങ്ങളുടെ ജീവിതമാണ്..." 'നാടിന്റെ നന്മയ്ക്കായി ലഹരിവസ്തുക്കൾ വർജിക്കൂ..' "വെടിയാം ലഹരി.. ആസ്വദിക്കാം ജീവിതം.." ശ്രീമതി മഞ്ജുഷ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. ചായ സൽക്കാരത്തോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു. | സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്ന ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ കെ ജി സഞ്ജു അവറുകൾ തന്റെ ഔദ്യോഗിക തിരക്ക് കാരണം മീറ്റിങ്ങിൽ പങ്കെടുത്തില്ല എങ്കിലും ഫോൺ മുഖേന രക്ഷിതാക്കൾക്ക് ആശംസകൾ നേർന്നു. ക്യാമ്പയിൻ ആവശ്യകതയെപ്പറ്റി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ കൈമാറി. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടക്കുവാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു. ഷാഫിന ടീച്ചർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.... 'ലഹരി ഉപേക്ഷിക്കൂ ജീവിതം ആസ്വദിക്കൂ...' 'ജീവിതത്തെ ലഹരിയാക്കി മാറ്റൂ..' 'പുക വലിക്കുമ്പോൾ എരിഞ്ഞു തീരുന്നത് നിങ്ങളുടെ ജീവിതമാണ്..." 'നാടിന്റെ നന്മയ്ക്കായി ലഹരിവസ്തുക്കൾ വർജിക്കൂ..' "വെടിയാം ലഹരി.. ആസ്വദിക്കാം ജീവിതം.." ശ്രീമതി മഞ്ജുഷ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. ചായ സൽക്കാരത്തോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു. | ||
ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർ പ്രവർത്തനം | |||
............................. | |||
17 /10/ 2022 | |||
...തിങ്കളാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിൻ -തുടർ പ്രവർത്തനം സ്കൂളിൽ നടന്നു.എസ് .എം.സി വൈസ് ചെയർ പേഴ്സൺ ശ്രീമതി. ശരണ്യ. S അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. മറിയാമ്മ ജോസഫ്( ഹെഡ്മിസ്ട്രസ്സ്) സ്വാഗതം ആശംസിച്ചു. പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. മിനികുമാരി. വി.കെ നിർവഹിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു എന്ന വിളംബരത്തോടെ ആണ് നാലാം ക്ലാസിലെ കുഞ്ഞുകൂട്ടുകാർ മിനി ടീച്ചറെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തന്റെ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് നടത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം മിനി ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പങ്കുവെച്ചു. കുട്ടികളുടെ കുറവുകളെ വലുതാക്കി കാണിക്കുകയും അത് കുട്ടികളുടെ മുന്നിൽ എപ്പോഴും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും മാതാപിതാക്കളെ ഓർമിപ്പിച്ചു . സ്കൂളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അടുത്തതായി ആശംസകൾ അറിയിക്കുവാനായി സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും ആയിരുന്ന എലിസബത്ത് ടീച്ചറിനെ അധ്യക്ഷ ക്ഷണിച്ചു. തന്റെ കുഞ്ഞുങ്ങളെ നേരിൽ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും അവസരം കിട്ടിയതിന്റെ എല്ലാ സന്തോഷവും ടീച്ചറുടെ മുഖത്ത് പ്രകടമായിരുന്നു. കുട്ടികൾക്ക് നൽകാൻ മിഠായിയുമായിട്ടാണ് ടീച്ചർ എത്തിയത്. കുട്ടികളോടൊപ്പം സ്നേഹവിരുന്നിലും പങ്കാളിയായി. | |||
ലഹരി വിരുദ്ധ പ്രസംഗവുമായി മൂന്നാം ക്ലാസുകാരി ആർദ്ര ആദ്യം എത്തി. ലഹരി ഉപയോഗം വർദ്ധിക്കുന്നത് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് ദിവസവും ലഹരിവസ്തുക്കൾ വിൽക്കുന്നതിന് കൗമാരക്കാർ പിടിയിൽ ആകുന്നത് പത്രം മാധ്യമങ്ങളിൽ വരുന്നത് ലഹരി ഉപയോഗം ഇന്നത്തെ തലമുറയിൽ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണെന്നും ആർദ്ര പറഞ്ഞു ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ കുറിപ്പുമായി അമ്മമാർ വേദികീഴടക്കി.ഒക്ടോബർ-6 ന് ഷാഫിനാ ടീച്ചർ നേതൃത്വം നൽകിയ ലഹരി വിരുദ്ധ ക്ലാസ്സിൽ നിന്നും അവർക്ക് മനസ്സിലായ കാര്യങ്ങളും മറ്റുള്ള രക്ഷകർത്താക്കൾ പങ്കുവെച്ച അനുഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണവും നടന്നു. ശ്രീമതി. ജെസി ടീച്ചർ നന്ദി അർപ്പിച്ചതോടുകൂടി യോഗനടപടികൾ അവസാനിച്ചു. '''31/10/2022 .....'''................................ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 31 ന് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി അടുത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു. '''01/11/2022....'''.......................................... ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിന്റെ അവസാനമായി നവംബർ 1 ന് ലഹരി വിമുക്ത കേരളത്തിനായി അണിചേർന്നു കൊണ്ട് മനുഷ്യച്ചങ്ങല തീർത്തു.കുട്ടികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും അധ്യാപകരും ചങ്ങലയിൽ കണ്ണികളായി.തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചശേഷം കുഴിച്ചുമൂടി.[[പ്രമാണം:SNTD22-PTA-37208-4.jpg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-PTA-37208-3.jpg.jpg|ലഘുചിത്രം|299x299ബിന്ദു]] |
22:26, 28 നവംബർ 2022-നു നിലവിലുള്ള രൂപം
ജി എൽ പി എസ്. തെങ്ങേലി
..............................
ലഹരി വിമുക്ത കേരളം
............................... ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി - ഒക്ടോബർ 6 വ്യാഴം രാവിലെ 10 മണി 🌹🌹🌹🌹🌹
................................
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളമൊട്ടാകെ നടത്തപ്പെടുന്ന ലഹരി മുക്ത കേരളം ക്യാമ്പയിൻ ഉദ്ഘാടനം തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂളിലും 2022 ഒക്ടോബർ ആറിന് നടത്തപ്പെട്ടു.
കൈറ്റ് വിറ്റേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തോടെ ലഹരിമുക്ത ക്യാമ്പയിൻ തുടക്കമായി. തുടർന്ന് സ്കൂൾ തല ഉദ്ഘാടനചടങ്ങുകൾ നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീമതി ബിബിന K. R അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ജെസി ടീച്ചർ സ്വാഗതം ആശംസിച്ചു. ലഹരി ഉപയോഗം മൂലം നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉണ്ടാകുന്ന സംഭവങ്ങൾ കോർത്തിണക്കിയ സ്വന്തം കവിത ആലപിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി മറിയാമ്മ ജോസഫ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന വിപത്തിനെപ്പറ്റി ടീച്ചർ സംസാരിച്ചു.
തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ആയിരുന്നു. ക്ലാസ് നയിച്ചത് നമ്മുടെ സ്കൂളിലെ അധ്യാപിക ശ്രീമതി ഷാഫിന E. ആയിരുന്നു. ആശയ മികവ് പുലർത്തിയ ക്ലാസ്സിൽ കൗമാരക്കാരിലെ ലഹരി ഉപയോഗവും രക്ഷിതാക്കളിലെ ലഹരി ഉപയോഗവും ഇവയെ എങ്ങനെ തടയാമെന്നും ചർച്ച ചെയ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീമതി ബിബിന കെ ആർ ഇത്തരത്തിൽ ഒരു ക്യാമ്പയിൻ സ്കൂളിൽ സംഘടിപ്പിച്ചത് നന്നായെന്നും ഇവിടെനിന്ന് ലഭിച്ച സന്ദേശങ്ങൾ തന്റെ കുടുംബത്തിലും സമൂഹത്തിലും എത്തിക്കുവാൻ പ്രയത്നിക്കുമെന്നും ഉറപ്പ് നൽകി.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്ന ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ കെ ജി സഞ്ജു അവറുകൾ തന്റെ ഔദ്യോഗിക തിരക്ക് കാരണം മീറ്റിങ്ങിൽ പങ്കെടുത്തില്ല എങ്കിലും ഫോൺ മുഖേന രക്ഷിതാക്കൾക്ക് ആശംസകൾ നേർന്നു. ക്യാമ്പയിൻ ആവശ്യകതയെപ്പറ്റി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ കൈമാറി. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടക്കുവാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചു. ഷാഫിന ടീച്ചർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.... 'ലഹരി ഉപേക്ഷിക്കൂ ജീവിതം ആസ്വദിക്കൂ...' 'ജീവിതത്തെ ലഹരിയാക്കി മാറ്റൂ..' 'പുക വലിക്കുമ്പോൾ എരിഞ്ഞു തീരുന്നത് നിങ്ങളുടെ ജീവിതമാണ്..." 'നാടിന്റെ നന്മയ്ക്കായി ലഹരിവസ്തുക്കൾ വർജിക്കൂ..' "വെടിയാം ലഹരി.. ആസ്വദിക്കാം ജീവിതം.." ശ്രീമതി മഞ്ജുഷ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. ചായ സൽക്കാരത്തോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർ പ്രവർത്തനം
.............................
17 /10/ 2022
...തിങ്കളാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിൻ -തുടർ പ്രവർത്തനം സ്കൂളിൽ നടന്നു.എസ് .എം.സി വൈസ് ചെയർ പേഴ്സൺ ശ്രീമതി. ശരണ്യ. S അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. മറിയാമ്മ ജോസഫ്( ഹെഡ്മിസ്ട്രസ്സ്) സ്വാഗതം ആശംസിച്ചു. പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. മിനികുമാരി. വി.കെ നിർവഹിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു എന്ന വിളംബരത്തോടെ ആണ് നാലാം ക്ലാസിലെ കുഞ്ഞുകൂട്ടുകാർ മിനി ടീച്ചറെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തന്റെ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് നടത്തിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം മിനി ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പങ്കുവെച്ചു. കുട്ടികളുടെ കുറവുകളെ വലുതാക്കി കാണിക്കുകയും അത് കുട്ടികളുടെ മുന്നിൽ എപ്പോഴും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും മാതാപിതാക്കളെ ഓർമിപ്പിച്ചു . സ്കൂളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അടുത്തതായി ആശംസകൾ അറിയിക്കുവാനായി സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും ആയിരുന്ന എലിസബത്ത് ടീച്ചറിനെ അധ്യക്ഷ ക്ഷണിച്ചു. തന്റെ കുഞ്ഞുങ്ങളെ നേരിൽ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും അവസരം കിട്ടിയതിന്റെ എല്ലാ സന്തോഷവും ടീച്ചറുടെ മുഖത്ത് പ്രകടമായിരുന്നു. കുട്ടികൾക്ക് നൽകാൻ മിഠായിയുമായിട്ടാണ് ടീച്ചർ എത്തിയത്. കുട്ടികളോടൊപ്പം സ്നേഹവിരുന്നിലും പങ്കാളിയായി.
ലഹരി വിരുദ്ധ പ്രസംഗവുമായി മൂന്നാം ക്ലാസുകാരി ആർദ്ര ആദ്യം എത്തി. ലഹരി ഉപയോഗം വർദ്ധിക്കുന്നത് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് ദിവസവും ലഹരിവസ്തുക്കൾ വിൽക്കുന്നതിന് കൗമാരക്കാർ പിടിയിൽ ആകുന്നത് പത്രം മാധ്യമങ്ങളിൽ വരുന്നത് ലഹരി ഉപയോഗം ഇന്നത്തെ തലമുറയിൽ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണെന്നും ആർദ്ര പറഞ്ഞു ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ കുറിപ്പുമായി അമ്മമാർ വേദികീഴടക്കി.ഒക്ടോബർ-6 ന് ഷാഫിനാ ടീച്ചർ നേതൃത്വം നൽകിയ ലഹരി വിരുദ്ധ ക്ലാസ്സിൽ നിന്നും അവർക്ക് മനസ്സിലായ കാര്യങ്ങളും മറ്റുള്ള രക്ഷകർത്താക്കൾ പങ്കുവെച്ച അനുഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണവും നടന്നു. ശ്രീമതി. ജെസി ടീച്ചർ നന്ദി അർപ്പിച്ചതോടുകൂടി യോഗനടപടികൾ അവസാനിച്ചു. 31/10/2022 ..................................... ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 31 ന് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി അടുത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു. 01/11/2022.............................................. ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിന്റെ അവസാനമായി നവംബർ 1 ന് ലഹരി വിമുക്ത കേരളത്തിനായി അണിചേർന്നു കൊണ്ട് മനുഷ്യച്ചങ്ങല തീർത്തു.കുട്ടികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും അധ്യാപകരും ചങ്ങലയിൽ കണ്ണികളായി.തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചശേഷം കുഴിച്ചുമൂടി.