"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 jk 1.jpeg
പ്രമാണം:36035 jk 1.jpeg
</gallery>
</div>
===ജൂൺ 5 പരിസ്ഥിതി ദിനാഘോഷം=== 
<div align="justify">
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി വേണു സ്കൂൾ തല ഉദ്ഘാടനം നടത്തി. ബിആർസി പ്രതിനിധികൾ ,സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ എൻ ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ , ഉണ്ണികൃഷ്ണൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി പ്രസംഗം മത്സരം,ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചന മത്സരങ്ങൾ, വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
<gallery mode="packed-hover">
പ്രമാണം:36035 j5 1.jpeg
പ്രമാണം:36035 J5 2.jpeg
</gallery>
</gallery>
</div>
</div>

22:10, 23 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022

പ്രവേശനോത്സവം

2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. കൊറോണ കടന്നെടുത്ത രണ്ട് വർഷങ്ങൾക്കിപ്പുറം അങ്ങനെ ഒരു പ്രവേശനോത്സവം കൂടി കടന്നു വന്നു. കുട്ടികളുടെ ഉള്ളം പോലെ വി.വി.എച്ച് എസ്.എസിന്റെ അങ്കണവും പുതിയ സൗഹൃദങ്ങൾക്കായി തുടക്കം കുറിച്ചു. പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി അവധിക്കാല പ്രവർത്തി പരിചയ പരിശീലനങ്ങൾ നേടിയ കുട്ടികളുടെനേതൃത്വത്തിൽ പ്രവർത്തിപരിചയ പ്രദർശനവും സ്കൂളിൽ ഉണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശന പ്രസംഗത്തിലൂടെ ചടങ്ങുകൾ ആരംഭിച്ചു ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

അക്ഷര മുത്തശ്ശി കൺമുന്നിൽ

96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ ,രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ മലയാളികളുടെ അഭിമാനം കാർത്ത്യായനി അമ്മയും , അമ്മയുടെ സാക്ഷരതാ ക്ലാസ്സിലെ ഗുരുനാഥ വി.വി.എച്ച്.എസ്.എസിന്റെ പൂർവ്വ വിദ്യാർത്ഥിനിയായ സതി ടീച്ചറും പ്രവേശനോത്സവ ദിനത്തിൽ വി.വി.എച്ച്.എസ് എസ് ൽ എത്തി വിദ്യാർത്ഥികളുമായി സംവാദിക്കുകയും ചെയ്തു.

പുത്തൻ കൂട്ടുകാർക്ക് കൗതുകമായി പ്രവർത്തിപരിചയ വസ്തുക്കൾ

പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തി പരിചയ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയം വസ്തുക്കളുടെ പ്രദർശനം നടത്തി ഫാബ്രിക് പെയിൻറിംഗ് , ക്ലേ മോഡൽ,ഹാൻഡ് എംബ്രോയ്ഡറി പേപ്പർ ക്രാഫ്റ്റ് തുടങ്ങി വിവിധ തരത്തിലുള്ള വസ്തുക്കളുടെ പ്രദർശനങ്ങൾ നടന്നു

സുബ്രതോ കപ്പ് ഫുട്ബോൾ

സുബ്രതോ കപ്പ് ഫുട്ബോൾ റണ്ണർ മത്സരത്തിന്റെ ആലപ്പുഴ റവന്യൂ ജില്ലാ തല മത്സരത്തിൽ അണ്ടർ 14 ഇനത്തിൽ റണ്ണർ അപ്പ് ആയ താമരക്കുളം വിവിഎച്ച്എസ്എസ് ടീം .

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 'ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കം കുറച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ വേണു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും വിത്തുകളും കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യ സാന്നിധ്യമായി താമരക്കുളം കൃഷി അസിസ്റ്റന്റ് പ്രഥമ അധ്യാപകൻ ശ്രീ എൻ. ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയുടെ മഹത്വം ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി വേണു സ്കൂൾ തല ഉദ്ഘാടനം നടത്തി. ബിആർസി പ്രതിനിധികൾ ,സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ എൻ ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ , ഉണ്ണികൃഷ്ണൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി പ്രസംഗം മത്സരം,ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചന മത്സരങ്ങൾ, വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.