Schoolwiki സംരംഭത്തിൽ നിന്ന്
|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തൻ്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക് വിജ്ഞാനത്തിൻ്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു.
| |
|
| |
|
| 1903 നോടടുത്തുള്ള കാലഘട്ടത്തിൽ ഈ നാട്ടിലെത്തിയ വിദേശ മിഷണറിയായ ഫോസ്റ്റർ കോട്ടുക്കോണം ഭാഗത്തു ഒരു എൽ. എം. എസ് സഭ സ്ഥാപിക്കുകയുണ്ടായി. ഫോസ്റ്റർ മിഷണറിയുടെ ആലോചനപ്രകാരം 1907 ൽ മോശാ വാദ്ധ്യാർ തൻ്റെ കുടിപ്പള്ളിക്കൂടത്തെ കോട്ടുക്കോണം പള്ളിയോട് ചേർത്ത് നടത്തുവാൻ മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായ തീയതി വ്യക്തമല്ലെങ്കിലും ഡിസംബർ മാസത്തിലാണെന്നു മുതിർന്നവർ പറയുന്നു. അങ്ങനെയാണെങ്കിൽ 1907 ഡിസംബറിലാണ് ഈ സ്കൂളദ്ധ്യമായി പ്രവർത്തനമാരംഭിച്ചത്. അന്ന് ഈ പള്ളിക്കൂടത്തെ മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
| |
|
| |
| ഈ സ്കൂളിൻറ്റെ ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാര് ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.
| |
16:56, 18 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം