"പഠന - വിനോദ യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രകൃതിയെ തൊട്ടറിഞ്ഞും കൃഷിപാഠങ്ങൾ അനുഭവിച്ചറിഞ്ഞും ഒരു പഠനയാത്ര...)
 
(കൂത്താളി ഫാം ഫോട്ടോ ചേർത്തു)
വരി 1: വരി 1:
[[പ്രമാണം:KOOTHALI.jpg|ലഘുചിത്രം|410x410ബിന്ദു|കൂത്താളി ഫാം കവാടം]]
'''പ്രകൃതിയെ തൊട്ടറിഞ്ഞും കൃഷിപാഠങ്ങൾ അനുഭവിച്ചറിഞ്ഞും ഒരു പഠനയാത്ര...'''
'''പ്രകൃതിയെ തൊട്ടറിഞ്ഞും കൃഷിപാഠങ്ങൾ അനുഭവിച്ചറിഞ്ഞും ഒരു പഠനയാത്ര...'''



07:59, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൂത്താളി ഫാം കവാടം

പ്രകൃതിയെ തൊട്ടറിഞ്ഞും കൃഷിപാഠങ്ങൾ അനുഭവിച്ചറിഞ്ഞും ഒരു പഠനയാത്ര...

ഒരുപാട് കാലങ്ങൾക്കു ശേഷം കൂട്ടുകാരുമൊത്ത് ഒരു പഠനയാത്ര, മതി മറന്ന് ആഘോഷിച്ച നിമിഷങ്ങൾ,  പാറിപ്പറന്നു കൊണ്ട് പഠിച്ചും കളിച്ചും സന്തോഷത്താൽ മതിമറന്ന നിമിഷങ്ങൾ...

ഏഴാംക്ലാസിലെ 'മണ്ണിൽ പൊന്നു വിളയിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൂത്താളി ഫാമിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു.

സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് പഠനയാത്രയിൽ പങ്കാളികളായത്. പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ക്ലാസ്സ്‌ റൂമിനകത്തുനിന്ന്  പറഞ്ഞു കേട്ട കാര്യങ്ങൾ അനുഭവിച്ചറിഞ്ഞ് ബോധ്യപ്പെട്ട് അവർ പഠനം ആസ്വാദകരമാക്കി.

രാവിലെ എട്ട് മണിക്കാണ്  സ്കൂളിൽ നിന്നും യാത്രയാരംഭിച്ചത്. കൂത്താളി ഫാമിലേക്കായിരുന്നു  ആദ്യത്തെ സന്ദർശനം. വിവിധ കൃഷി രീതികളായ പതിവെക്കൽ, കൊമ്പ് ഒട്ടിക്കൽ, മുകുളം ഒട്ടിക്കൽ എന്നിവ നേരിട്ട് കണ്ടുകൊണ്ട് കുട്ടികൾ മനസ്സിലാക്കി. പിന്നീട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനം സന്ദർശിക്കുകയുണ്ടായി. വളരെ വ്യത്യസ്തമായ വിളകളെ പരിചയപ്പെടാനും അവയെക്കുറിച്ച് കൂടുതൽ അറിയാനും സാധിച്ചു.യാത്രയുടെ അവസാനം കേരള സർക്കാരിന്റെ കീഴിലുള്ള പെരുവണ്ണാമുഴി ഡാം സൈറ്റ് സന്ദർശിക്കാനും കഴിഞ്ഞു. കൃഷിപാഠങ്ങൾ മനസ്സിലാക്കുകയും പ്രകൃതിയെ അറിഞ്ഞും നടത്തിയ യാത്ര വളരെ ഗംഭീരമായിരുന്നു.

"https://schoolwiki.in/index.php?title=പഠന_-_വിനോദ_യാത്രകൾ&oldid=1833311" എന്ന താളിൽനിന്ന് ശേഖരിച്ചത്