"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 238: വരി 238:


https://www.facebook.com/groups/1415896288565493/permalink/2280292648792515/
https://www.facebook.com/groups/1415896288565493/permalink/2280292648792515/
=== യോഗാദിനം ജൂൺ 21 ===
ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.5000ത്തോളം വർഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീർണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങൾ കൂടിയാണിത്.
എട്ട്‌ ഘടകങ്ങൾ (അംഗങ്ങൾ) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്‌.അപ്പോൾ എന്താണ്‌ 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
'യോഗ' ഒരു ദർശന (philosophy) മാണ്‌. ആറു ദർശനങ്ങളാണ്‌ ഭാരതത്തിൽ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂർവ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ. പതഞ്ജലി മഹർഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യൻ. പൂർണമായ ഒരു ചികിൽസാ ശാസ്ത്രമല്ല 'യോഗ'. എന്നാൽ നിരവധി രോഗങ്ങളിൽ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയിൽ പറഞ്ഞിരിക്കുന്ന ചില നിർവചനങ്ങൾ:
ഒരാളുടെ കർമങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗ'. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ'. ഫലം ഇച്ഛിച്ചു ചെയ്യുന്ന കർമങ്ങൾ കർമഫലം ഉണ്ടാക്കുന്നു. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ'. ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ'.ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ.
https://www.facebook.com/groups/1415896288565493/permalink/2283885871766526/
https://www.facebook.com/groups/1415896288565493/permalink/2283946955093751/

21:58, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

      ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

എസ് ആർ ജി

എസ് ആർ ജി അക്കാദമിക മികവ്

1. ഓരോ കുട്ടിയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ എസ് ജിയുടെ പങ്ക് ബോധ്യപ്പെടുക ലക്ഷ്യങ്ങളിൽ വ്യക്തതയുണ്ടാകുക.

2. എസ്. ആർ ജി കൺവീനറുടെയും പ്രധാന അധ്യാപികയുടെയും ചുമതലകൾ സംബന്ധിച്ച് വ്യക്തത നേടുക.

3. എസ് ആർ ജിയുടെ പ്രക്രിയ ആസൂത്രണം നിർവഹണം തീരുമാനമെടുക്കൽ നടപ്പിലാക്കൽ അവലേക നം ആസൂത്രണം ബോധ്യപ്പെടുക.

4. എസ് ആർ ജിയെ അക്കാദമിക പ്രശ്ന പരിഹരണത്തിനുള്ള ആസൂത്രണ വേദിയായി മാറ്റിയെടുക്കുക.

എസ് ആർ ജി ചർച്ചകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

1. ടീച്ചിങ് മാനുവൽ എസ് ആർ ജിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ കുറിക്കുന്ന അധ്യാപിക-നോട്ടുബുക്കിൽ എഡിറ്റിംഗ് നടത്തണം ഒന്നാം ക്ലാസ് വായന സാമഗ്രി തയ്യാറാക്കി നൽകാൻ തീരുമാനിക്കൽ രണ്ടാം ക്ലാസിൽ സ്വാതന്ത്ര്യ രചന പദസൂര്യൻ അധ്യാപികയുടെ എഡിറ്റിംഗ് മൂന്നാം ക്ലാസ് വായന സാമഗ്രി സ്വതന്ത്ര രചന നാലാം ക്ലാസ് സംഘപടനം സ്വതന്ത്ര രചന അധിക വായന അവസരം ക്ലാസ് ലൈബ്രറി പുസ്തകത്തെ ആസ്പദമാക്കി റോൾപ്ലേ കുറുപ്പ് കഥാപാത്ര തിരുവനന്തപുരം കവിത പൂർണ്ണം ഒന്ന് രണ്ട് ക്ലാസുകളിൽ കു ട്ടിക്കഥകളും കവിതകളും ശേഖരിക്കാൻ തീരുമാനിക്കൽ ലേഖന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ ഒരിക്കൽ കുട്ടികളുടെ ഭാഷാ നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തൽ ക്ലാസ് പിടിഎ സംഘടിപ്പിക്കുക കുട്ടികൾ പഠന നേട്ടങ്ങൾ നേടിയോ എന്ന് ടീച്ചിങ് മാനുവലിൽ രേഖപ്പെടുത്തുക പോരായ്മകൾ കണ്ടെത്തി എസ് ആർ ജിയിൽ അവതരിപ്പിക്കുക.

2. ക്ലസ്റ്ററിലെ ആശയങ്ങളെ എസ് ആർ ജി തീരുമാനങ്ങൾ ആക്കുന്നു.

ഇതോടൊപ്പം എസ് ആർ ജി മിനിറ്റ്സ്, പ്രധാന അധ്യാപികയുടെ കൂട്ടിച്ചേർക്കൽ, എസ്. ആർ ജി തീരുമാനങ്ങളിൽ ഒരു പരിഹാര പ്രവർത്തന പാക്കേജിന്റെ വിശദാംശങ്ങൾ, എസ് ആർ ജി തീരുമാനങ്ങളിൽ അവലോകനദിനം വരെ സൂചിപ്പിക്കുക, കൂടാതെ വിദ്യാലയത്തിന്റെ അനുഭവം.

എസ്. ആർ ജിയുടെ ലക്ഷ്യങ്ങൾ.

1. ഓരോ വിഷയത്തിന്റെയും ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മികവുകൾ തെളിവുകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ നിർദിഷ്ട പഠന നേട്ടം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ രീതി നിരന്തരം വികസിപ്പിക്കുക.

2. അനുയോജ്യമായ പരിഹാര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്തു അക്കാദമിക പ്രശ്നങ്ങൾ പരിമിതികൾ എന്നിവ മറികടക്കാൻ അധ്യാപകരെ സഹായിക്കുക.

3. അധ്യാപക പരിശീലന അനുഭവങ്ങളുടെ പങ്കിടൽ വ്യക്തിഗത ആവശ്യമായി വരുന്ന കാര്യങ്ങൾ ചർച്ച ചെയ്തു ക്ലാസ് റൂമും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കൽ ഗവേഷണാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ അധ്യാപകരുടെ കാര്യക്ഷമത ഉയർത്താൻ അവസരം ഒരുക്കുക.

4. ഫലപ്രദമായ ആസൂത്രണം നടത്തി ക്ലാസ് പിടിഎ യുടെ സംഘാടനം ഉള്ളടക്കം വിനിമയം എന്നിവ മെച്ചപ്പെടുത്തുകയും അക്കാദമിക കാര്യങ്ങൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിൽ മാതൃകാ സൃഷ്ടിക്കുകയും ചെയ്യുക.

5. അവലോകന റിപ്പോർട്ട് വിദ്യാലയ വാർഷിക റിപ്പോർട്ട് എന്നിവ തയ്യാറാക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകിയും അക്കാദമിക നേട്ടങ്ങൾ ഉൾപ്പെടുത്തിയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

6. പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾതല ഏകോപനം സാധ്യമാക്കുക.

7. നിരന്തരം മൂല്യനിർണയം മൂല്യനിർണയം എന്നിവ പ്രയോഗമാക്കുന്നതിന്

8. ക്ലാസ് റൂം അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് പ്രതിമാസ പ്രവർത്തന കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾ കലാകായിക പ്രവർത്തി പരിചയ പ്രവർത്തനങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കുക.

9. എസ് ആർ ജിയുടെ പ്രവർത്തനഫലമായി ഉണ്ടായ വിദ്യാലയം മികവുകൾ ഡോക്യുമെന്റ് ചെയ്ത് പൊതുവിദ്യാലയത്തിന്റെ മേന്മകൾ സമൂഹത്തെയും അക്കാദമിക സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്താൻ നേതൃത്വം വഹിക്കുക.

എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ സ്വയം വിലയിരുത്തുക പരിശോധന പട്ടിക

1. എസ്.ആർജിയുടെ തീയതികൾ മാസാദ്യം തീരുമാനിക്കുക.

2. സഹായ അധ്യാപകമാരും പ്രധാനാധ്യാപികമായും ചർച്ച നടത്തി നിശ്ചിത മുൻഗണനയുടെ അടിസ്ഥാനത്തിൽ അജണ്ട തീരുമാനിക്കുക.

3. അജണ്ട ഉൾപ്പെടുത്തിയ അറിയിപ്പ് അംഗങ്ങൾക്ക് നൽകുക

4. മുനിസാർ ജിയും ആസൂത്രണ ചെയ്ത പദ്ധതികളും പുരോഗതി ബോധ്യപ്പെടുത്തുന്നതിനുള്ള അനൗപചാരിക അന്വേഷണം നടത്തുക.

5. എസ് ആർ ജിയിൽ ഓരോ അംഗവും പങ്കുവയ്ക്കേണ്ട തെളിവുകൾ ഉറപ്പാക്കുക.

6. സ്കൂൾ ഏറ്റെടുത്ത് തനത് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തൽ ഉദാഹരണം വാർഷിക കലണ്ടർ പ്രകാരം നവംബർ മാസത്തിൽ നടത്തേണ്ട ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ക്രിയാ ഗവേഷണ പ്രവർത്തനങ്ങൾ.

7. എസ് ആർ ജിയിലെ ചർച്ചകളെ ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കുക.

8. മിനിറ്റ് തഝയം രേഖപ്പെടുത്തി അംഗീകരിക്കുക.

9.പൊതുസമൂഹത്തിലുംക്ലസ്റ്റർ ക്ലാസിലും പങ്കുവെക്കേണ്ട സ്കൂളിലെ മികവുകളെ ഡോക്യുമെന്റേഷൻ നടത്തുക.

10.എസ്.ആർ ജി പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ സജീവമായി പങ്കെടുക്കുക.

11.പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ ചർച്ച ചെയ്തു അക്കാദമിക കാര്യങ്ങൾ സ്കൂൾതലത്തിൽ പങ്കുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകുക.

എസ് ആർ ജി കൺവീനർ :ശ്രീമതി. സമീനാ .എ

എസ് ആർ ജി അസിസ്റ്റൻറ് കൺവീനർ :ശ്രീമതി സക്കീന .എസ്

വിദ്യാലയ തനത് പ്രവർത്തനം.

1.വിദ്യാരംഗം

കൺവീനർ : ശ്രീമതി.എ.സമീന

ശ്രീമതി.എസ്.ഷക്കീന

2.സോഷ്യൽ ക്ലബ്ബ്

ശ്രീമതി.സജിനാ എസ് (കൺവീനർ)

ശ്രീമതി .മായ

ശ്രീ .ഫെമിൽ .പി

3.സയൻസ് ക്ലബ്

ശ്രീമതി സുമതി. വി (കൺവീനർ)

ശ്രീമതി. ലത

ശ്രീമതി.ഷീന.

4.ഗണിത ക്ലബ്ബ്

ശ്രീമതി. ശ്രീകുമാരി (കൺവീനർ)

ശ്രീ. രഘുപതി .ആർ

ശ്രീമതി. ഷിജിനി എസ്

ശ്രീമതി. ഷെഫിനി.എസ്

5.ഐടി ക്ലബ്ബ്

ശ്രീമതി. ഷെഫിനി .എസ് (കൺവീനർ)

ശ്രീമതി.ഷീന

ശ്രീമതി.സഫ്ന

ശ്രീമതി.സജ്ന

6.തമിഴ് സെൻട്രൽ

ശ്രീമതി.ജയലക്ഷ്മി.എം (കൺവീനർ)

ശ്രീമതി.പത്മപ്രിയ

7.ഹെൽത്ത് ക്ലബ്ബ്

ശ്രീമതി.മായ (കൺവീനർ )

ശ്രീ.ഫെമിൽ .പി

ശ്രീ .രഘുപതി . ആർ

8.അലിഫ് ക്ലബ്

ശ്രീമതി. സഫ്ന (കൺവീനർ)

ശ്രീമതി.ഫൗസിയ

9. ഐ. ഇ.ഡി.സി

ശ്രീമതി .സ്മിതാ (കൺവീനർ )

ശ്രീ . ഫെമിൽ . പി

10.ഹലോ ഇംഗ്ലീഷ്

ശ്രീമതി .സുഗന (കൺവീനർ)

ശ്രീമതി. ഷെഫിനി.എസ്

11.കലാകായികം

ശ്രീമതി. സ്മിതാ (കൺവീനർ)

ശ്രീമതി. സക്കീന

ശ്രീമതി .സുമതി

ശ്രീമതി. ലത

ശ്രീമതി. മായ

ശ്രീ. രഘുപതി .ആർ

ശ്രീ .ഫെമിൽ . പി

12.പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി. സ്മിതാ (കൺവീനർ )

ശ്രീമതി.സുമതി

13.സ്റ്റാഫ് സെക്രട്ടറി

ശ്രീ.ഫെമിൽ .പി

പ്രവേശനോത്സവം

പ്രവേശനോത്സവം വിദ്യാർഥികൾ ഏറ്റെടുത്തു അതു വിജയകരമായി വിപുലമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വലിയ പരിപാടികളും ഒന്നാന്തരം വിദ്യാർത്ഥികളെ വരവേൽപ്പും ഉപ്പും പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. അധ്യാപകർ ഒന്നുകൂടി പഞ്ചായത്ത് പ്രസിഡൻറ് ശിവദാസൻ പി .എസ് അവർകളെ സ്വീകരിക്കുകയും തുടർന്നു പ്രാർത്ഥന ഗാനം ആലപിച്ചും,ബഹുമാനപ്പെട്ടശ്രീമതി. റഹ്മത്ത് നീസ കെ. സ്വാഗത പ്രസംഗം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികളുടെ കലാപരിപാടികൾ കൾ ഒരുക്കിയും അതിഗംഭീരമായിത്തന്നെ ഒന്നാന്തരം കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ഗാനം ആലപിച്ചത് സ്കൂൾ മുഴുവനും ഓളം കൊള്ളിച്ചു.

രക്ഷിതാക്കൾ അടങ്ങുന്ന ഒരു സദസ്സ് പ്രസിഡൻറ് എൻറെ വരവും കാത്ത് ഒരുങ്ങി നിന്നു .തുടർന്നുള്ള പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ,ബഹുമാനപ്പെട്ട ശ്രീ. ശിവദാസൻ അവർകൾ,തമിഴ് മലയാളം മീഡിയം കുട്ടികൾക്കുള്ള ദിനപത്രം ഒരു വർഷത്തേക്ക് സംഭാവന ചെയ്യുകയും ചെയ്തു.തുടർന്ന് പാഠപുസ്തക വിതരണം ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ടിനെ തനതായ ശൈലിയിലുള്ള ഉള്ള നല്ല പ്രസംഗം കാഴ്ചവെച്ചു കൊണ്ട് വിദ്യാലയത്തിലെ ഉന്നത പ്രവർത്തനങ്ങളിൽ ഇതിൽ പി ടി എ യുടെ കരങ്ങൾ എന്നും ഉണ്ടാവും എന്ന് വാഗ്ദാനം നൽകി. 2022 -2023 അധ്യായന വർഷത്തിൽ അധ്യാപക പരിശീലനത്തിന് ചുരുക്കവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിൻറെ പ്രാധാന്യവും വും എല്ലാ രക്ഷിതാക്കളെയും അറിയിച്ചുകൊണ്ടുള്ള ഉള്ള ലളിതമായ ഒരു പ്രസംഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ . പി പങ്കുവെച്ചു.

നവാഗതർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ശ്രീമതി. ഷെഫിനി എസ് ടീച്ചറും ശ്രീമതി സമീന ടീച്ചറും ഈ അധ്യായന വർഷത്തിൽ വിദ്യാലയം ഏറ്റു നടത്താൻ പോകുന്ന തനതു പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2268210410000739/പ്രവേശനോത്സവം

https://www.facebook.com/groups/1415896288565493/permalink/2268205216667925/

https://www.facebook.com/groups/1415896288565493/permalink/2268217843333329/

https://www.facebook.com/groups/1415896288565493/permalink/2268208616667585/

എസ് ആർ ജി മീറ്റിംഗ്

(3 - 6 -2022)

പ്രവേശന ഉത്സവം ചർച്ചചെയ്തു അക്കാദമിക് മാസ്റ്റർ പ്ലാൻ ക്ലാസ് ടൈംടേബിൾ ടീച്ചിങ് മാനുവൽ എന്നിവയുടെ തയ്യാറാകലുകൾ വിലയിരുത്തി.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറിന് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമാണം എന്നിവ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു ജൂൺ 14 രക്തദാന ദിനം ജൂൺ 15ന് ലോക വയോജന ചൂഷണ വിരുദ്ധ ദിനം എന്നിവ ആചരിക്കുവാൻ തീരുമാനിച്ചു.ജൂൺ ആറിന് നടന്ന പരിസ്ഥിതി ദിന ക്വിസ് ക്വിസ് വിജയികളെ അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

വിജയികൾ

ഒന്നാം സ്ഥാനം

സനൂജ- 4 B

രണ്ടാം സ്ഥാനം

ശ്രേയ ദാസ് -4 C

മൂന്നാം സ്ഥാനം

ശ്രീദേവ്. ആർ- 4 C

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.പരിസ്ഥിതി ദിനം. (ജൂൺ 5 )

പരിസ്ഥിതി ദിനം

വിദ്യാലയത്തിന്റെ അംഗനത്തിൽ തന്നെ അതിഗംഭീരമായ ആഘോഷിക്കുകയുണ്ടായി മരതൈകൾ നട്ടും പരിസ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റർ കളും പതിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കി പരിസ്ഥിതി ക്ലബ്ബിൽ അവതരിപ്പിച്ചു.തമിഴ് വിദ്യാർത്ഥികൾ" മരം ഒരു വരം" എന്ന് ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂൾ അംഗനത്തിലുള്ള മരത്തിൽ തമിഴ് അക്ഷരങ്ങളെയും വാക്കുകളെയും അടയിൽ എഴുതി തൂക്കിയിടുകയും ചെയ്തു മരത്തിൻറെ പ്രാധാന്യവും പരിസ്ഥിതിയെക്കുറിച്ചുള്ള നന്മയും ശുദ്ധിയായി സൂക്ഷിക്കേണ്ട ആവശ്യകതയും കുറിച്ച് അധ്യാപകർ വിശദീകരിച്ചു കൊടുത്തു.

https://www.facebook.com/groups/1415896288565493/permalink/2272088689612911/

https://www.facebook.com/groups/1415896288565493/permalink/2271365809685199/

https://www.facebook.com/groups/1415896288565493/permalink/2272156529606127/

പഠന കിറ്റ് വിതരണം .

വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി.1 2 ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ജോമട്രി ബോക്സ് സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2272104466278000/

https://www.facebook.com/groups/1415896288565493/permalink/2272105216277925/

ക്ലാസ് മുറി പഠന പ്രവർത്തനങ്ങൾ .

ഓരോ ക്ലാസിലും പാഠങ്ങളോട് ചേർന്ന് തനത് പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.

https://www.facebook.com/groups/1415896288565493/permalink/2272105216277925/

https://www.facebook.com/groups/1415896288565493/permalink/2272760482879065/

ലോക രക്തദാന ദിനം ജൂൺ 14.

ലോക രക്തദാന ദിനത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.തുടർന്ന് നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റലിൽ ഉള്ള മെഡിക്കൽ ടീം സ്കൂളിലേക്ക് വരികയും,കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച രക്തക്കുറവ് മുതലായ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.മെഡിക്കൽ ടീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ് കൊടുക്കുകയും ചെയ്തു.രക്തദാനം എന്താണെന്നും രക്തദാനത്തിന്റെ ഗുണങ്ങളും രക്തദാനത്താൽ ഒരു ജീവനെ രക്ഷിക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.രക്തദാനത്തെ തുടർന്നുള്ള സംശയങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.ജിഎച്ച്എസ് നന്ദിയോട് മെഡിക്കൽ ടീം കുട്ടികളുടെ ഉയരം ഭാരം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് ഒരു കുട്ടിക്ക് വേണ്ട ആരോഗ്യസ്ഥിതിയെയും ,പോരായ്മകളെയും ,വിളച്ച മറികടക്കാനുള്ളആശയങ്ങളും പങ്കുവെച്ചു.

https://www.facebook.com/groups/1415896288565493/permalink/2278377988983981/

https://www.facebook.com/groups/1415896288565493/permalink/2278461692308944/

ഒന്നാം തരം വ്യായാമങ്ങൾ .

ഒന്നാന്തരം കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അധ്യാപകർ ഒരുക്കുന്ന കളികൾ വ്യത്യസ്തമായ അനുഭവമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.യോഗ എക്സസൈസ് മെഡിറ്റേഷൻ തുടങ്ങിയവ കുട്ടികളിൽ ഓർമ്മശക്തി നിലനിർത്താനും ആരോഗ്യപരമായ ചിന്താഗതിക്കും വീക്ഷണത്തിനും വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.എന്നും വൈകുന്നേരങ്ങളിൽ 30 മിനിറ്റ് ഒന്നാംതരം കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി രക്ഷിതാക്കൾക്കിടയിൽ വലിയൊരു ആദരവിനെയാണ് തന്നിട്ടുള്ളത്.ആകാംക്ഷയോടെയും ആഗ്രഹത്തോടെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നു.കുട്ടികളെ കൂടുതൽ അറിയുക എന്ന് ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ വിദ്യാർത്ഥികളിൽ കൂടുതൽ അടുക്കുവാനും ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.

https://www.facebook.com/groups/1415896288565493/permalink/2278463725642074/

https://www.facebook.com/groups/1415896288565493/permalink/2278466405641806/

ജൂൺ 15 ലോക വയോജക ചൂഷണവിരുദ്ധ ദിനം - 2022

ലോകവയോജക ചൂഷണ വിരുദ്ധ ദിനത്തിൽ പ്രത്യേക ഉണ്ടായിരുന്നു സ്കൂൾ അസംബ്ലിയിൽ പൊതുവായി എല്ലാ വിദ്യാർത്ഥികൾക്കും വായിച്ചു കൊടുക്കുകയും വിദ്യാർത്ഥികളോട് പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു.വയോജകരെ ചൂഷണം ചെയ്യുന്നകാര്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ചകൾക്കു ഉൾപ്പെടുത്തി.വയോദകരെ നാം സംരക്ഷിക്കണമെന്നും സ്നേഹിക്കണം എന്നും പരിപാലിക്കണം എന്നും വിദ്യാർത്ഥികളിൽ എടുത്തുപറഞ്ഞു.വയോജകരെ സംരക്ഷണം എല്ലാ വീടുകളിലും ഉറപ്പുവരുത്തണമെന്ന് പ്രധാന അധ്യാപിക ശ്രീമതി.റഹ്മത്തിന് നീസ അവർകൾ ഊന്നൽ നൽകുകയും ചെയ്തു.തുടർന്ന് മുത്തശ്ശി മുത്തശ്ശന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുകയും കവിത ചൊല്ലി കൊടുക്കുകയും കുട്ടികൾക്ക് ഈ പ്രായത്തിൽ ആവശ്യമായ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ പലരും മുത്തശ്ശി മുത്തശ്ശന്മാരെ വളരെ ആദരവോടെ വരവേറ്റു.അവർകളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.ഇന്നത്തെ തലമുറയാണ് നാളത്തെ പൗരന്മാർ എന്നതിന്റെ അടിസ്ഥാനത്തിൽ വയോജന ചൂഷണവിരുദ്ധ ദിനം ആചരിച്ചു.

https://www.facebook.com/groups/1415896288565493/permalink/2279310442224069/

എ പ്ലസ് (A+)വിജയ ജേതാക്കൾ .

കെ കെ എം എച്ച് എസ് എസിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അങ്കനത്തിൽ വച്ച് ബോർഡ് ഓഫ് മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,ഹൈസ്കൂൾ എച്ച് എം,എൽ പി എച്ച് എം,പി. ടി. എ. അംഗങ്ങൾ മറ്റ് അധ്യാപകർ,പൂർവ്വ വിദ്യാർത്ഥി സംഗമം അംഗങ്ങൾ,സാമൂഹിക വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ഒന്നടങ്കം ഒത്തുകൂടി എല്ലാ സബ്ജക്ടിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് നടത്തി. എല്ലാവരും സ്കൂളിലെ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു.

https://www.facebook.com/groups/1415896288565493/permalink/2280292648792515/

യോഗാദിനം ജൂൺ 21

ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.5000ത്തോളം വർഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീർണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങൾ കൂടിയാണിത്.

എട്ട്‌ ഘടകങ്ങൾ (അംഗങ്ങൾ) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്‌.അപ്പോൾ എന്താണ്‌ 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.

'യോഗ' ഒരു ദർശന (philosophy) മാണ്‌. ആറു ദർശനങ്ങളാണ്‌ ഭാരതത്തിൽ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂർവ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ. പതഞ്ജലി മഹർഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യൻ. പൂർണമായ ഒരു ചികിൽസാ ശാസ്ത്രമല്ല 'യോഗ'. എന്നാൽ നിരവധി രോഗങ്ങളിൽ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയിൽ പറഞ്ഞിരിക്കുന്ന ചില നിർവചനങ്ങൾ:

ഒരാളുടെ കർമങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗ'. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ'. ഫലം ഇച്ഛിച്ചു ചെയ്യുന്ന കർമങ്ങൾ കർമഫലം ഉണ്ടാക്കുന്നു. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ'. ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ'.ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ.

https://www.facebook.com/groups/1415896288565493/permalink/2283885871766526/

https://www.facebook.com/groups/1415896288565493/permalink/2283946955093751/