"ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/എന്നാലും എന്റെ കൊറോണേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്=42253  
| സ്കൂൾ കോഡ്=42253  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആറ്റിങ്ങൽ, തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കഥ }}
{{Verification|name=വിക്കി2019|തരം = കഥ }}

11:07, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

എന്നാലും എന്റെ കൊറോണേ..

പത്താം തരം പരീക്ഷ മാറ്റി വച്ചല്ലോ...എന്റെ നിദ്രയെ ചവിട്ടി മെതിച്ചു ചേച്ചിപ്പെണ്ണ് ഉമ്മറത്തിണ്ണയിലിരുന്ന കുട്ടിമാളുവമ്മയെ വാരിപ്പുണർന്നു. മുത്തശ്ശിയുടെ നാവിലെ അശ്ലീല വാക്കുകൾ ചേച്ചിയുടെ ഹർഷാരവതിതുനു മുന്നിൽ പകച്ചുപോയി.

"എന്തേ ഈ പെണ്ണിനു ഭ്രാന്തു പിടിച്ചോ? " ,മുറ്റത്ത് എന്തോ കൊത്തപ്പെറുക്കികൊണ്ടിരുന്ന പൂവാലൻ പൂങ്കോഴി തലയുയർത്തി അവളെ രൂക്ഷമായൊന്നു നോക്കി.

അമ്മയ്ക്കും അച്ഛനും കാര്യം മനസ്സിലായി. ഇന്നത്തെ പത്രം കണ്ടുള്ള ചാട്ടമാ.

"നാശം..കിടന്നുറങ്ങാനും സമ്മതിക്കില്ല". അവളെ പ്രാകിക്കൊണ്ടു ഞാൻ കിടക്കയിൽ നിന്നെണീറ്റു. അപ്പോഴാണ് പതിവില്ലാതെ അച്ഛൻ ടി വിയ്ക്കു മുന്നിൽ കുത്തിയിരിക്കുന്നത് ഞാൻ കണ്ടത്.

" ഈ അച്ഛനെന്തു പറ്റി ഇന്ന് പാടത്തും പറമ്പത്തുമൊന്നും ഇറങ്ങിയില്ലേ".

അമ്മ അടുക്കളയിൽ ഉണ്ടെങ്കിലും മനസ്സ് ഇറയത്തെ ടെലിവിഷനിലാണ്.

" ദൈവമേ, എത്ര ആളുകളാ ലോകത്തു ഒരു സൂക്ഷ്മാണു മൂലം മരിച്ചു വീഴുന്നേ.മനുഷ്യരുടെ എല്ലാ സ്വപ്നങ്ങളും ഒരു ചീട്ടുകൊട്ടാരം പോലെ തകരുകയാണല്ലോ".

ആ മഹാമാരി ഇവിടെ ദൈവത്തന്റെ സ്വന്തം നാടായ കേരളത്തിലും എത്തിയിരിക്കുന്നു .കോവിഡെന്നും കൊറോണയെന്നും ആയിരമല്ല പതിനായിരം ആവർത്തി ചാനലുകൾ ഉരുവിടുന്നു. ലോകത്തിലെ കേമന്മാർ എന്ന് തലയുയർത്തി പിടിച്ചവർ ഇന്ന് മറ്റു രാജ്യങ്ങളുടെ കനിവിനായി കാത്തിരിക്കുന്നു. ആരും രാഷ്ട്രീയം പറയുന്നില്ല. പണത്തിന്റെ മൂല്യം വാഴ്ത്തുന്നില്ല.ഭൂമിക്കു വേണ്ടിയും ജാതിയും മതവും പറഞ്ഞു കലഹിക്കുന്നില്ല. ഇന്നറിയുന്നു അന്നത്തിന്റെ വില, വീട്ടിലെ ഭക്ഷണശാലയിലെ അമ്മയുടെ രുചിക്കൂട്ടുകൾ.മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൊച്ചുകഥകൾ..അങ്ങനെ.......അങ്ങനെ..... വിഷുവിനു കൈനീട്ടി നില്ക്കുമ്പോൾ, എന്തേ.. അറിയില്ല.....വരാൻ പോകുന്നത് സമൃദ്ധിയാണോ? , അതോ ....

ആ ചിന്തയെ തട്ടിമറിച്ചുകൊണ്ടു ചേച്ചി ഇതാ വീണ്ടുമെത്തി."എടീ...നിന്റെ 7-ാം ക്ലാസ്സിലെ പരീക്ഷയും മാറ്റി ". എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. മറിച്ച് ഒരുപാട് നഷ്ടം മാത്രം. എന്റെ സ്കൂൾ,അദ്ധ്യാപകർ, കൂട്ടുകാർ,പഠനോത്സവം, വാർഷികം.....അങ്ങനെ നീളുന്നു ഒരായിരം സ്വപ്നങ്ങൾ..

എങ്കിലും എന്റെ കൊറോണേ നിനക്കിരിക്കട്ടെ എന്റെ ഒന്നൊന്നര വിഷു ആശംസകൾ....

സാന്ദ്ര എസ്
5 ബി ആർ കെ എം യു പി എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കഥ