"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
== പ്രവേശനോത്സവം 2022 ==
[[പ്രമാണം:44354പ്രവേശനോത്സവം 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം - ലൈവ് ]]
[[പ്രമാണം:44354പ്രവേശനോത്സവം 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം - ലൈവ് ]]
[[പ്രമാണം:44354പ്രവേശനോത്സവം .jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:44354പ്രവേശനോത്സവം .jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:44354പ്രവേശനോത്സവം 2.jpeg|ലഘുചിത്രം]]
[[പ്രമാണം:44354പ്രവേശനോത്സവം 2.jpeg|ലഘുചിത്രം]]
2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളും യുപി സ്കൂളും സംഘടിതമായാണ് നടത്തിയത്.  
2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളും യുപി സ്കൂളും സംഘടിതമായാണ് നടത്തിയത്.  

22:41, 18 ജൂലൈ 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2022

പ്രവേശനോത്സവം - ലൈവ്
പ്രവേശനോത്സവം

2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളും യുപി സ്കൂളും സംഘടിതമായാണ് നടത്തിയത്.

എല്ലാ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രവേശന ഉത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് കാണിച്ചു.

കൃത്യം 10 .30 ന് തന്നെ സ്കൂൾതല ഉദ്ഘാടനം ആരംഭിച്ചു.

കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

പ്രഥമ അധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു.

വിദ്യാർഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി കൊണ്ടാണ് ചടങ്ങുകൾ മാറ്റുരച്ചത് .

ചടങ്ങിലെ അധ്യക്ഷ സ്ഥാനം വഹിച്ചത് യുപി സ്കൂളിലെ പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് ആണ്.

അതിനുശേഷം രഹ്ന എന്ന വിദ്യാർത്ഥിനി തന്റെ കോവിഡ്കാല അനുഭവം പങ്കുവച്ചു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ മേഡമായിരുന്നു.

പെരുമുള്ളൂർ വാർഡ് മെമ്പർ ശ്രീമതി കുമാരി മായ മുഖ്യപ്രഭാഷണം നടത്തി.

പ്രശസ്ത നാടക സംവിധായകനായ ശ്രീ ബഷീർ മണക്കാട് അവർകളാണ് പ്രവേശനോത്സവ സന്ദേശം നൽകിയത്

പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ സഞ്ജയ് കുമാർ , പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ദീപ്തി, പിടിഎ അംഗം ശ്രീ രതീഷ് മാറനല്ലൂർ, സീനിയർ അധ്യാപിക ശ്രീമതി സരിത കെ എസ് , എൽ പി സ്കൂളിലെ സീനാർ അധ്യാപിക ശ്രീമതി സുമ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു.

അതുകഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് നോട്ടുബുക്കും പേനയും നൽകുകയും ലഡു വിതരണം നടത്തുകയും ചെയ്തു.

അതിനുശേഷം കുട്ടികളെ കിരീടം അണിയിച്ച് ക്ലാസ് അധ്യാപകർ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.

കോവിഡ് എന്ന മഹാമാരി കാരണം ഒന്നരവർഷത്തോളം വീടുകളിൽ കഴിഞ്ഞിട്ട് സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ഒരു ആഘോഷം തന്നെയായിരുന്നു.

കൊടി തോരണങ്ങളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലംകൃതമായിരുന്ന സ്കൂൾ ഓഡിറ്റോറിയം പുത്തൻ പ്രതീക്ഷയുടെ പ്രതീകമായിരുന്നു.