"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
</font size> | </font size> | ||
==ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം== | ==ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം== | ||
[[പ്രമാണം:42011 sila 2.JPG|ലഘുചിത്രം|മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:42011 sila 2.JPG|ലഘുചിത്രം|മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു]] |
14:30, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/7/76/42011_n_logo.jpg/55px-42011_n_logo.jpg)
![](/images/thumb/7/76/42011_n_logo.jpg/55px-42011_n_logo.jpg)
![](/images/thumb/7/76/42011_n_logo.jpg/55px-42011_n_logo.jpg)
![](/images/thumb/7/76/42011_n_logo.jpg/55px-42011_n_logo.jpg)
ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം
ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് , എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്, സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.
ലിംഗ ബോധവൽക്കരണ പരിപാടി
![](/images/thumb/8/86/42011_Gender.jpg/200px-42011_Gender.jpg)
തിരുവനന്തപുരം ജല്ലാ പഞ്ചായത്തും ജില്ലാ വനിതാ ശീശു വികസന ഓഫീസും സംയുക്തമായി സ്കൂളിൽ ലിംഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 13.02.2022 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഓൺ ലൈനായാണ് പ്രസ്തുത പിരപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ശ്രീ. ടി. അനിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി നബീസാബീഗം എസ്. അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ.ജി.ഒ. കനൽ ഡയറക്ടറും റിസോഴ്സ് പെഴ്സണുമായ ജിഷ ത്യാഗരാജ് കുട്ടികൾക്ക് ലിംഗ സമത്വത്തെ സംബന്ധിച്ച് ആധികാരികമായി ബോധവൽക്കരണം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. എസ്. ഷാജികുമാർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 8.30 ന് പരിപാടി അവസാനിച്ചു. സ്കൂളിലെ എട്ട്. ഒൻപത്, പത്ത് ക്ലാസുകളിലെ നൂറ് കുട്ടികൾ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൂകയുണ്ടായി.
ലഹരി വിരുദ്ധ സെമിനാർ
![](/images/thumb/6/60/42011_%E0%B4%B2%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%86.jpg/250px-42011_%E0%B4%B2%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%86.jpg)
2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ് വളരെ സഹായകമായി. ബഹു. എച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ് ശ്രീ എം മഹേഷ് സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി. പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട് ജെ.ആർ.സി. സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു.
രക്തസാക്ഷി ദിനം 2022
![](/images/thumb/7/74/42011_GDgandhi_with_boy.jpg/300px-42011_GDgandhi_with_boy.jpg)
റിപ്പബ്ലിക് ദിനാചരണം 2022
![](/images/thumb/4/4e/42011_ssrep1.jpg/300px-42011_ssrep1.jpg)
![](/images/thumb/f/ff/42011_ssrep2.jpg/300px-42011_ssrep2.jpg)
ഈ വർഷത്തെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണങ്ങൾ പ്രൗഢഗംഭീരമായി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ മുറ്റത്ത് ദേശീയ പതാക ഉയർത്തി. ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. മലയാളം അധ്യാപകനായ സുരേഷ് സാറിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സർക്കാർ പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചു. സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി. ക്ലബ്ബ് കൺവീനർ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്. എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. ബഹുമാനപ്പെട്ട മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി,എസ് എം സി ചെയർമാൻ, വിവിധ ക്ലബ്ബ് ഭാരവാഹികൾ ഇവരെല്ലാം ഇതിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ പ്രൗഡിയും അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഇവരുടെ വാക്കുകളിൽ ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം അധ്യാപകർ നൽകിയ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ ആകർഷണം വിദ്യാർത്ഥികൾ ഓൺലൈനായി തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയിരുന്നു. ഇതിൽ ദേശഭക്തിഗാനം, ചിത്രങ്ങൾ,ചാർട്ടുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കൽ, പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ, റിപ്പബ്ലിക് ദിന സന്ദേശങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് അവതരണം, റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വീഡിയോ പ്രസന്റേഷൻ എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. ഇതിൽ ശ്രദ്ധേയമായത് 9 ബി ൽ പഠിക്കുന്ന ആദ്യ സുമൻ ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരവും ദേശീയ ഗാനത്തിന്റെ നൃത്താവിഷ്കാരവും അവതരിപ്പിച്ചതാണ്. ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ പ്രോഗ്രാമുകൾ നീണ്ടുനിന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീരഞ്ജു ടീച്ചർ ദേശീയഗാനവും ദേശീയ ഗീതവും ആലപിച്ചു. യു പി വിഭാഗത്തിലെ സീനിയറായ പ്രിയ ടീച്ചർ നന്ദി പറഞ്ഞ തോടുകൂടി റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ പരിപാടികൾ അവസാനിച്ചു.
സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് പ്രോഗ്രാമിന് ലഭിച്ചത്. സർവോപരി സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ HM എന്നിവർ പ്രോഗ്രാമിന്റെ എല്ലാ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തു. പ്രിയ ടീച്ചർ, സുഷാര ടീച്ചർ, ശ്രീ രഞ്ജു ടീച്ചർ ഇവരുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടന്നത്. പരിപാടി സമ്പൂർണ്ണ വിജയത്തിൽ എത്തിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.