"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:04, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ മുല്ലക്കൽ ചിറപ്പ്
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ആലപ്പുഴ/നാടോടി വിജ്ഞാനകോശം''' == | == '''ആലപ്പുഴ/നാടോടി വിജ്ഞാനകോശം''' == | ||
=== '''<big>പ്രാചീന ശിലായുഗം</big>''' === | |||
'''പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി പ്രദേശങ്ങൾ ഒരു കാലത്ത് ജലത്താൽ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാൽ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതൽ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കൻമാർ കുട്ടനാട്ടിൽ താമസിച്ചിരുന്നു. അവരെ ‘കുട്ടുവർ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തിൽ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പാറയിലുള്ള കൊത്തുപണികൾ, ചില പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉൾക്കാഴ്ച പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളിൽ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ക്രിസ്തുമതം ജില്ലയിൽ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളിൽ ഒന്നായ കൊക്കമംഗലം അല്ലെങ്കിൽ കൊക്കോതമംഗലം പളളി ജില്ലയിലെ ചേർത്തല താലൂക്കിൽ ആയിരുന്നു. എ.ഡി.52 ൽ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേർന്നത് എന്ന് പൊതുവെ വിശ്വസിക്കുന്നു. ഇന്ന് കൊടുങ്ങല്ലൂർ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂർ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതൽ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴിൽ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂർവമായ വളർച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂർ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രൻ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.''' | '''പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി പ്രദേശങ്ങൾ ഒരു കാലത്ത് ജലത്താൽ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാൽ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതൽ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കൻമാർ കുട്ടനാട്ടിൽ താമസിച്ചിരുന്നു. അവരെ ‘കുട്ടുവർ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തിൽ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പാറയിലുള്ള കൊത്തുപണികൾ, ചില പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉൾക്കാഴ്ച പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളിൽ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ക്രിസ്തുമതം ജില്ലയിൽ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളിൽ ഒന്നായ കൊക്കമംഗലം അല്ലെങ്കിൽ കൊക്കോതമംഗലം പളളി ജില്ലയിലെ ചേർത്തല താലൂക്കിൽ ആയിരുന്നു. എ.ഡി.52 ൽ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേർന്നത് എന്ന് പൊതുവെ വിശ്വസിക്കുന്നു. ഇന്ന് കൊടുങ്ങല്ലൂർ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂർ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതൽ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴിൽ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂർവമായ വളർച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂർ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രൻ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.''' | ||
ആലപ്പുഴയുടെ ചരിത്രം | === '''ആലപ്പുഴയുടെ ചരിത്രം''' === | ||
'''മധ്യകേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലാണ്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് കിഴക്കിന്റെ' വെനീസ്' എന്ന് ആലപ്പുഴയുടെ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്കു വ്യാപാരത്തിന്റെ പ്രൗഢ കാലങ്ങളിൽ ജലഗതാഗതത്തിനായി .ഈ തോടുകൾ ഉപയോഗിച്ചിരുന്നു . ഈ നഗരത്തിന്റെ സ്ഥാപകൻ രാജാകേശവദാസ് ആണ്. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്ത് കൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും അതല്ല ആലം ( വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതെന്നും വാദങ്ങളുണ്ട്. ബുദ്ധമതത്തിന് ഇവിടെ വളരെ പ്രചാരം ലഭിച്ചിരുന്നതിനാൽ ആൽ മരത്തിനും ഇവിടെ സവിശേഷ സ്ഥാനമുണ്ട്. കരയും കായലും കടലും സംഗമിക്കുന്ന പ്രദേശമാണ് ആലപ്പുഴ.''' | |||
===''' മുല്ലക്കൽ ചിറപ്പ്'''=== | |||
[[പ്രമാണം:35006 | [[പ്രമാണം:35006_mullakkal.jpg|പകരം=|വലത്ത്|238x238ബിന്ദു]] | ||
'''ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവു മായി ബന്ധപ്പെട്ട ചടങ്ങാണ് മുല്ലക്കൽ ചിറപ്പ് എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഒന്നാം തീയതി മുതൽ 41 ദിവസം ആണ് ചിറപ്പ്. ഇതിൽ അവസാനത്തെ പതിനൊന്ന് ദിവസങ്ങളാണ് പ്രധാനം. ചിറപ്പെത്തു ന്നതോടുകൂടി ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറി കഴിയും. ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടെ എത്തിച്ചേരും. സന്ധ്യയോടെയാണ് പ്രധാന പരിപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ത ജനവിഭാഗങ്ങളുടെയും ഉത്സവം എന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്.'''[[പ്രമാണം:35006 punnamada.jpg|ലഘുചിത്രം]] | |||
=== '''പുന്നമട കായലും വള്ളം കളിയും''' === | |||
''' ആലപ്പുഴക്കു സമീപം സ്ഥിതിചെയ്യുന്ന വേമ്പനാട്ടുകായലിലെ ഒരു ഭാഗമാണ് പുന്നമടകായൽ. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഈ കായലിലാണ്. 1952 ലാണ് നെഹ്റുട്രോഫി എന്നപേരിൽഈ വള്ളംകളി ആരംഭിച്ചത്. നടുഭാഗം ചുണ്ടൻ ആയിരുന്നു ആദ്യ ജേതാവ്. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ചയാണ് ഈ വള്ളംകളി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ അരങ്ങേറുന്നത്.''' | |||
=== '''<big>കനാലുകളും പാലങ്ങളും</big>''' === | |||
'''പുരാതന നിർമിതികളായ നിരവധി പാലങ്ങളുടെ നാടു കൂടിയാണ് ആലപ്പുഴ. കറുത്ത കാളി പാലം പോലുള്ള പാലങ്ങൾ കനമേറിയ കരുത്തുറ്റ തടി പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചു കാലങ്ങൾക്കു മുമ്പ് മാത്രമാണ് അത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കി പാലം,മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തു വിദഗ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു . കപ്പലിൽ നിന്നും ചരക്കുകൾ കരയിലേക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിൽ ആയിരുന്നു. കരയിലെത്തിച്ച ചരക്കുകൾ കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന് വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നത് നഗരത്തിലെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്.''' | |||
[[പ്രമാണം:35006 gujarati2.jpg|ലഘുചിത്രം|155x155ബിന്ദു]] | |||
==='''<big> </big>''' '''ഗുജറാത്തിത്തെരുവ്''' === | |||
[[പ്രമാണം:35006 gujarati.jpg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു]] | |||
'''കച്ചവടത്തിനായി ആലപ്പുഴയിൽ എത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറുഭാഗത്തെ ഗുജറാത്തിതെരുവ് അതിന്റെ സാക്ഷ്യമാണ് . അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്ന കാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈന ക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.''' | |||
[[പ്രമാണം:35006 Padakkappal.jpg|ലഘുചിത്രം]] | |||
==='''<big>പടക്കപ്പൽ</big>''' === | |||
'''ആലപ്പുഴ കടൽ തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (INFC)ടി -81. മുംബൈയിലെ നേവൽ ഡോക്യാർഡിൽ 2021 ജനുവരി 28ന് ഡീകമ്മീഷൻ ചെയ്ത ഒരു സൂപ്പർ ദ്വാറ എം കെ രണ്ടാമൻ ക്ലാസ് പട്രോളിങ് കപ്പലാണിത്. 60 ടൺ ഭാരവും 25 മീറ്റർ നീളവുമുള്ള ഈ യുദ്ധക്കപ്പൽ 1999 ജൂൺ അഞ്ചിന് കമ്മീഷൻ ചെയ്തു രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ നാവികസേനയെ വിജയകരമായി സേവിച്ചു.''' |