"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഇക്കോ ബ്രിക്സ് ക്യാംപൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


[[പ്രമാണം:29040 eco1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഇക്കോ ബ്രിക്സ്''']]
[[പ്രമാണം:29040 eco1.jpg|ഇടത്ത്‌|ലഘുചിത്രം|'''ഇക്കോ ബ്രിക്സ്''']]


[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]





14:24, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് ബോട്ടിലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് ഇക്കോബ്രിക്സ് ഉണ്ടാക്കുന്നത്. വീടുകളിലേക്കെത്തുന്ന മിഠായി കടലാസുകൾ, പാൽ കവറുകൾ, ക്യാരി ബേഗുകൾ തുടങ്ങി എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തതിന് ശേഷം പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുത്തിനിറയ്ച്ചാണ് ഇക്കോബ്രിക്സ് ഉണ്ടാക്കുന്നത്. ഒരു ലിറ്റർ ബോട്ടിലിൽ 300 ഗ്രാം മുതൽ 1 കിലോഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറക്കാൻ പറ്റും. 700 ഗ്രാമിൽ കൂടുതൽ നിറച്ചാൽ അത്തരം ഇക്കോ ബ്രിക്സുകൾ മറ്റ് സാധാരണ ബ്രിക്സുകളോട് കിടപിടിക്കുന്ന ബലം ഉണ്ടാവും. ഇക്കോബ്രിക്സ് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.

സ്കൂളും പരിസരവും മാത്രമല്ല നല്ല വീടും റോഡും നാം ഇടപെടുന്ന എല്ലാ മേഖലകളും പ്ലാസ്റ്ററിക് വിമുക്തമാക്കുന്നതിന് ഫാത്തിമ മാതയിലെ കുട്ടികളും അധ്യാപകരും ഇക്കോ ബ്രിക്സ് മുദ്രാവാക്യമായി ഏറ്റെടുത്ത് ബ്രിക്സ് നിർമ്മിക്കുകയും ഇത്തരം ബ്രിക്സുകൾ കൊണ്ട് വീടുകളിലും സ്കൂളിലും ആകർഷകമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവുകയും ചെയ്യുന്നതിന് ഇക്കോ ബ്രിക്സ് ക്യാംപൈൻ ആരംഭിച്ചു. ഏറ്റവും കൂടുതൽ ഇക്കോ ബ്രിക്സ് തയ്യാറാക്കി ആകർഷകമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വിജയികളായ കുട്ടികളെ കണ്ടെത്തി 2022 ജൂൺ 5ന് സമ്മാനം നൽകും. സ്കൂൾ മാനേജ്മെൻറാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം സ്മാർട്ട് ഫോൺ. രണ്ടാം സമ്മാനം സ്മാർട്ട് വാച്ച്. അനേകം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം......... ഫാത്തിമ മാതയിൽ നിന്ന് ......................... ഒരുമിച്ച് മുന്നേറാം.................... ഒരു നിശബ്ദ വിപ്ലവത്തിന്റെ കണ്ണികളാവാം .................


പ്ലാസ്റ്റിക്ക് ശേഖരണം


ഇക്കോ ബ്രിക്സ്



തിരികെ...പ്രധാന താളിലേയ്ക്ക്...