"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(included photoes & pictures)
വരി 34: വരി 34:


== കക്കാട്ടിരി- വട്ടത്താണി പാത. ==
== കക്കാട്ടിരി- വട്ടത്താണി പാത. ==
[[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്‌|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]]
[[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്‌|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] 
 
 
'''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ  ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.'''
 
'''      ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. മനസ്സിനക്കരെ, പൊന്തൻമാട എന്നിവ അവയിൽ ചിലതാണ്.'''

03:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളതിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙

ഈ ഗ്രാമത്തിലെ പുഞ്ചപ്പാടങ്ങൾ
പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..



മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.

  ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.(കൂടുതൽ അറിയാം)

ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...

       

   പുളിയപ്പറ്റ കായൽ


      പട്ടിത്തറ, തൃത്താല, നാഗലശ്ശേരി- എന്നീ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പുളിയപ്പറ്റ കായൽ കക്കാട്ടിരി ,മേഴത്തൂർ എന്നീ പ്രദേശങ്ങൾക്ക് അതിർത്തിയാണ്. മത്സ്യ ജലസമ്പത്തിനു പേരുകേട്ട ഈ കായൽ ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായി പക്ഷിനിരീക്ഷകർ വിലയിരുത്തുന്നു. കായലിൽ നാടൻ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും യഥേഷ്ടമുള്ളതിനാൽ ഏതു സീസണിലും സ്വദേശികളും വിദേശികളുമായ പക്ഷികളെ ഇവിടെ കാണാൻ കഴിയും. കുംഭം, മീനം - മാസങ്ങളിൽ വരെയും ഈ കായലിൽ നിറയെ വെള്ളമുണ്ടാവാറുണ്ട്.

     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ പ്രത്യേകതകളാണ്.

കക്കാട്ടിരി - പൂരങ്ങളുടെയും നേർച്ചകളുടെയും ആഘോഷവേദി

ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്
കക്കാട്ടിരിയിലെ ഉത്സവപ്പെരുമ
നേർച്ച..കാഴ്ച


       ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..

കക്കാട്ടിരി - ഫുട്ബോൾ ടർഫ്.

കക്കാട്ടിരി ഫുട്ബോൾ ടർഫ്- ഭാവിയുടെ വാഗ്ദാനം..
ദൂരെനിന്നും ഫുട്ബോൾ പ്രണയികളെ  മാടി വിളിക്കുന്ന ടർഫിലെ ഹൈഡ്രജൻ ബലൂൺ  🎾🎾

ഫുട്ബോൾ പ്രണയികൾക്ക് സ്വപ്ന സാക്ഷാത്കാരമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫുട്ബോൾ ടർഫ് കക്കാട്ടിരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പുതുതായി പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ആധുനിക രീതിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ടർഫിനോട് അനുബന്ധിച്ച് വിശ്രമമുറി, ലഘു ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ രംഗത്ത് നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ ഉദ്യമത്തിനു കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കക്കാട്ടിരി- വട്ടത്താണി പാത.

"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം

 


കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.

      ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. മനസ്സിനക്കരെ, പൊന്തൻമാട എന്നിവ അവയിൽ ചിലതാണ്.