"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
'''അർദ്ധനാരീശ്വരക്ഷേത്രം''' | '''അർദ്ധനാരീശ്വരക്ഷേത്രം''' | ||
കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. | കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.കരിമ്പനയും, അരയാലും, പേരാലും ഒന്നിച്ചു നിന്നിരുന്ന ഒരു പ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ഇത് ദേവസ്ഥാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു.അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ച് എസ്.എൻ.ഡി.പി. ശാഖാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശിസുകൾ നൽകി.അപ്രകാരം ഇവിടെ ശിവശക്തി ചേർന്ന ശൂലം പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന് ശ്രീശൂലപാണീശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് ചാത്തങ്കേരി കരക്കാർ ശാഖായോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചുമതല വഹിച്ചു പോന്നു.ഈ ശാഖായോഗത്തിന്റെ കീഴിൽ 1951 ൽ എസ്.എൻ.ഡി.പി.ഹൈസ്കൂൾ ഫസ്റ്റ്ഫോം ഉൾപ്പെടുത്തി സ്ഥാപിതമായി. ചാത്തങ്കേരിയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുത്ത് ഈ സരസ്വതീക്ഷേത്രം നിലവിളക്കായി നിലകൊള്ളുന്നു. ശ്രീശൂലപാണീശ്വരക്ഷേത്രം ഇന്ന് അർദ്ധനാരീശ്വരക്ഷേത്രം ആയി മാറിയിരിക്കുന്നു. | ||
'''വികസന പാതയിലെ സുമനസുകൾ''' | |||
അൻപതുകളിൽ ചാത്തങ്കേരിയുടെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ടത് ശ്രീ.എം.എൻ.പിള്ളയെ ആണ്. ചാത്തങ്കേരി - നീരേറ്റുപുറം റോഡും ഹെൽത്ത്സെന്റർ റോഡും നിർമിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹമാണ്.കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലത്ത് ചാത്തങ്കേരിയിൽ ഗ്രന്ഥശാല സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.ചാത്തങ്കേരി പ്രൈമറി ഹെൽത്ത്സെന്റർ, പോസ്റ്റാഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പ്രയത്നിച്ച ശ്രീ.വി.പി.പി.നമ്പൂതിരി, ശ്രീ.പി.എൻ.നമ്പൂതിരി എന്നിവരേയും ഈ നാടിന് വിസ്മരിക്കാൻ സാധിക്കില്ല. | |||
പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്. | |||
രണ്ട് എൽ.പി.സ്കൂളുകളും ചാത്തങ്കേരിയിൽ പ്രവർത്തിച്ചു വരുന്നു. ഗവ.എൽ.പി.എസ്. ചാത്തങ്കേരി, ഗവ.ന്യു എൽ.പി.എസ്.ചാത്തങ്കേരി എന്നിവ യഥാക്രമം പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ 13, 15 വാർഡുകളിലായി സ്ഥിതിചെയ്യുന്നു.കൂടാതെ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളും ചാത്തങ്കേരിയിൽ പ്രവർത്തിക്കുന്നു. |
22:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചാത്തങ്കേരിയുടെ മണ്ണിലൂടെ
ആമുഖം
കുട്ടനാട്ടിലെ പ്രശസ്തമായ 18 കരികളിൽ ഒന്നാണ് ചാത്തങ്കേരി. ഏകദേശം മൂവായിരത്തോളം കുടുംബങ്ങൾ ഉള്ളതും ആറര ച.കി.മീ. വിസ്തീർണമുള്ളതുമായ പ്രദേശമാണ് ചാത്തങ്കരി. ഇതിൽ പകുതി കുടുംബങ്ങളും കാർഷികവൃത്തിയേയും സർക്കാർ തൊഴിലുകളേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകളെയും ആശ്രയിക്കുന്നുണ്ടെങ്കിലും വളരെ അധികം കുടുംബങ്ങൾ കൂലിപ്പണിയേയും ആശ്രയിച്ചാണ് കഴിയുന്നത്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമായ ചാത്തങ്കേരിയിൽ ഗതാഗത അസൗകര്യങ്ങൾ, വെള്ളപ്പൊക്കക്കെടുതികൾ, വ്യക്തമായ പ്ലാനിംഗിന്റെ അഭാവം, ഉല്പാദന മേഖലയിലെ മുരടിപ്പ് തുടങ്ങി വികസനപാതയിലെ പ്രതിബന്ധങ്ങൾ അനവധിയാണ്. പാടങ്ങൾ നികത്തുന്നതും വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള അസൗകര്യങ്ങളും കാലാകാലങ്ങളിൽ വെള്ളപ്പൊക്കക്കെടുതിയെ രൂക്ഷമാക്കുന്നു.
ആദി ദ്രാവിഡ ഗോത്ര സംസ്കൃതിയുമായി കുട്ടനാടൻ ഗ്രാമങ്ങൾക്ക് ബന്ധമുള്ളതായി ചരിത്രത്തിൽ കാണുന്നുണ്ട്. നാല്, അഞ്ച് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്റെ അവശിഷ്ടമായ പുത്തരച്ഛന്മാർ എന്നു വിളിക്കുന്ന വിഗ്രഹങ്ങൾ കുട്ടനാടൻ ഭാഗങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് എന്നുള്ളത് ഇതിന്റെ തെളിവ് തന്നെ. ചാത്തന്റെ ഭൂമി എന്നർത്ഥമാണ് ചാത്തങ്കരി വിഗ്രഹിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. ചാത്തൻ എന്നു നാമധേയമുള്ളയാൾ ഭരിക്കുന്ന കര ചാത്തൻകരി ആയി എന്നു കരുതപ്പെടുന്നു.
പ്രശസ്തങ്ങളായിരുന്ന അഞ്ച് മഠങ്ങൾ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.അതിൽ കാരയ്ക്കമഠം, നമ്പൂതിരിമഠം, ഓടയ്ക്കമഠം, തോണ്ടുപറമ്പിൽമഠം എന്നീ നാലു മഠങ്ങളുടെ പേരുകൾ ഇന്നും നിലവിലുണ്ട്. ചരിത്രം തേടിപ്പോകുന്നവർ മിക്കപ്പോഴും വഴി തുടങ്ങുന്നത് പുരാതനങ്ങളായ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ്.ദേശചരിത്രത്തിന്റെ മൂലക്കല്ല് ഒരാരാധനാലയത്തിന്റെ ഭൂതകാലത്തിൽ നിന്നും അന്വേഷിക്കുകയെന്നത് സൗകര്യപ്രദമാണ്.
ചാത്തങ്കേരി ഭഗവതിക്ഷേത്രം
പുരാതനമായ ചാത്തങ്കരി ഭഗവതിക്ഷേത്രം ചാത്തങ്കരിയുടെ സാംസ്കാരികകേന്ദ്രം എന്ന വിശേഷണത്തിനു കൂടി അർഹതപ്പെട്ടതാണ്. കലിയുഗ വരദായിനിയായ ദേവിയ്ക്ക് കല്ലുവിളക്ക് പുഷ്പാഞ്ജലിയും, പന്തിരുനാഴിയും, രക്തപുഷ്പാഞ്ജലിയും ഏറെ പ്രിയമാണ്. മീനഭരണി, വിഷു, ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികമാസത്തിലെ കാർത്തികപ്പൊങ്കാല, മണ്ഡലമാസത്തിലെ നാൽപത്തിയൊന്നുദിന ചിറപ്പ് താലപ്പൊലി മഹോത്സവങ്ങൾ എന്നിവ ഇവിടുത്തെ പ്രാധാന്യമുള്ള ചടങ്ങുകളാണ്.
സെന്റ് പോൾസ് മാർത്തോമ ചർച്ച്
എ.ഡി.52ൽ വിശുദ്ധ തോമാശ്ലീഹ നിരണത്ത് കപ്പലിറങ്ങി പള്ളി സ്ഥാപിച്ചുവെന്നത് ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും ഓണാട്ടുകരയ്ക്ക് വടക്കോട്ട് കോട്ടയം വരെ അക്കാലങ്ങളിൽ ക്രിസ്തുമത പ്രചാരണവും അനുയായികളും ധാരാളം ഉണ്ടായിരുന്നു. മഹാഭൂരിപക്ഷവും മാർത്തോമാസഭാവിശ്വാസികളായ ഇവിടുത്തെ ക്രിസ്ത്യാനികൾ ഏതാണ്ട് നൂറ്റിമുപ്പത്ത് കൊല്ലങ്ങൾക്കു മുൻപ് മേപ്രാൽ മാർത്തോമാചർച്ചിലായിരുന്നു പ്രാർത്ഥന നടത്തിയിരുന്നത്. കൂദാശ കഴിഞ്ഞ് 65 വർഷങ്ങൾക്കു ശേഷം ഇപ്പോൾ കാണുന്ന നിലയിൽ പള്ളി പുതുക്കിപ്പണിതു. ഈ ഇടവകയുടെ കീഴിൽ യുവജനസഖ്യം, സേവികാസംഘം എന്നിവ പ്രവർത്തിച്ച് സാമൂഹ്യസഹായങ്ങളും മറ്റ് സേവനങ്ങളും ചെയ്ത് വരുന്നു
അർദ്ധനാരീശ്വരക്ഷേത്രം
കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഈ ഗ്രാമത്തെയും ധന്യമാക്കിയിട്ടുണ്ട്. അയിത്തോച്ചാടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീ.ടി.കെ.മാധവനുമൊത്ത് ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഇവിടെ എത്തുകയും അവർണസമുദായ അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.കരിമ്പനയും, അരയാലും, പേരാലും ഒന്നിച്ചു നിന്നിരുന്ന ഒരു പ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ഇത് ദേവസ്ഥാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു.അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ച് എസ്.എൻ.ഡി.പി. ശാഖാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശിസുകൾ നൽകി.അപ്രകാരം ഇവിടെ ശിവശക്തി ചേർന്ന ശൂലം പ്രതിഷ്ഠിക്കുകയും ക്ഷേത്രത്തിന് ശ്രീശൂലപാണീശ്വരക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് ചാത്തങ്കേരി കരക്കാർ ശാഖായോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചുമതല വഹിച്ചു പോന്നു.ഈ ശാഖായോഗത്തിന്റെ കീഴിൽ 1951 ൽ എസ്.എൻ.ഡി.പി.ഹൈസ്കൂൾ ഫസ്റ്റ്ഫോം ഉൾപ്പെടുത്തി സ്ഥാപിതമായി. ചാത്തങ്കേരിയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുത്ത് ഈ സരസ്വതീക്ഷേത്രം നിലവിളക്കായി നിലകൊള്ളുന്നു. ശ്രീശൂലപാണീശ്വരക്ഷേത്രം ഇന്ന് അർദ്ധനാരീശ്വരക്ഷേത്രം ആയി മാറിയിരിക്കുന്നു.
വികസന പാതയിലെ സുമനസുകൾ
അൻപതുകളിൽ ചാത്തങ്കേരിയുടെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ ആദ്യം ഓർക്കേണ്ടത് ശ്രീ.എം.എൻ.പിള്ളയെ ആണ്. ചാത്തങ്കേരി - നീരേറ്റുപുറം റോഡും ഹെൽത്ത്സെന്റർ റോഡും നിർമിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹമാണ്.കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലത്ത് ചാത്തങ്കേരിയിൽ ഗ്രന്ഥശാല സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമുണ്ട്.ചാത്തങ്കേരി പ്രൈമറി ഹെൽത്ത്സെന്റർ, പോസ്റ്റാഫീസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പ്രയത്നിച്ച ശ്രീ.വി.പി.പി.നമ്പൂതിരി, ശ്രീ.പി.എൻ.നമ്പൂതിരി എന്നിവരേയും ഈ നാടിന് വിസ്മരിക്കാൻ സാധിക്കില്ല.
പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്.
രണ്ട് എൽ.പി.സ്കൂളുകളും ചാത്തങ്കേരിയിൽ പ്രവർത്തിച്ചു വരുന്നു. ഗവ.എൽ.പി.എസ്. ചാത്തങ്കേരി, ഗവ.ന്യു എൽ.പി.എസ്.ചാത്തങ്കേരി എന്നിവ യഥാക്രമം പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ 13, 15 വാർഡുകളിലായി സ്ഥിതിചെയ്യുന്നു.കൂടാതെ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളും ചാത്തങ്കേരിയിൽ പ്രവർത്തിക്കുന്നു.