"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 5: വരി 5:
നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികൾക്കും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾക്കും തുടക്കം കുറിച്ചു.

    ജൂലൈ 31  എനർജി കൺസർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം എന്താണെന്ന് വിശദീകരിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു മണിക്കൂർ പൂർണ്ണമായും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക,, പകൽ സമയത്ത് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച് മറ്റുള്ളവർക്കുകൂടി മനസ്സിലാക്കി കൊടുത്തു. ആഗസ്റ്റ് 1 ഡ്രൈ ഡേ ആയിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകിന്റെ ഉറവിട നശീകരണം നടത്തി.

ആഗസ്റ്റ് 2 :വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെ അടുക്കള ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാൻ പരിശീലനം നൽകി. അത് നല്ലൊരു വളമായി ചെടികൾക്ക് ഉപയോഗിക്കാമെന്ന അറിവ് പകർന്നു കൊടുത്തു. തുടർന്ന് അവർ അത് പ്രാവർത്തികമാക്കി.

15:41, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ് 2021 ൽ നടത്തിയ പ്രവർത്തനങ്ങൾ്

ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നു .പരിസ്ഥിതി ദിനത്തിൽ നടുന്ന ഫലവൃക്ഷ തൈകളുടെ പരിപാലന ചുമതല ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് ആണ്. ജൈവവൈവിധ്യ ഉദ്യാന ത്തിൻറെയും സ്കൂളിലെ പൂന്തോട്ടത്തിന്റെയും സംരക്ഷണവും പരിപാലനവും ഈ ക്ലബ്ബംഗങ്ങൾ നിർവഹിക്കുന്നു. 'പിറന്നാൾ ദിനത്തിൽ സ്കൂളിന് ഒരു തൈ' എന്ന മനോഹര ആശയവും 2021 മുതൽ ഇക്കോ ക്ലബ് നടപ്പിൽ വരുത്തിയിട്ടുണ്ട്. 2021 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ

നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികൾക്കും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾക്കും തുടക്കം കുറിച്ചു.

ജൂലൈ 31  എനർജി കൺസർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം എന്താണെന്ന് വിശദീകരിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു മണിക്കൂർ പൂർണ്ണമായും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക,, പകൽ സമയത്ത് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച് മറ്റുള്ളവർക്കുകൂടി മനസ്സിലാക്കി കൊടുത്തു. ആഗസ്റ്റ് 1 ഡ്രൈ ഡേ ആയിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകിന്റെ ഉറവിട നശീകരണം നടത്തി.

ആഗസ്റ്റ് 2 :വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെ അടുക്കള ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാൻ പരിശീലനം നൽകി. അത് നല്ലൊരു വളമായി ചെടികൾക്ക് ഉപയോഗിക്കാമെന്ന അറിവ് പകർന്നു കൊടുത്തു. തുടർന്ന് അവർ അത് പ്രാവർത്തികമാക്കി.

ആഗസ്റ്റ് 3 പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത മനസ്സിലാക്കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ട് പൂച്ചട്ടി ,പൂക്കൾ എന്നിവ ഉണ്ടാക്കി ഗ്രൂപ്പിലൂടെ പങ്കുവെച്ചു

ആഗസ്റ്റ് 4ന് പ്ലാസ്റ്റിക്കിനു പകരം മറ്റു വസ്തുക്കളുടെ ഉപയോഗം, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പേപ്പർ ബാഗുകൾ എന്നിവ ഉണ്ടാക്കി. തുണി സഞ്ചിയുമായി മാത്രമേ കടയിൽ പോകുകയുള്ളൂ എന്നും പ്ലാസ്റ്റിക് കവറുകൾ കടയിൽ നിന്നും വീട്ടിൽ കൊണ്ടു വരുന്നത് പരമാവധി കുറയ്ക്കുമെന്നും തീരുമാനമെടുത്തു.

ആഗസ്റ്റ് 5 യോഗ വ്യായാമം തുടങ്ങിയവയുടെ പരിശീലനം നടത്തി. ഇവ ശീലമാക്കുന്നത് മനസ്സിനും ശരീരത്തിനും സ്ഥിരമായ ഉന്മേഷം നൽകുന്നു എന്നുള്ള അറിവ് കുട്ടികളിൽ ഉണ്ടാക്കി.