"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ദീനാമ്മ . പി. എം. ആണ്.  
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ദീനാമ്മ . പി. എം. ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

10:56, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എം. ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-12-201637022



പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രിം പഞ്ചായത്തില്‍ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍. നോയല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിന്‍ ഹണ്ടര്‍ നോയല്‍ എന്ന മിഷണറി 1935-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രം പഞ്ചായത്തില്‍ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ നിലനില്‍ക്കുന്നു. 1935 ല്‍ ഇംഗ്ലീഷ് മിഷനറി EDWIN HUNTER NOEL സ്ഥാപിച്ച ഈ വിദ്യാലയം നോയല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാന്‍ കഴിയുന്നതല്ല. മിനി ഗള്‍ഫ് എന്ന പേരില്‍ കുമ്പനാടിന്റെ യശസ്സ് ഉയര്‍ത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളില്‍ പഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ആറര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്‍. സി
  • കായികം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 18 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ദീനാമ്മ . പി. എം. ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962- 68 എന്‍. ജെ ചാക്കോ
1968 - 70 പി. ജി ജോര്‍ജ്
1970 - 74 മാമ്മന്‍ കുരുവിള
1972 - 83 ഓ. സി നൈനാന്‍
1983 - 87 മേരി വറുഗീസ്
1987 - 88 എ. പി ജോര്‍ജ്
1989 - 90 ജോയമ്മ തോമസ്
1990 - 92 എം. എ. ജോയിക്കുട്ടി
1997-01 മറിയാമ്മ മാമ്മന്‍
2001 - 06 സൂസമ്മ കോശി
2006- 08 അന്നമ്മ തോമസ്
2008- 14 സാറാമ്മ ഇടിക്കുള
2014 - 15 പി. ജെ മേരിക്കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.370462,76.658564|zoom=15}}

"https://schoolwiki.in/index.php?title=എൻ._എം._ഹൈസ്കൂൾ_കുമ്പനാട്&oldid=176244" എന്ന താളിൽനിന്ന് ശേഖരിച്ചത്