"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (20019 എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ആർട്‌സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് )
(വ്യത്യാസം ഇല്ല)

23:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

. കുട്ടികളിലെ കലാവാസനകളെ ഉദാത്തമാക്കുന്നതിൽ ആർട്സ് ക്ലബിന് പ്രമുഖ സ്ഥാനമുണ്ട്. വിവിധ ഇനം കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരളത്തിൽ ആർട്സ് ക്ലബിന് സ്കൂളിൽ പ്രമുഖ സ്ഥാനമുണ്ട്. കുട്ടികളിലെ കലാഅഭിരുചികളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുകയാണ് ആർട്സ് ക്ലബിന്റെ ചുമതല. സ്കൂളിലെ സംഗീത അധ്യാപികയായ ഷോബി ടീച്ചർക്കും സംസ്കൃത അധ്യാപികയായ സൗമിനി ടീച്ചർക്കുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല.അറബിക് വിഭാഗം മത്സരങ്ങളുടെ ചുമതല സ്കൂൾ അറബിക് അധ്യാപികയായ താഹിറ ടീച്ചർക്കാണ് നൽകിയിരിക്കുന്നത്.

ആർട്‌സ് ക്ലബ്ബ്


പ്രവർത്തനങ്ങൾ ..... സ്കൂൾ തലസാഹിത്യ-കലാ-ചിത്രരചനാ - സംഗീത മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തുന്നു .യുവജനോത്സവത്തിൽ മികവ് നേടാൻ പരിശീലനം നൽകുന്നു.സബ് ജില്ലാ അറബിക് യുവജനോത്സവത്തിൽ വാടാ നാം കുറുശ്ശി സ്കൂളിന് 2017 ൽ മൊത്തം പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു.ജനറൽ വിഭാഗം മൊത്തം പോയിന്റ് നിലയിലും സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ ചെണ്ടമേളം ട്രൂപ്പ് തുടങ്ങുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.



സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ