"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.  
ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.  


<div  style="background-color:#E6E6FA;text-align:center;"> '''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''</div>  
<div  style="background-color:#E6E6FA;text-align:center;"> '''സഹജീവികൾക്കൊരു കരുതൽ "- കാരുണ്യ പദ്ധതിയുമായ് എൻ.എ.എം സ്കൗട്ട് യൂണിറ്റ്
'''</div>  
[[ചിത്രം: 14031_foodsupply1.jpg|thumb|]]
[[ചിത്രം: 14031_foodsupply1.jpg|thumb|]]
'''പെരിങ്ങത്തൂർ (14.08.2018):''' ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അൻപതോളം ആളുകൾക്ക് പതിമൂന്ന് ദിവസം  പ്രഭാത ഭക്ഷണം നൽകി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ്. എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂൾ  സ്കൗട്ട്  യൂണിറ്റ് . തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അമ്പതോളം പേർക്ക് പ്രഭാത ഭക്ഷണ കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് സഹജീവിക്കൊരു കരുതൽ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ ഹിമാലയ വുഡ് ബാഡ്ജ് സ്കൗട്ട് കെ.പി ശ്രീധരൻ, സ്കൗട്ട് അദ്ധ്യാപകരായ കെ.ടി.കെ. റിയാസ്, പി.സി നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ സിദ്ദീഖ് കൂടത്തിൽ, സ്റ്റാഫ് സെക്രട്ടി മുഹമ്മദ് കൊട്ടാരത്ത് ,എസ്.പി.സി സി.പി.ഒ കെ.റഫീഖ് ,പി.കെ നൗഷാദ് ,റഫീഖ് കാരക്കണ്ടി ,അബ്ദുൽ ജലീൽ എ, ജാഫർ കെ.ടി ,ഷൗക്കത്ത് അടുവാട്ടിൽ ,സമീർ ഓണിയിൽ ,മുഹമ്മദ് ഹാരിസ് എം ,രമേശൻ പി.എ ,ഡോ.മൻസൂർ ,സവാദ് ഒ.പി, ഷിനോവ് ,റോഷിവ്, അഭിനവ് എന്നിവർ വിവിധ ദിവസങ്ങളിൽ ഭക്ഷണ വിതരണം നടത്തി . സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും സന്നദ്ധ സംഘടനകളും പിന്തുണയുമായി കൂടെയുണ്ട്.ലോക് ഡൗൺ കഴിയുന്നത് വരെ  ഭക്ഷണ വിതരണം തുടരുമെന്ന് സ്കൂൾ സ്കൗട്ട് ഭാരവാഹികൾ അറിയിച്ചു
'''പെരിങ്ങത്തൂർ (14.08.2018):''' ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അൻപതോളം ആളുകൾക്ക് പതിമൂന്ന് ദിവസം  പ്രഭാത ഭക്ഷണം നൽകി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ്. എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂൾ  സ്കൗട്ട്  യൂണിറ്റ് . തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അമ്പതോളം പേർക്ക് പ്രഭാത ഭക്ഷണ കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് സഹജീവിക്കൊരു കരുതൽ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ ഹിമാലയ വുഡ് ബാഡ്ജ് സ്കൗട്ട് കെ.പി ശ്രീധരൻ, സ്കൗട്ട് അദ്ധ്യാപകരായ കെ.ടി.കെ. റിയാസ്, പി.സി നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ സിദ്ദീഖ് കൂടത്തിൽ, സ്റ്റാഫ് സെക്രട്ടി മുഹമ്മദ് കൊട്ടാരത്ത് ,എസ്.പി.സി സി.പി.ഒ കെ.റഫീഖ് ,പി.കെ നൗഷാദ് ,റഫീഖ് കാരക്കണ്ടി ,അബ്ദുൽ ജലീൽ എ, ജാഫർ കെ.ടി ,ഷൗക്കത്ത് അടുവാട്ടിൽ ,സമീർ ഓണിയിൽ ,മുഹമ്മദ് ഹാരിസ് എം ,രമേശൻ പി.എ ,ഡോ.മൻസൂർ ,സവാദ് ഒ.പി, ഷിനോവ് ,റോഷിവ്, അഭിനവ് എന്നിവർ വിവിധ ദിവസങ്ങളിൽ ഭക്ഷണ വിതരണം നടത്തി . സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും സന്നദ്ധ സംഘടനകളും പിന്തുണയുമായി കൂടെയുണ്ട്.ലോക് ഡൗൺ കഴിയുന്നത് വരെ  ഭക്ഷണ വിതരണം തുടരുമെന്ന് സ്കൂൾ സ്കൗട്ട് ഭാരവാഹികൾ അറിയിച്ചു

13:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാം
ഇ - പത്രം



എം സിദ്ധീഖ് മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു

പെരിങ്ങത്തൂർ (10.03.2022): എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ മലയാളം അദ്ധ്യാപകൻ എം സിദ്ധീഖ് രചിച്ച 'ചവേലാട് ചികൾ തച്ചുടക്കുന്ന മൗനങ്ങൾ ' എന്ന കവിതാ സമാഹാരം സാഹിത്യകാരൻ പ്രൊഫ: കല്പ്പറ്റ നാരായണൻ പ്രകാശനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.എ മുഹമ്മദ് റഫീഖ് അധ്യക്ഷനായി. എം.എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപകൻ എൻ പത്മനാഭൻ, നോവലിസ്റ്റ് ടി കെ അനിൽ കുമാർ, ഡോ. കെ എം ഭരതൻ, എം.എ ഷഹനാസ്, എം.പി.കെ അയ്യൂബ്, അസീസ് കുന്നോത്ത്, ഇ അബ്ദുൽ കബീർ, പി ബഷീർ, മുഹമ്മദലി വിളക്കോട്ടൂർ, ഇ എ നാസർ, സിദ്ദീഖ് കൂടത്തിൽ, പി രാധാകൃഷ്ണൻ, റഫീഖ് കാരക്കണ്ടി, സൂപ്പി എൻ, മുഹമ്മദ് കൊട്ടാരത്ത്, ടി മുഹമ്മദ് വേളം, എം വി സുരേന്ദ്രൻ, എം സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

വിജയോത്സവം'21

പെരിങ്ങത്തൂർ (20.09.2021): SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ 400 വിദ്യാർത്ഥി പ്രതിഭകൾക്ക് നൽകിയ അനുമോദനം.ചടങ്ങിൽ ശ്രീ.കെ മുരളീധരൻ MP, ശ്രീ.കെ പി മോഹനൻ MLA, മുനിസിപ്പൽ ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.

സഹജീവികൾക്കൊരു കരുതൽ "- കാരുണ്യ പദ്ധതിയുമായ് എൻ.എ.എം സ്കൗട്ട് യൂണിറ്റ്

പെരിങ്ങത്തൂർ (14.08.2018): ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അൻപതോളം ആളുകൾക്ക് പതിമൂന്ന് ദിവസം  പ്രഭാത ഭക്ഷണം നൽകി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ്. എൻ.എ. എം ഹയർ സെക്കണ്ടറി സ്കൂൾ  സ്കൗട്ട്  യൂണിറ്റ് . തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അമ്പതോളം പേർക്ക് പ്രഭാത ഭക്ഷണ കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് സഹജീവിക്കൊരു കരുതൽ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ എൻ.പത്മനാഭൻ ഹിമാലയ വുഡ് ബാഡ്ജ് സ്കൗട്ട് കെ.പി ശ്രീധരൻ, സ്കൗട്ട് അദ്ധ്യാപകരായ കെ.ടി.കെ. റിയാസ്, പി.സി നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ സിദ്ദീഖ് കൂടത്തിൽ, സ്റ്റാഫ് സെക്രട്ടി മുഹമ്മദ് കൊട്ടാരത്ത് ,എസ്.പി.സി സി.പി.ഒ കെ.റഫീഖ് ,പി.കെ നൗഷാദ് ,റഫീഖ് കാരക്കണ്ടി ,അബ്ദുൽ ജലീൽ എ, ജാഫർ കെ.ടി ,ഷൗക്കത്ത് അടുവാട്ടിൽ ,സമീർ ഓണിയിൽ ,മുഹമ്മദ് ഹാരിസ് എം ,രമേശൻ പി.എ ,ഡോ.മൻസൂർ ,സവാദ് ഒ.പി, ഷിനോവ് ,റോഷിവ്, അഭിനവ് എന്നിവർ വിവിധ ദിവസങ്ങളിൽ ഭക്ഷണ വിതരണം നടത്തി . സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും സന്നദ്ധ സംഘടനകളും പിന്തുണയുമായി കൂടെയുണ്ട്.ലോക് ഡൗൺ കഴിയുന്നത് വരെ  ഭക്ഷണ വിതരണം തുടരുമെന്ന് സ്കൂൾ സ്കൗട്ട് ഭാരവാഹികൾ അറിയിച്ചു

ദുരിതക്കയത്തിൽ സാന്ത്വന പ്രളയം

പെരിങ്ങത്തൂർ (14.08.2018): കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

രണ്ടാം ഹരിത ഭവനം - താക്കോൽദാനം


പെരിങ്ങത്തൂർ (08.08.2018): കൂടില്ലാത്തവർക്ക് കൂടൊരുക്കാം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കൗട്സ് & ഗൈഡ്സ് പണിത രണ്ടാമത്തെ "ഹരിത ഭവന" ത്തിന്റെ താക്കോൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുൻ ദേശീയ സ്കൗട്സ് ആന്റ് ഗൈഡ്സ് ഡയറക്ടർ ഡോ. സുകുമാര കൈമാറി. ചടങ്ങിൽ പാനൂർ നഗരസഭാ അദ്ധ്യക്ഷ കെ.വി റംല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.എ അബൂബക്കർ മാസ്റ്റർ, പ്രിൻസിപ്പാൾ മുഹമ്മദലി വിളക്കോട്ടൂർ, ഹെഡ് മാസ്റ്റർ എൻ പത്മനാഭൻ , കെ.പി ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ലോകകപ്പ് ഫുട്ബോൾ - നൗഷാദ് മാസ്റ്റർക്ക് സ്വീകരണം

പെരിങ്ങത്തൂർ (19.07.2018): ഈ വർഷം റഷ്യയിൽ വെച്ചു നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വളണ്ടിയറായി സേവനമനുഷ്ഠിച്ച് തിരിച്ചെത്തിയ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ബഹു. പി.കെ നൗഷാദ് മാസ്റ്റർക്ക് വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് സ്വീകരണം നൽകി. ഇത് അദ്ദേഹം പങ്കെടുക്കുന്ന മൂന്നാമത്തെ ലോകകപ്പ് ആണ്. നേരത്തെ സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ വെച്ചു നടന്ന ലോകകപ്പുകളിലും നൗഷാദ് മാസ്റ്റർ വളണ്ടിയർ ആയിരുന്നു. മീഡിയ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്ന സേവനം

പ്രതിജ്ഞയോടെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിനു തുടക്കം


പെരിങ്ങത്തൂർ (27.01.2017):സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പരസ്പരം കൈകോർത്ത് വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂൾ മാനേജരും ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ബഹു. എൻ.എ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു



പെരിങ്ങത്തൂർ (12.01.2017): വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ചങ്ങലയിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ കണ്ണിചേർന്നു. പാനൂർ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സാന്ത്വനമായി അഗതിമന്ദിരത്തിൽ


പെരിങ്ങത്തൂർ (30.12.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്കിടയിൽ കേഡറ്റുകൾ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അൻപതിൽ പരം വരുന്ന അമ്മമാർക്ക് പേരക്കുട്ടികൾ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റർ, കെ.പി കുശല കുമാരി ടീച്ചർ, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാർ എന്നിവർ നിയന്ത്രിച്ചു.

നാട്ടുത്സവമായി "പാട്ടുപന്തൽ"


പെരിങ്ങത്തൂർ (21.11.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാരക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.