"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:


== '''''<big>സ്കൂളിലേക്ക്</big>''''' ==
== '''''<big>സ്കൂളിലേക്ക്</big>''''' ==
നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു.
<big>നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു.</big>


സാമ്പത്തികം  
<big>സാമ്പത്തികം</big>


ഗതാഗതം  
<big>ഗതാഗതം</big>


ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ  
<big>ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ</big>


ആരോഗ്യം  
<big>ആരോഗ്യം</big>


ആഹാരം  
<big>ആഹാരം</big>


അക്കാദമികം  
<big>അക്കാദമികം</big>


കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.
<big>കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.</big>


== '''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>''''' ==
== '''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>''''' ==
കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
<big>കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.</big>
 
== '''''<big>പോഷൺ അഭിയാൻ</big>''''' ==
<big>പോഷൺ അഭിയാൻ പദ്ധതി വൻ വിജയമായിരുന്നു. ഈ രംഗത്ത് ക്ലാസുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തികളെ ലഭിച്ചത് പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി . അധ്യാപികയായ ശ്രീമതി റാണി , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ രാജേന്ദ്ര പ്രസാദ് ,ശ്രീ ആദർശ് ,ശ്രീ പ്രസാദ് കുട്ടപ്പൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി. കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ആസ്വദിച്ച ഈക്ലാസ്സുകൾ ഏറെ ഫലപ്രദമായിരുന്നു.</big>

15:20, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2021

എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു.ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ., എം.പി.ടി.എ പ്രെസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.

മലയാളത്തിളക്കം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി.കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

ഗണിത ശില്പശാല

ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.

വായനാവസന്തം

കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.


സ്നേഹയാത്ര

കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.

കൂട്ട്

ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി .ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.

എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം

2019-2020 അധ്യയന വർഷത്തിൽ എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ

എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.

അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.

സ്‌പ്ലെൻഡർ 2020

ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020.

അരങ്ങ്

വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ

സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്‌ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും  ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു.

കരാട്ടെ പരിശീലനം

ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.

ബാൻഡ് ട്രൂപ്പ്

പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.

വിദ്യാരംഗം കലാസാഹിത്യവേദി

സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്രരംഗം

ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.

മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ.

സ്കൂളിലേക്ക്

നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു.

സാമ്പത്തികം

ഗതാഗതം

ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ

ആരോഗ്യം

ആഹാരം

അക്കാദമികം

കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.

ചങ്ങാതിക്കൊരു കൈത്താങ്ങ്

കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പോഷൺ അഭിയാൻ

പോഷൺ അഭിയാൻ പദ്ധതി വൻ വിജയമായിരുന്നു. ഈ രംഗത്ത് ക്ലാസുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തികളെ ലഭിച്ചത് പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി . അധ്യാപികയായ ശ്രീമതി റാണി , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ രാജേന്ദ്ര പ്രസാദ് ,ശ്രീ ആദർശ് ,ശ്രീ പ്രസാദ് കുട്ടപ്പൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി. കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ആസ്വദിച്ച ഈക്ലാസ്സുകൾ ഏറെ ഫലപ്രദമായിരുന്നു.