"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/ഗ്രന്ഥശാല) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എൻ ജി എച്ച് എസ് കാരമുക്ക്/ഗ്രന്ഥശാല എന്ന താൾ എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:38, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീനാരായണഗുപ്ത സമാജം ഹൈസ്കൂളിലെ ഗ്രന്ഥശാല ചരിത്രത്തിന്റെ ഭാഗമാണ് ,കാരണം രാജഭരണ കാലത്ത് നാലാം ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവം വിദ്യാലയങ്ങളിലൊന്നാണിത് .വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്രമഠത്തിനോട് ചേർന്ന് ഒരു ഗ്രന്ഥശാലയും ഉണ്ടായിരുന്നത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹമായിരുന്നു .സ്കൂളിൽ നല്ലൊരു പുസ്തകശേഖരം ഉണ്ടായിരുന്നെങ്കിലും അത് വിപുലീകരിക്കാനും കുട്ടികൾക്ക് ഇരുന്നു വായിക്കാനും സൗകര്യമൊരുക്കികൊണ്ട് പി ടി എ യും മാനേജ്മെന്റും ഒത്തുചേർന്ന് മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ കെ എസ് കെ തളിക്കുളത്തിന്റെ സ്മരണാർത്ഥം കെ എസ് കെ തളിക്കുളം സ്മാരക ലൈബ്രറി സ്ഥാപിച്ചു .ലൈബ്രറി ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ .രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു .സാഹിത്യകാരി ശ്രീമതി .രേഖ പരിപാടിയിൽ മുഖ്യ സാന്നിധ്യം വഹിച്ചു .