"ജി.എച്ച്.എസ്. അടുക്കം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ജി.എച്ച്.എസ്. അടുക്കം / വിദ്യാരംഗം കലാസാഹിത്യവേദി]]
'''വിദ്യാരംഗം കലാ സാഹിത്യവേദി'''
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ നിർവഹിക്കപ്പെട്ടു... കുട്ടികളെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്. കേരളക്കരയെ വായനയിലേക്ക് നയിച്ച ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി സമുചിതമായി ആചരിക്കുന്നു. തുടർന്നുള്ള ഒരാഴ്ചക്കാലം വായന വാരമായി ആഘോഷിക്കുന്നു. വായനമത്സരം, സാഹിത്യ പ്രശ്നോത്തരി, വായന ദിന സന്ദേശം, പ്രിയപ്പെട്ട സാഹിത്യകാരന്മാർ -കുറിപ്പ്, പോസ്റ്റർ നിർമ്മാണം... എന്നിങ്ങനെ എൽ.പി, യു.പി, എച്ച്.എസ് വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് കുട്ടികൾക്കായി വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.. സാഹിത്യ പ്രശ്നോത്തരി, കഥാപാത്രങ്ങൾ - കുറിപ്പ്, ബഷീർ കഥാപാത്രങ്ങൾ- വേഷപ്പകർച്ച,.. ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.. പിന്നീട് പല ഘട്ടങ്ങളിലായി വിദ്യാർഥികളെ കലയുടെയും സാഹിത്യത്തിന്റെയും രസാനുഭൂതികളിലേക്ക് നയിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് സാധിച്ചിട്ടുണ്ട്.. സ്കൂൾതല വിജയികളെ സബ്ജില്ലാതല മത്സരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാനും സമ്മാനർഹരാക്കാനും സാധിച്ചിട്ടുണ്ട്.. സ്കൂൾ ലൈബ്രറിയുടെ ഫലപ്രദമായ ഉപയോഗം വഴി വായനയുടെ നവ്യാനുഭവം കുട്ടികളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.. ഇത്തരത്തിൽ കുട്ടികളിലെ കലാസാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് ഒരു ചാലകശക്തിയായി വിദ്യാരംഗം കലാ സാഹിത്യ വേദി നിലകൊള്ളുന്നു..
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723260...1723319" എന്ന താളിൽനിന്ന് ശേഖരിച്ചത്