"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
''''''പഠനസാമഗ്രി വിതരണം''''''  
''''''പഠനസാമഗ്രി വിതരണം''''''  


''''''എസ്ആർ എസ്.ആർ.ജി യോഗം''''''  
'''''എസ്.ആർ.ജി യോഗം''''''  


''''''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''''''  
''''''വിവിധ ക്ലബ്ബുകളുടെ രൂപീകരണം''''''  

12:32, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ മാസത്തെ കലണ്ടർ

'പ്രവേശനോത്സവം'

'5-പരിസ്ഥിതി ദിനാചരണം'

'19-വായനാവാരാചരണം'

'26 ലഹരി വിരുദ്ധ ദിനം'

'പഠനസാമഗ്രി വിതരണം'

എസ്.ആർ.ജി യോഗം'

'വിവിധ ക്ലബ്ബുകളുടെ രൂപീകരണം'

'വിദ്യാരംഗം പ്രവർത്തനങ്ങൾ'

'ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്'

'ജൂൺ മാസത്തെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ചു. 2021-2022 അദ്ധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ01-06-2021നു ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.'

ജൂലൈ മാസത്തെ കലണ്ടർ

'5-ബഷീർ ദിനം'

'11-ലോക ജനസംഖ്യാദിനം'

'21-ചാന്ദ്രദിനം'

'വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'

'സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം'

'ഡ്രൈ ഡേ ആചരണം'

ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്

'ജൂലൈ 5 ബഷീർ ദിനം'

'ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണ പ്രഭാഷണവും ബഷീർ കൃതികളിലെ കഥാപാത്രാഭിനയവും ശ്രദ്ധേയമായി.'

'ജൂലൈ 21 ചാന്ദ്രദിനം'

'ചാന്ദ്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. എന്റെ മനസ്സിലെ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ കുഞ്ഞുമനസ്സിലെ ബഹിരാകാശം ചിത്രീകരിച്ചത് വളരെ കൗതുകകരമായിരുന്നു. യുപി വിഭാഗം കുട്ടികൾക്ക് നടത്തിയ സാറ്റലൈറ്റ് മോഡൽ നിർമ്മാണത്തിന് നിരവധി കുട്ടികൾ മാറ്റുരച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഡോക്യുമെന്ററി പ്രദർശനം ശ്രദ്ധേയമായി. ക്വിസ് പ്രോഗ്രാമിന് യു.പി വിഭാഗത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.'

ഓഗസ്റ്റ് മാസത്തെ കലണ്ടർ

'6-ഹിരോഷിമ ദിനം'

'9- നാഗസാക്കി ദിനം'

'9-ക്വിറ്റിന്ത്യാ ദിനം'

'15- സ്വാതന്ത്രദിനം'

'17- കർഷകദിനം'

'22-സംസ്കൃത ദിനം'

'ഓണാഘോഷം'

'ഹോം ലാബ് കിറ്റ് വിതരണം'

'സർഗ്ഗവേള'

'ഡ്രൈ ഡേ ആചരണം'

'ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്'

ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ

ഓഗസ്റ്റ് 6 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്രദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഉവൈസുൽഹാദി പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം മികച്ച പരിപാടി ആയിരുന്നു. . കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി

2021 അധ്യയനവർഷത്തിലെ ഓണം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓഗസ്റ്റ് 19 20 തീയതികളിലായി വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടത്തി. ഓണപ്പാട്ട്, മാവേലി എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികളുടെ വീട്ടിലെ ഓണം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓണവിഭവം തയ്യാറാക്കൽ, ഓണസന്ദേശം, സകുടുംബം ഓണപ്പാട്ട് എന്നിവ അതിലെ പ്രധാന പരിപാടികൾ ആയിരുന്നു. ഓരോ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം മികവുറ്റതാക്കി തീർത്തു. വിശിഷ്ട വ്യക്തികൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 22 മുതൽ 30 വരെ തീയതികളിൽ ആയി രാമായണമാസം ആഘോഷിച്ചു പ്രശ്നോത്തരി, ചിത്രരചന,കഥാപാത്ര ആവിഷ്കാരം എന്നിവയായിരുന്നു വിവിധ മത്സരങ്ങൾ. ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി തീർത്തു. . ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഉവൈസുൽഹാദി നിർവഹിച്ചു.

സെപ്റ്റംബർ മാസത്തെ കലണ്ടർ

'5- അദ്ധ്യാപക ദിനം'

'13-പോഷൺ മാസാചരണം'

'14-ഹിന്ദി ദിനം'

'16-ഓസോൺ ദിനം'

'18- ലോകമുള ദിനം'

'21-ലോക സമാധാന ദിനം'

'വീട്ടിൽനിന്ന് ഒരു പരീക്ഷണം'

'അറിവിന്റെ ജാലകം ക്വിസ്'

സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.ലോക സമാധാന ദിനത്തിന്റെ ഭാഗമായി കൊളാഷ് മത്സരം സംഘടിപ്പിച്ചു.

ഒക്ടോബർമാസത്തെ കലണ്ടർ

'2-ഗാന്ധിജയന്തി'

'10-ദേശീയ തപാൽ ദിനം'

'10-ബഹിരാകാശ വാരാചരണം'

'11 അന്താരാഷ്ട്ര ബാലികാ ദിനം'

'15-ലോക വിദ്യാർത്ഥി ദിനം'

'15- ലോക കൈ കഴുകൽ ദിനം'

'16-ലോക ഭക്ഷ്യ ദിനം'

'24- ഐക്യരാഷ്ട്ര ദിനം'

ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്

ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.

ഒക്ടോബർ 2ഗാന്ധിജയന്തി

ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, , ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും ആചരിച്ചു.

ഒക്ടോബർ 10ന് ദേശീയ തപാൽ ദിനവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. പ്രസ്തുത ദിനാചരണത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ നൽകി.

ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം

ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം ആചരിച്ചു വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു

കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി

നവംബർ മാസത്തെ കലണ്ടർ

'1- കേരള പിറവി'

'1-പ്രവേശനോത്സവം'

'11-ദേശീയ വിദ്യാഭ്യാസ ദിനം'

'12- ലോക പക്ഷി നിരീക്ഷണ ദിനം'

'14- ശിശു ദിനാഘോഷം'

'14-ലോക പ്രമേഹ ദിനം'

'26- ഭരണഘടനാ ദിനം'

'നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്'

നവംബർ മാസത്തിൽ വിവിധങ്ങളായ ആഘോഷപരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു.

1/11/2021 ന് കേരളപ്പിറവിയും പ്രവേശനോത്സവവും സമുചിതമായി ആഘോഷിച്ചു. കേരളപിറവി ആഘോഷം അസംബ്ലിയോടെ തുടങ്ങി. ചിത്ര രചന, ഗാനാലാപനം,ക്വിസ് എന്നി വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി.

12/11/2021 ലോക പക്ഷി നിരീക്ഷണ ദിനമായി ബന്ധപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി.അത് ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.

11/11/2021 ദേശീയ വിദ്യാഭ്യാസ ദിനത്തിൽ പോസ്റ്റർ തയ്യാറാക്കുകയും ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് നൽകുകയും ചെയ്തു.

14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി.

12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

26/11/2021 ന് ഭരണഘടനാ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ സന്ദേശം അവതരിപ്പിച്ചു. പോസ്റ്റർ,ക്വിസ് മത്സരങ്ങൾ നടത്തി. ഭരണഘടനയുടെ ആമുഖം സ്കൂളിൽ വായിച്ചു.

'ഡിസംബർ മാസത്തെ കലണ്ടർ'

'1-ലോക എയ്ഡ്സ് ദിനം'

'3- ലോക ഭിന്നശേഷി ദിനം'

'5- ലോക മണ്ണ് ദിനം'

'10-മനുഷ്യാവകാശ ദിനം'

'18-അന്താരാഷ്ട്ര അറബിക് ദിനം'

'22- ദേശീയ ഗണിത ശാസ്ത്ര ദിനം'

'25 - ക്രിസ്തുമസ്'

'അതിജീവനം'

'ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്'

'ഡിസംബർ 3-ലോക ഭിന്നശേഷി ദിനം' ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..

'ഡിസംബർ 10 മനുഷ്യാവകാശദിനം' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.

'ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം' ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.

'അതിജീവനം' കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു.

ജനുവരി മാസത്തെ കലണ്ടർ

'1-പുതുവത്സരം'

'10-ലോക ഹിന്ദി ദിനം'

'24 ദേശീയ ബാലികാ ദിനം'

'26 റിപ്പബ്ലിക് ദിനം'

ജനുവരി മാസത്തെ പ്രവർത്തന റിപ്പോർട്ട്

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ&oldid=1715398" എന്ന താളിൽനിന്ന് ശേഖരിച്ചത്