"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 113: വരി 113:


==== കായിക ഉപകരണങ്ങൾ ====
==== കായിക ഉപകരണങ്ങൾ ====
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.


==== സ്കൂൾ ലൈബ്രറി ====
==== സ്കൂൾ ലൈബ്രറി ====

12:32, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2017-2018 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

പഠനയാത്ര

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി.

ദിനാചരണ പ്രവർത്തനങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.



ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ക്രിസ്തുമസ് ആഘോഷം

ഓണാഘോഷം പോലെതന്നെ വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷവും നടത്തി. ക്രിസ്മസ് അപ്പൂപ്പനെ സ്കൂളിലേക്ക് കൊണ്ടുവന്നത് വേറിട്ട അനുഭവമായി കുട്ടികൾക്ക് മാറി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

വാർഷികാഘോഷം

നമ്മുടെ സ്കൂൾ കുട്ടികളെയും കോളനിയിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് വളരെ നന്നായി വാർഷികാഘോഷവും സംഘടിപ്പിച്ചു.

2018-2019 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.


പഠനോത്സവം

പഠനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. പഞ്ചായത്ത്, എ ഇ ഓ, ബി ആർ സി അധികൃതർ തുടങ്ങി ഏവരുടെയും സാന്നിധ്യത്തിൽ വളരെ മനോഹരമായ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഒരു മികച്ച പ്രവർത്തനം ആയിരുന്നു. ഇതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളുടെ സിഡി പ്രദർശനങ്ങളും ഫോട്ടോ പ്രദർശനങ്ങളും നടത്തുകയുണ്ടായി. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ആയിട്ടാണ് ഇത് സാധ്യമായത്. ഏവരുടെയും കലാപരമായ വാസനകൾ പുറത്തെടുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം നടന്നത്. മാത്രമല്ല അതിൽ നിന്ന് ലഭിച്ച എല്ലാ ഉൽപ്പനങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രത്യേകരീതിയിൽ ചിത്ര ഗാലറികൾ ഒരുക്കി ( കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ) വരച്ച ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശിപ്പിച്ചത്.

മലയാളത്തിളക്കം

മലയാളത്തിളക്കം എന്ന പരിപാടി വളരെ വലിയ ഒരു വിജയം തന്നെ ആയിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പുകളെയും വളരെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചു. മാത്രമല്ല എഴുത്തും വായനയും അറിയാതെ ഇരുന്ന കുട്ടികളെ വളരെ മികച്ച രീതിയിൽ വിജയകരമായി എഴുത്തും വായനയും പഠിപ്പിക്കുവാൻ സാധിച്ചു എന്നത് ഇതിൻറെ ഒരു പ്രധാന ഗുണമായി കാണാം. എഴുത്തും വായനയും അറിയുന്ന കുട്ടികളെ ഒരുപടികൂടി മുന്നോട്ട് എത്തിക്കാൻ സാധിച്ചു. പഠനമികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങൾ നൽകി പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സാധിച്ചു. മാത്രമല്ല രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മലയാളത്തിളക്കം വളരെ വലിയ ഒരു വിജയമാക്കി മാറ്റാൻ സാധിച്ചു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ ആയിരുന്നു ഒരു പ്രവർത്തനത്തെ സമീപിച്ചത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം ഉച്ചക്ക് ശേഷം ഒരു മണിക്കൂർ മലയാളത്തിളക്കത്തിനായി മാറ്റിവച്ചിരുന്നു.

ടീച്ചിങ് എയ്ഡ് നിർമ്മാണം

സ്കൂളിലേക്ക് രക്ഷിതാക്കളെ കൂടുതലായി അടുപ്പിക്കുന്നതിനുo സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ബി ആർ സി സംഘടിപ്പിച്ച ട്രെയിനിങ്ങിന് നിർദ്ദേശത്തെത്തുടർന്ന് രക്ഷിതാക്കളെ കൂടി ഉൾക്കൊള്ളിച്ച് ഒരു ടീച്ചിങ് എയ്ഡ് നിർമ്മാണം നടത്തി. വിജയകരമായി ഈ പ്രവർത്തനം സ്കൂളിൽ നടത്തുവാൻ സാധിച്ചു. ഏറെക്കുറെ എല്ലാ രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും വളരെ വ്യത്യസ്തമായ വളരെ രസകരമായ ടീച്ചിങ് എയ്ഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പെയിൻറ് ചെയ്യാനുമൊക്കെ കഴിവുള്ള രക്ഷിതാക്കളെ തിരിച്ചറിയുവാനും അവരുടെ സേവനം സ്കൂളിൽ ലഭ്യമാക്കുവാനും സാധിച്ചു. ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.


ടാലൻ്റ് ലാബ്

കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി അവരുടെ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നുള്ള ഉദ്ദേശത്തോടുകൂടിയുള്ള പുതിയ പ്രവർത്തനമാണ് ടാലൻറ് ലാബ് പ്രവർത്തനം. കുട്ടികളുടെ ഉള്ളിലുള്ള വിവിധ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. ചിത്രരചനയിലും വർക്ക്എക്സ്പീരിയൻസിലും പെയിന്റിങിലും ഒക്കെ പ്രാഗൽഭ്യം തെളിയിച്ച പ്രഗത്ഭരെ കൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിച്ചു. പുതിയ ക്ലാസുകൾ ആയതിനാൽ പുതിയ അനുഭവം ആയതിനാൽ കുട്ടികൾക്ക് അത് വേറിട്ട ഒരു പ്രവർത്തനം ആയി മാറി.



ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.


ക്രിസ്തുമസ് പ്രോഗ്രാം

വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

ദിനാചരണങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.




2019-2020 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന ആറ് പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്.

ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ക്രിസ്തുമസ് പ്രോഗ്രാം

വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

ദിനാചരണങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

നങ്കബെളക്ക്

ശ്രീ.ബാബുരാജ് മാഷിൻറെ യാത്രയയപ്പ്, സ്കൂൾ വാർഷികവും അതിഗംഭീരമായി നങ്കബെളക്ക് എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. പക്ഷേ കോവിഡ വന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ പരിപാടി നടത്താൻ സാധിക്കാതെ പോയി

2020-2021 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് 19 പടർന്നുപിടിച്ച ഈ സാഹചര്യത്തിൽ ക്ലാസുകൾ എല്ലാം ഓൺലൈൻ ആണ് ആണ് നടന്നത് ഈ അധ്യായന വർഷം ഒന്നാം ക്ലാസ്സിൽ ഒരു കുട്ടി മാത്രമേ വന്നുചേർന്നിട്ടുള്ള ആകെ അധ്യായന വർഷം 18 കുട്ടികളാണ് അധ്യായം നടത്തിയത്

നാട്ടരങ്ങ്

നാട്ടരങ്ങ് എന്ന പരിപാടി കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബി ആർ സിയുടെ ഒരു പരിപാടിയായിരുന്നു ഇത്. നമ്മുടെ കോളനിയിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു പരിപാടിയായിരുന്നു നാട്ടരങ്ങ്. അഞ്ചു ദിവസത്തെ പ്രോഗ്രാം ആയിരുന്നു ഇത്. ശ്രീ സുരേഷ് തിരുവാലി ആയിരുന്നു ഈ പ്രോഗ്രാം ലീഡ് ചെയ്തത്. കുട്ടികളെ 5 ഗ്രൂപ്പ് ആക്കി തിരിച്ചിട്ടുണ്ടായിരുന്നു. ദിവസവും ഓരോരോ മൊഡ്യൂളുകൾ ആയി പ്രവർത്തനങ്ങൾ നടത്തി. വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ക്രാഫ്റ്റ്  നിർമ്മാണം, പപ്പറ്റ് നിർമ്മാണം, നാടകം, നാടൻ പാട്ടുകൾ, കഥ സ്ക്രിപ്റ്റ് ആക്കി സിനിമയാക്കി മാറ്റൽ, സ്പെഷ്യൽ ടീച്ചേഴ്സിൻ്റെ സേവനം ലഭ്യമാക്കി. പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ വളരെ മനോഹരമായാണ് പരിപാടികൾ ആരംഭിച്ചത്. കോളനിയുടെ അങ്ങേയറ്റത്തിൽനിന്ന് ചെണ്ടമേളം ഘോഷയാത്രയും ഒക്കെ ആയിട്ടാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവന്നത്. നാട്ടരങ്ങിന്റെ അവസാന ദിവസം കോവിഡ് കാരണം മുടങ്ങിപ്പോയ ഹെഡ്മാസ്റ്ററ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശ്രീ ബാബുരാജ് മാഷിൻറെ യാത്രയയപ്പും നാട്ടരങ്ങിലെ അവസാനദിവസം നടത്തുകയുണ്ടായി. കുട്ടികൾക്ക് രസകരവും അർത്ഥവത്തും ഉപകാരപ്രദവുമായ ഒരു പരിപാടി തന്നെയായിരുന്നു നാട്ടരങ്ങ്.

കോവിഡ് കാലഘട്ടം

കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിന്റെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിന്റെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.

2021-2022 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്.

മറ്റ് നേട്ടങ്ങൾ

പച്ചക്കറിതോട്ടനിർമ്മാണം

സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച്  കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു.

പൂന്തോട്ട നിർമ്മാണം

പഠന ഉപകരണങ്ങൾ

എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്.

കായിക ഉപകരണങ്ങൾ

എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.