"എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:15456 newshen.jpeg|മലയാള മനോരമ 23-02-2022 | |||
പ്രമാണം:15456 newsnallapadam.jpeg|മലയാള മനോരമ 19-02-2022 | |||
</gallery> | |||
'''💥 വിളവെടുപ്പുത്സവം [04-03-2022]''' | |||
സ്കൂളിലെ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി ഉൽപ്പന്നങ്ങൾ കുട്ടിക്കർഷകർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി. | |||
'''💥 വിദ്യാലയം ബാലശാസ്ത്രജ്ഞന്മാരുടെ പരീക്ഷണ ശാലയായി ''' | |||
ശാസ്ത്രദിനത്തോടനുബന്ധിച്ച് ദ്വാരക എ യു പി സ്കൂളിലെ 1350 വിദ്യാർത്ഥികളും ലഘുപരീക്ഷണങ്ങളിൽ പങ്കാളികളായി.. | |||
'''💥 ബോട്ടിൽ ആർട്ട് - മത്സരം നടത്തി [21-02-2022]''' | |||
ദ്വാരക എ.യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് മത്സരം നടത്തി. [https://youtu.be/mVCScgYumm0 '''കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
ദ്വാരക എ.യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ കാലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോട്ടിൽ ആർട്ട് മത്സരം നടത്തി. എൽ പി തലത്തിൽ ഫാത്തിമ നൈറ 4A , യു.പി തലത്തിൽ ഹാനിയ 6 E എന്നിവർ വിജയികളായി | |||
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]''' | '''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]''' | ||
വരി 11: | വരി 30: | ||
സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത് | സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത് | ||
'''[https://youtu.be/E_4dj1-CAmI വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
💥 '''ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..''' | 💥 '''ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..''' |
17:06, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം
-
മലയാള മനോരമ 23-02-2022
-
മലയാള മനോരമ 19-02-2022
💥 വിളവെടുപ്പുത്സവം [04-03-2022]
സ്കൂളിലെ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി ഉൽപ്പന്നങ്ങൾ കുട്ടിക്കർഷകർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി.
💥 വിദ്യാലയം ബാലശാസ്ത്രജ്ഞന്മാരുടെ പരീക്ഷണ ശാലയായി
ശാസ്ത്രദിനത്തോടനുബന്ധിച്ച് ദ്വാരക എ യു പി സ്കൂളിലെ 1350 വിദ്യാർത്ഥികളും ലഘുപരീക്ഷണങ്ങളിൽ പങ്കാളികളായി..
💥 ബോട്ടിൽ ആർട്ട് - മത്സരം നടത്തി [21-02-2022]
ദ്വാരക എ.യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് മത്സരം നടത്തി. കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ദ്വാരക എ.യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ കാലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോട്ടിൽ ആർട്ട് മത്സരം നടത്തി. എൽ പി തലത്തിൽ ഫാത്തിമ നൈറ 4A , യു.പി തലത്തിൽ ഹാനിയ 6 E എന്നിവർ വിജയികളായി
💥വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു. [21-02-2022]
ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്.
അത്തരത്തിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു പ്രവർത്തനത്തിനാണ് ഇന്ന് വിദ്യാലയങ്കണം സാക്ഷിയായത്. കോവിഡ് കാലത്ത് അടച്ചിടപ്പെട്ടു പോയ ബാല്യങ്ങൾക്ക് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പകർന്നേകുവാനായി വീട്ടിലൊരു പൂന്തോട്ടം എന്ന ആശയത്തിലൂടെ നിരവധി സാധ്യതകളാണ് വിദ്യാലയം മുന്നോട്ട് വെച്ചത്. കുട്ടികളുടെ ശാരീരിക മാനസിക ഉന്മേഷത്തിനൊപ്പം ഭൂമിയുടെ പച്ചപ്പിനെ തിരികെ പിടിക്കുക എന്നൊരു സന്ദേശവും അവർ പകർന്നേകി. ഇത്തരത്തിൽ
വീടുകളിൽ നിർമിച്ച പൂന്തോട്ടങ്ങളിൽ നിന്നും ഏറ്റവും മനോഹരമായത് കണ്ടെത്തി വിജയികൾക്ക് സമ്മാനവും നൽകി.വിജയികളായവർ പൂക്കൃഷി ഒരു വരുമാന മാർഗമായി കണ്ടുകൊണ്ട് ചെടികളെ പരിപാലിക്കുന്നു.വിജയികളായവരും പൂന്തോട്ട നിർമാണം ഏറ്റെടുത്ത കുട്ടികളും ചേർന്ന് വീട്ടിലൊരുക്കിയ പൂന്തോട്ടത്തെ വിദ്യാലയത്തിലെത്തിക്കുകയും മറ്റുള്ളവർക്കൊരു പ്രചോദനമാകാൻ ഫ്ളവർ ഷോ സംഘടിപ്പിക്കുകയും ചെയ്തു.
വീടും വിദ്യാലയവും മാത്രമല്ല വഴിയോരങ്ങളും സൗന്ദര്യാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ദ്വാരക ടൗണിനെ വിദ്യാലയം ഏറ്റെടുത്തിരിക്കുകയാണ്.അതിന്റെ തുടക്കമെന്നോണം ദ്വാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെയ്ക്കുവാനുള്ള പൂച്ചെടികൾ പഞ്ചായത്ത് അധികൃതർക്കും വ്യാപാരി വ്യവസായികൾക്കും കൈമാറിക്കഴിഞ്ഞു.
സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത്
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
💥 ജില്ലയിൽ ഒന്നാമത് ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..
വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡ് ന് ദ്വാരക എ യു പി സ്കൂൾ അർഹത നേടി. വിദ്യാലയവളപ്പിൽ കാലങ്ങളായി ചെയ്തുവരുന്ന പച്ചക്കറി കൃഷി യുടെ അടിസ്ഥാനത്തിലാണ് അവാർഡ് കിട്ടിയത്. തക്കാളി, കാബേജ്, വിവിധ ചീരകൾ, മല്ലിയില, കാരറ്റ്, ചൈനീസ് കാബേജ്, മുളക് എന്നിവ ജൈവ വളം ഉപയോഗിച്ചു വിദ്യാലയവളപ്പിൽ കൃഷി ചെയ്ത് വരുന്നു. അടച്ചിരിപ്പിന്റെ കാലത്തും അദ്ധ്യാപകരും, കുട്ടികളും വിദ്യാലയത്തിലെത്തി കൃഷി പരിപാലനത്തിൽ പങ്കാളികളായിരുന്നു. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എടവക പഞ്ചായത്ത്, കൃഷിഭവൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ വിദ്യാലയം സന്ദർശിച്ചു കുട്ടികളുമായി അഭിമുഖം നടത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ജൈവ വള പ്രയോഗത്തിലൂടെ നൂറുമേനി വിളയിച്ച് നേടിയ അവാർഡിന് ഏറെ തിളക്കമുണ്ട്. ഒപ്പം മികച്ച കർഷക അധ്യാപക അവാർഡും വിദ്യാലയത്തിന് ലഭിച്ചത് ശ്രദ്ധേയമായി.
💥 തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ദ്വാരക എ.യു.പി സ്കൂളിന് മികച്ച നേട്ടം
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ദ്വാരക എ.യു.പി സ്കൂളിലെ 4 വിദ്യാർത്ഥികൾ വിജയികളായി. അശ്വിൻ കുമാർ എ. എസ് (7-D ), ആവണി കൃഷ്ണ എ. എസ് (5-C), നിവേദ്യ ഹരിദാസ് (6-D ), ആൻഡ്രിയ സനോജ് (5-B ) എന്നീ വിദ്യാർത്ഥികളാണ് നേട്ടം കൈവരിച്ചത്. സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
💥 മുട്ടക്കോഴി വിതരണം ചെയ്തു.
ദ്വാരക എ.യു.പി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 400ഓളം ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളെ വിതരണം ചെയ്തു. "പഠനത്തോടൊപ്പം വരുമാനമാർഗം" എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ മാനേജർ റവ:ഫാദർ ഷാജി മുളകുടിയാങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ അയാത്ത്, മെമ്പർ ഷിൽസൺമാത്യു, HM സ്റ്റാൻലി ജേക്കബ് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ ഡോൺസി കെ തോമസ്, നദീർ ടി എന്നിവർ സംസാരിച്ചു.
💥 ഗ്രീൻ ഹോം ഗ്രീൻ വേൾഡ്
ദ്വാരക എ യു പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന" ഗ്രീൻ ഹോം ഗ്രീൻ വേൾഡ്" പദ്ധതിയുടെ ഭാഗമായി കുട്ടികൾ മാലിന്യ മുക്തപ്രതിജ്ഞ ചൊല്ലി പദ്ധതിയിൽ അംഗങ്ങളായി.ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓരോ വീടും മാലിന്യ മുക്തമാകുന്നതിലൂടെ ഗ്രീൻ വേൾഡ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. നല്ല പാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അന്ന ക്രിസ്റ്റീനയുടെ വീടാണ് മാതൃകാപരമായ പ്രർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
💥 വിളവെടുപ്പ് ഉദ്ഘാടനം
ദ്വാരക എ യു പി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജൈവപച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് എടവക ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശിഹാബുദ്ദീൻ അയാത്ത് നിർവഹിച്ചു. കൃഷി ഓഫിസർ ശ്രീമതി നീതു, കാർഷികസമിതി ചെയർമാൻ നാസർ, മെമ്പർ ഷിൽസൻ മാത്യു എന്നിവർ സംസാരിച്ചു. ചൈനീസ് ക്യാബേജ്, മുളക്, ചീര, തക്കാളി, കോളിഫ്ലവർ, കാരറ്റ് എന്നിവയാണ് വിളവെടുത്തത്. പച്ചക്കറികൃഷി പരിപാലനത്തിൽ സഹായിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്തുകയും സമീപസ്തരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
💥 ബിപിൻ റാവത്ത് -അനുസ്മരണം നടത്തി
ദ്വാരക എ.യു.പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു അനുസ്മരണം നടത്തി. മരണപ്പെട്ടവരുടെ ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. എച്ച്.എം സ്റ്റാൻലി ജേക്കബ്, നല്ലപാഠം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോൺസി എന്നിവർ നേതൃത്വം നൽകി. മുഴുവൻ കുട്ടികളും, അദ്ധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.