"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
[[പ്രമാണം:New logo01.jpg|center|130px]]
 
<br/>
[[പ്രമാണം:New logo01.jpg|center|30px]]
<u><font size=5><center>നാടൻ കളികൾ</center></font size></u>
<u><font size=5><center>നാടൻ കളികൾ</center></font size></u>
==സാറ്റ് കളി==
==സാറ്റ് കളി==

22:44, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



നാടൻ കളികൾ

സാറ്റ് കളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോടോ ചുമരിനോടോ അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

കണ്ണാം പൊത്തി കളി

ശ്രദ്ധയും അന്വേഷണ ബുദ്ധിയും വേണ്ട കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളിൽ വച്ച് മണ്ണ് കൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകൾ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്ക് നടത്തിക്കും. ഇതിനിടയിൽ കൈയി ലെ മണ്ണും ഇലയും ഉപേക്ഷിക്കും. കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തി എത്തിച്ച കണ്ണുതുറക്കാൻ അനുവദിക്കും .കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.

കോട്ടി കളി

ആൺകുട്ടികളുടെ ഒരു പ്രധാന അവധിക്കാല വിനോദമായിരുന്നു ഗോലികളി അഥവാ ഗോട്ടിക്കളി. അല്പം സ്ഥലമുള്ള മൈതാനത്ത് ഏകദേശം 1 മീറ്റർ ഇടവിട്ട് തുല്യ അകലത്തിൽ ചെറിയ നാരങ്ങ വലിപ്പത്തിലുള്ള കുഴികൾ ഉണ്ടാക്കുന്നു. ഇതിലാണു കളി മൂന്നോ നാലോ പേരാണു കളിക്കുക. കളിക്കുന്നവർ അവരവരുടെ കയ്യിലുള്ള ഗോലി അഥവ ഗോട്ടി കൊണ്ടുവരണം. ആദ്യ ഊഴക്കാരൻ ഒരു കുഴിയിൽ കാലൂന്നി മൂന്നാമത്തെ കുഴിയിലേക്ക് തന്റെ കയ്യിലുള്ള ഗോലി എറിയുന്നു. കുഴിയിൽ വീണാൽ അടുത്ത ഊഴവും അയാൾക്ക് തന്നെ അല്ലെങ്കിൽ അടുത്തയാൾടെ ഊഴമാണ്. ഇപ്രകാരം ആദ്യത്തെ ഊഴത്തിൽ നിന്നു കൊണ്ടാണ് കുഴിയിലേക്ക് എറിയുന്നതെങ്കിൽ രണ്ടാമത്തെ പ്രാവശ്യം തറയിൽ തള്ളവിരൽ ഊന്നി നടുവിരലിൽ ഗോലി കോറ്ത്ത് പിടിച്ച് തെറ്റാലി പോലെ വലിച്ചാണ് കുഴിയിൽ ഇടേണ്ടത്. ഇതിനിടയിൽ എതിരാളികളുടെ ഗോലികൾ എങ്ങാനും അടുത്താായി ഉണ്ടെങ്കിൽ അവയെ ദൂരേക്ക് തെറിപ്പിക്കാനായി ഒരു ഊഴം ഉപയോഗിക്കാം. ഈ പ്രയത്നത്തിൽ എങ്ങാനും കുഴിയിൽ വീണാൽ അടുത്ത ഊഴവും കിട്ടും. മറ്റുള്ളവരുടെ ഗോലികൾ അടിച്ചു തെറിപ്പിക്കുന്നതിനെ കച്ചുക എന്നാണ് പറയുക

അമ്മാനക്കളി

സ്ത്രീകളുടെയും പെൺകുട്ടികളുടെയും കളിയാണിത്. അമ്മാന കുരുവാണ് ഇതിന് ഉപയോഗിക്കുക .ഇത് മേലോട്ട് എറിഞ്ഞു കൊണ്ടിരിക്കുന്നതാണ് കളി.കൂടുതൽ സമയം കയ്യിൽ വെച്ച് പോവുകയോ താഴെ വീണു പോവുകയോ ചെയ്താൽ കളിയിൽനിന്ന് പുറത്താവും. അമ്മാനമാടുബോൾ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്.

കുളം കര

രണ്ടോ അതിലധികമോ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് കുളം കര. ആദ്യം തന്നെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുക. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആയി സങ്കല്പിക്കണം. നേതാവ് കുളം കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും. ആ സമയം തെറ്റായ ചാട്ടം നടത്തുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും

ചെമ്പഴുക്ക കളി

ആർ കയ്യിലർകയ്യിലോ മാണിക്യചെമ്പഴുക്ക. ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക . എന്ന് തുടങ്ങുന്ന പാട്ട് ഈ കളിയുടെ താണ്. കളിക്കാർ വട്ടത്തിൽ ഇരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിന് നടുവിൽ നിർത്തും.ഒരു അടയ്ക്കായോ അല്ലെങ്കിൽ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികൾ കൈമാറും .സാധനം ആരുടെ കയ്യിൽ ആണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം.

കള്ളനും പോലീസും

നാലോ അഞ്ചോ പേർക്ക് കളിക്കാൻ പറ്റുന്ന കളിയാണിത് .കുറച്ചു പേപ്പർ കഷ്ടങ്ങൾ എടുക്കുക. അതിൽ കള്ളൻ, പോലീസ്, മന്ത്രി, റാണി ,രാജാവ് എന്നിങ്ങനെ എഴുതുക .ശേഷം കുലുക്കി ഇടുക . പോലീസ് കിട്ടുന്ന ആൾ കള്ളനെ കണ്ടെത്തണം.

പൂജ്യം വെട്ട്

രണ്ടുപേർ കളിക്കുന്ന കളി. ആദ്യം ഒരു പെൻസിൽ എടുത്ത് പേപ്പറിൽ 8 വട്ടം വരയ്ക്കുക . ശേഷം 7 വട്ടം വരയ്ക്കുക. അങ്ങനെ തുടർച്ചയായി ഒന്ന് എത്തുന്നവരെ വരയ്ക്കുക. ആദ്യം എ പിന്നീട് ബി എന്നിങ്ങനെ കറുപ്പിക്കുക. അടുത്തു വരാതെ നോക്കണം.

കുട്ടിയും കോലും കളി

ഉണ്ടയും കോലും കുട്ടിയും കോലും കോടയും കോലും ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ ഭാരം ഭേദം o പ്രാദേശികഭേദം ഓ അനുസരിച്ച് പല പേരുകളിലും ഈ കളി അറിയപ്പെടുന്നു ഉത്തരേന്ത്യയിൽ ഗുല്ലി ബണ്ട എന്നപേരിലറിയപ്പെടുന്ന ഈ കളി ആൺകുട്ടികളുടെ ഒരു കായികവിനോദമാണ്.

അണ്ടി കളി

കശുവണ്ടി ഉപയോഗിച്ചുള്ള ഒരു വിനോദം .കളിയിൽ പങ്കെടുക്കുന്നവരെല്ലാം ഓരോ കശുവണ്ടി വീതം എടുക്കണം. അവയെല്ലാം ചേർത്ത് ആദ്യം ഒരു കുട്ടി മുന്നിലേക്ക് നീട്ടി അറിയും. മറ്റു കളിക്കാർ നിർദ്ദേശിക്കുന്ന മറ്റൊരു അണ്ടി കൊണ്ട് എറിഞ്ഞു കൊള്ളിച്ചാൽ അണ്ടികൾ മുഴുവൻ ആ കുട്ടിക്ക് ലഭിക്കും . ഏറു കൊണ്ടില്ലെങ്കിൽ മറ്റൊരു കുട്ടിയുടെ ഊഴമായിരിക്കും.

ഈർക്കിൽ കളി

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ എന്ന പേരിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ദ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും

കൊത്തങ്കല്ല്

പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല്.അഞ്ചോ ഏഴോ മിനുസമുള്ളക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും.