"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44046-environment5.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-environment5.jpg|ലഘുചിത്രം|ഇടത്ത്]] | ||
[പ്രമാണം:44046-Anand.jpg|thumb| | [[പ്രമാണം:44046-Anand.jpg|thumb|400px]] | ||
[[പ്രമാണം:44046-environment7.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-environment7.jpg|ലഘുചിത്രം|ഇടത്ത്]] |
14:51, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ 2020-21
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ക്ലിക്ക്ചെയ്യുക. . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി.
കൃഷി

ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു
ഹരിത കേരളം പദ്ധതി
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.
ഔഷധത്തോട്ട നിർമ്മാണം.

ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
2019-20 പ്രവ൪ത്തനങ്ങൾ
പരിസ്ഥിതി ദിനത്തോടനുബന്ധിച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു.