"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലങ്ങൾ
പ്രകൃതി ചൂഷണം ഇന്ന് വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു പ്രശ്നമാണ്.മാനവൻ തന്റെ പുരോഗതിയ്ക്കുവേണ്ടി തന്റെ അമ്മയെ പ്രകൃതിയെനശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.മനുഷ്യൻ തന്റെ ആവശ്യത്തിനു പുറമേ അനാവശ്യത്തിനുവേണ്ടക്കൂടി ഓരോരീതിയിലും പ്രകൃതിയെ ദ്രോഹിച്ചുകൊണ്ടിരിയ്ക്കുകയാണ്.മനുഷ്യൻ തന്റെ സ്വാർത്ഥതാല്പര്യങ്ങളെ തൃപ്തിപ്പെടുത്തുവാനായി പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.മനുഷ്യന്റെ പ്രകൃതിചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്.മനുഷ്യൻ പലരീതിയിൽ പ്രകൃതി വിഭവങ്ങൾ മോഷ്ടിക്കുന്നു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പ്രകൃതി നശീകരണം.എന്നാൽ പ്രകൃതി നശീകരണം തന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന് മനുഷ്യൻ തിരിച്ചറിയുന്നില്ല.പാരിസ്ഥിതിക പ്രശ്നങ്ങൾ അനുദിനം വർദ്ധിച്ചുവരികയാണ്.പ്രകൃതിനശീകരണം തടയേണ്ടതും പ്രകൃതിയെ സംരക്ഷിയ്ക്കേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യൻ ഓർക്കുന്നില്ല.താൻ പിറന്ന മണ്ണിനെത്തന്നെ നശിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ് അവന്റെ മനുഷ്യത്ത്വമില്ലാത്ത മനസ്. ഭൂമിയില്ലെങ്കിൽ മനുഷ്യനില്ല.എന്നിട്ടും ഭൂമിയെ നാം മലിനമാക്കുന്നു.കാടിന്റെ മക്കളെ കുടിയിറക്കുന്നു.കാട്ടുമരങ്ങളെ വെട്ടിനശിപ്പിച്ച് ,ജലസ്രോതസ്സുകൾ മണ്ണിട്ട് നികത്തി,മലകളും കുന്നുകളും ഇടിച്ചുനശിപ്പിച്ചും വയൽവരമ്പുകളിൽ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ച് മരുഭൂമിയ്ക്ക് വഴിയൊരുക്കി.നാം ജീവിയ്ക്കുന്ന ചുററുപാടിനെ പരിപാലിയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.പാടെ നികത്തിയാലും മണൽവാരി പുഴ നശിപ്പിച്ചാലും വനം വെട്ടിയാലും മാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയാലും തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് മനസ്സിലാക്കി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിയ്ക്കാൻ നാം തയ്യാറായില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് വാസയോഗ്യമല്ലാതായിവരും.എല്ലാവർക്കും ആവശ്യമുള്ളത് പ്രകൃതിയിലുണ്ട്.അത്യഗ്രഹത്തിനില്ല. ആഗോളതാപനം കുടിവെള്ളക്ഷാമം എന്തിനേറെപ്പറയുന്നു ഈ അടുത്തിടെയുണ്ടായ പ്രളയംപോലും പ്രകൃതി നശീകരണത്തിന്റെ ഫലമായുണ്ടായതാണ്.പ്രകൃതിയെ നാം ദ്രോഹിയ്ക്കുമ്പോൾ പ്രകൃതി നമ്മെയും ശിക്ഷിയ്ക്കുന്നു.44 നദികളാൽ സമ്പന്നമായ നാട്ടിൽ കുടിവെള്ളക്ഷാമമുണ്ടാകുന്നുണ്ടെങ്കിൽ അത് പ്രകൃതി നൽകിയ തിരിച്ചടി തന്നെയാണ്. മഴക്കാലത്തും ശുദ്ധജലക്ഷാമം കാലം തെറ്റി വരുന്ന മഴ ചുട്ടുപൊള്ളുന്ന പകലുകൾ പാടത്തും പറമ്പത്തും ഒഴിയ്ക്കുന്ന കീടനാശനികൾ വിഷംനിറച്ച പഴങ്ങളും പച്ചക്കറികൾ സാംക്രമിക രോഗങ്ങൾ ഇതൊക്കെയാണ് ഇന്ന് കേരളത്തിൽ കാണാൻ കഴിയുന്ന കാഴ്ച. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിയ്ക്കാൻ നാം സ്വയം തയ്യാറാവണം.പൂർവ്വികർ കാണിച്ചപാതയിലൂടെ നദികളെയും മലകളെയും വനങ്ങളേയുമെല്ലാം സംരക്ഷിയ്ക്കാൻ നാം തയ്യാറാകണം.ജൈവകൃഷിയിലൂടെ രാസമലിനീകരണത്തെ നാം തുടച്ചുമാറ്റണം.പ്രകൃതിവിഭവങ്ങൾ മിതമയി ഉപയോഗിയ്ക്കാൻ ശീലിയ്ക്കണം.നാം ചെയ്ത തെറ്റുകൾക്ക് നാം തന്നെ പരിഹാരം കാണണം.നമ്മുടെ പ്രകൃതിയെ അമ്മയായിക്കണ്ട് സംരക്ഷിയ്ക്കാൻ പ്രകൃതിയുടെ മക്കളായ നാം ബാധ്യസ്ഥരാണ്.ഇനിയുള്ള പ്രകൃതി വിഭവങ്ങളെയെങ്കിലും സംരക്ഷിച്ച് ജീവിയ്ക്കാൻ നമുക്ക് ശ്രമിയ്ക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം