"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ-ഈ നൂറ്റാണ്ടിന്റെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/കൊറോണ-ഈ നൂറ്റാണ്ടിന്റെ മഹാമാരി എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/കൊറോണ-ഈ നൂറ്റാണ്ടിന്റെ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ ഈ നൂററാണ്ടിന്റെ മഹാമാരി

എന്നു തീരുമെന്ന് തീർച്ചയില്ലാത്ത അനിശ്ചിതമായ നീളുന്ന ഒരു ഹർത്താൽ.ഏകദേശം ഇതുപോലൊരവസ്ഥയിലാണ് ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും.ഇതിന്റെ കാരണമോ.ഒരു കുഞ്ഞൻ.അതായത് മനുഷ്യന് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഒരു സൂഷ്മജീവി.ഒരു വൈറസ്.കൊറോണ വൈറസുകളുടെ ജനുസിൽപെട്ട ഒരു പുതിയ വൈറസ്.പേര് COVID-19അതായത് Corona Virus Disease 19അല്ലെങ്കിൽ Novel Corona Virus Disease 19.ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്കും പിന്നീട് മനുഷ്യർക്കിടയിലും പടരുന്ന ഒരു Zoonotic Virus ആണ്.

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19.കഴിഞ്ഞ വർഷത്തിലെ അവസാന ദിവസത്തിലാണ് ഈ വൈറസ്സ് ലോകത്താദ്യമായി സ്ഥിരീകരിച്ചത്.2020 ൽ. ലോകം മുഴുവൻ ഇവൻ കാട്ടുതീപോലെ പടരുന്നതാണ് കണ്ടത്.2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന ഇവനെ മഹാമാരിയായി പ്രഖ്യാപിച്ചു.മഹാമാരി ഗണത്തിൽ മറ്റൊരു രോഗം മാത്രമേ ഇപ്പോൾ ഭൂമിയിലുള്ളൂ.1950 കളിൽ ഉത്ഭവിച്ച എയ്ഡ്സ് മാത്രം.

ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കോവിഡ് 19 ന്റെ ഉത്ഭവം.കരിന്തേളിനെ മുതൽ ചീങ്കണ്ണിയെ വരെ വാങ്ങാൻ കിട്ടുന്ന വുഹാൻ ഫിഷ് മാർക്കറ്റിലാണ് ഇവൻ ഉത്ഭവിച്ചത് എന്ന് പറയുന്നു.വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധനായ ലീ വെൻലിയാങ് എന്ന ഡോക്ടറാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്.ആദ്യവ്യക്തിയ്ക്ക് കൊറോണ ബാധ ഉണ്ടായത് 2019 ഡിസംബർ 31 നാണെന്നാണ് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.എന്നാൽ നവംബർ മുതൽക്കേ രാജ്യത്ത് രോഗം പടർന്നു തുടങ്ങിയിരുന്നെന്നും പറയപ്പെടുന്നു.

2003ൽ ചൈനയിൽ നിന്നുതന്നെ ഉത്ഭവിച്ച SARS, 2012 ൽ സൗദിയിൽ ഉത്ഭവിച്ച മെർസ് (MERS) എന്നീ രണ്ടു രോഗങ്ങളും കൊറോണ വൈറസുകൾ പടർത്തിതാണ്.വവ്വാൽ വെരുക് തുടങ്ങിയ മൃഗങ്ങളിൽ നിന്നുമാണ് SARS പടർന്നു പിടിച്ചത്. MERS ആകട്ടെ ഒട്ടകവും വവ്വാലും വഴിയും.

സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി ശ്വാസ തടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.രോഗം കടുത്താൽ ന്യൂമോണിയ കടുത്ത ശ്വാസ തടസ്സം തുടങ്ങിയവ അനുഭവപ്പെടും.മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയുന്നവായാണ് കോവിഡ് വൈറസ്സുകൾ.ശ്വസ കണങ്ങളിലൂടെയാണ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പടരുന്നത്.വൈറസ്സ് ശരീരത്തിൽ പ്രവേശിച്ചതിനുശേഷം 14 ദിവസം കഴിയുന്നതിനു മുൻപ് തന്നെ അയാൾക്ക് രോഗം മറ്റൊരാൾക്ക് നൽകാനാകും.ഇതിനു പ്രതിവിധി അയാൾ 14ദിവസം വീട്ടിലോ ആശുപത്രിയിലോ ഒറ്റപ്പെട്ട് കഴിയുക എന്നത് മാത്രമാണ്.ഇതിന് Quarantine എന്ന് പറയുന്നു.

കൊറോണ വൈറസ്സിന് ഇതുവരെ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല എന്ന് പറയുന്നു.ഇത് പിടിപെടാതിരിയ്ക്കാൻ നമുക്ക് പല കാര്യങ്ങളും ചെയ്യാനാകും.അതിലൊന്നാമത്തേത് പരമാവധി വീടിനുള്ളിൽ തന്നെ കഴിയുക എന്നതാണ്.ഇനി അഥവാ പുറത്തുപോകേണ്ടി വന്നാൽ മാസ്ക്ക് ഗ്ലൗസ്സ് എന്നിവ ഉപയോഗിയ്ക്കണം.തിരികെ വീട്ടിലെത്തിയാലുടനെ കൈകാലുകൾ മുഖം എന്നിവ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയായി കഴുകുക.ശാസ്ത്രീയമായ 7 രീതിയിൽ കഴുകുക.60% എങ്കിലും ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ വേണം ഉപയോഗിയ്ക്കാൻ.

കൊറോണയെപ്പേലെ തന്നെ നാം സൂക്ഷിയ്ക്കേണ്ട മറ്റൊന്നും ഈ കാലത്ത് വ്യാപകമായ രീതിയിൽ പടർന്നു പിടിയ്ക്കുന്നുണ്ട്.വ്യജവാർത്തകൾ അഥവാ fake news.വെളുത്തുള്ളി കോവിഡിനെ പ്രതിരോധിയ്ക്കും 30 ഡിഗ്രി സെന്റീഗ്രേഡനു മുകളിൽ കോവിഡ് വൈറസ് ജീവിയ്ക്കില്ല തുടങ്ങിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.

2020 ഏപ്രിൽ 22 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് 2500000 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 175000 പേരാണ് ഇതുവരെ മരിച്ചത്.ലോകത്ത് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിയ്ക്കുന്നത് അമേരിയ്ക്കയെയാണ്. 8 ലക്ഷത്തോളം രോഗികളാണ് അമേരിയ്കയിലുള്ളത് .മരണം അരലക്ഷത്തോടടുക്കുന്നു.ഇറ്റലിയും സ്പെയിനും മരണ നിരക്കിൽ തൊട്ടുപിന്നാലെയുണ്ട്.ഇന്ത്യയും രോഗഭീതിയിലാണ്.കേരളത്തിൽ ആശ്വാസകരമായ വാർത്തകൾ ലഭിയ്ക്കുന്നുണ്ട്.തിരുവനന്തപുരത്ത് പുതുതായി വൈറോളജി ഇൻസ്റ്ററ്റ്യൂട്ട് സ്ഥാപിച്ചതിലൂടെ രോഗപരിശോധന വേഗത്തിലായിട്ടുമുണ്ട്.ഇതുവരെ ലോകത്തുണ്ടായ ഏതാണ്ടെല്ലാ മഹാമാരികളെയും നമ്മൾ പിടിച്ചുകെട്ടിയിട്ടുണ്ട്.ഇതിനെയും നാം പിടിച്ചുകെട്ടും.

നിരഞ്ജൻ എസ്സ് വി
8M ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം