"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2017 - 18''' 


ജില്ലാ,-സംസ്ഥാന-ദേശീയ-അന്തർദേശീയ കായികരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു.
'''കൺവീനർ: ഷബീറലി മൻസൂർ'''
'''ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി'''
'''സ്റ്റുഡൻറ് കൺവീനർ:മുഹമ്മദ് ആദിൽ  - 10 എഫ്'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
                                                                                      '''കായികദിനാഘോഷം'''
              [[ചിത്രം:sportcps.jpg]]              [[ചിത്രം:Sportsfjla.jpg]]              [[ചിത്രം:sportshmm.jpg]]
              [[ചിത്രം:sportsalu.jpg]]              [[ചിത്രം:sporgrou.jpg]]                [[ചിത്രം:sportspledge.jpg]]
              [[ചിത്രം:sporbann.jpg]]              [[ചിത്രം:sporgrou.jpg]]                [[ചിത്രം:spotstadiu.jpg]]
                [[ചിത്രം:sporgree.jpg]]                    [[ചിത്രം:sporred.jpg]]                    [[ചിത്രം:spowhi.jpg]]                    [[ചിത്രം:spoyello.jpg]]
                                    [[ചിത്രം:spoannoun.jpg]]                              [[ചിത്രം:spoteac.jpg]]
              [[ചിത്രം:spobandd.jpg]]              [[ചിത്രം:spogre.jpg]]              [[ചിത്രം:spojum.jpg]]
          [[ചിത്രം:spopri.jpg]]              [[ചിത്രം:sporell.jpg]]            [[ചിത്രം:sporthr.jpg]]
                  [[ചിത്രം:sporunn.jpg]]                [[ചിത്രം:sposter.jpg]]              [[ചിത്രം:spovadd.jpg]]
        [[ചിത്രം:spothro.jpg]]            [[ചിത്രം:spowinne.jpg]]              [[ചിത്രം:sposub.jpg]]
2017-18 വർഷത്തെ കായികദിനപരിപാടികൾ സെപ്റ്റംബർ  27, 28 (ബുധൻ, വ്യാഴം) ദിവസങ്ങളിലായി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ സി. പി. സൈഫുദ്ദീൻ സ്വാഗതം പറഞ്ഞ‍ു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, പി. ടി. എ. പ്രതിനിധികളായ ഹാരിസ്, മനാഫ് തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ  അദർവ്വ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു. 
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ (മുഹമ്മദ് ഇസ്‌ഹാഖ് , റിസാന. എൻ. പി, നാഫില - ഗീൻഹൗസ്, ആയിഷ രഹ്‌ന, മഹ്‌ഫിദ. വി, അജ്മൽ, സുരണ്യ – റെഡ്ഹൗസ്, മായ. വി.എം, ഷൈമ, യു, രായിൻകുട്ടി, സുബിൻ - വൈറ്റ്ഹൗസ്, ഫസീല. എം.കെ, സൈഫുദ്ദീൻ. എം.സി, ആശിഖ്, സജിത്ത് - യെല്ലോഹൗസ്) വർണ്ണാഭമായ പരിപാടികൾ നടന്നു. 245 പോയന്റുമായി യെല്ലോഹൗസ് ഒന്നാം സ്ഥാനം നേടി. 210, 200, 110 എന്നീ പോയന്റുകൾ നേടി വൈറ്റ്, റെഡ്, ഗീൻ ഹൗസുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, പ്രതിനിധികളായ  അൽത്താഫ്, സിദ്ദീഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി, ഒാറ‍ഞ്ച് വിതരണം എന്നിവ ഈ വർഷവും ഉണ്ടായിരുന്നു.
'''കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം'''
          [[ചിത്രം:footjusu.jpg]]                    [[ചിത്രം:footsenisub.jpg]]
മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് സെപ്റ്റംബർ  28 (വ്യാഴം) ന്  നടന്ന കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും, ജൂനിയർ ബോയ്സ് വിഭാഗത്തിലും ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി.
ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്ധ്യാർത്ഥികളാണ്.
'''ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിൻ ടോം'''
          [[ചിത്രം:Ajintom.jpg]]
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിൻ ടോം ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്.
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന അണ്ടർ-17 ഫിഫ ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രതീക്ഷയുടെ കൊടുമുടിയിൽ. അമേരിക്ക, കൊളംബിയ, ഘാന തുടങ്ങിയ കരുത്തൻമാരെ നേരിടുന്ന ഇന്ത്യൻ പ്രതിരോധനിരക്ക് കരുത്തു പകരാൻ ബൂട്ടുകെട്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കരുത്തനും കളത്തിലുണ്ടാവുമോ? വയനാട് നടവയൽ സ്വദേശി അജിൻ ടോം ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കാൽപന്തുകളിയിലെ സൗന്ദര്യവും ശൗര്യവും ലോക കപ്പ് വേദികളിൽ സന്നിവേശിപ്പിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലെത്തി നിൽക്കുന്നത്.
മത്സരത്തിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിക്കാൽ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ കരുത്തുമായി ഈ പ്രതിരോധനിരക്കാരനും കളത്തിലിടംനേടുമെന്ന ശുഭപ്രതീക്ഷയിലാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായിക പ്രേമികൾ.
ഇന്ത്യൻ ടീമിന്റെ ബംഗുളൂരുവിൽ നടക്കുന്ന അവസാന വട്ടപരിശീലന ക്യാമ്പിൽ അജിൻ ടോം ഇടം കണ്ടെത്തിയിട്ടുണ്ട്.
നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള അജിൻ ടോം ബംഗാളിലെ കല്യാണിൽ 2014 ൽ നടന്ന അണ്ടർ-13ദേശീയ ഫുട്ബോൾ ടൂർണ്ണമെൻറിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അണ്ടർ-17 ലോക കപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്ക് അലസരം ലഭിച്ചു. രണ്ടു വർഷം മുമ്പ് ബംഗ്ലാദേശിൽ നടന്ന അണ്ടർ-16 സാഫ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അജിൻ ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞു. ടൂർണ്ണമെൻറിൽ ഇന്ത്യ റണ്ണേഴ്സപ്പായി.
മൂന്നര വർഷത്തിലധികമായി ഇന്ത്യൻ ക്യാമ്പിൽ സമർപ്പിത പരിശീലനത്തിലാണ് അജിൻ ടോം.  അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യൻ ഇലവനിൽ ഇടം കണ്ടെത്താൻ അജിൻ ടോമിന് കഴിഞ്ഞാൽ അത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹ‌ൂർത്തമായി മാറും.
'''കോഴിക്കോട്  ജില്ല ഫുട്ബോൾ ടീം (അണ്ടർ 14) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട്  പ്രതിഭകൾ'''
          [[ചിത്രം:biiichu.jpg]]                    [[ചിത്രം:vijaaay.jpg]]
                ബിച്ചു ബിജു                              വിജയ കുമാർ
കോഴിക്കോട്  ജില്ല ഫുട്ബോൾ ടീം അണ്ടർ 14 വിഭാഗത്തിലേക്ക് ഈ വർഷം  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാർ  (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.
'''ഫറോക്ക് സബ്‌ജില്ല ഗെയിംസ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ '''
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂളിൽ (രാമനാട്ടുകര) വച്ച് സെപ്റ്റംബർ 22 (വെള്ളി) ന് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.
സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫലാഹ്. സി. ഒ. ടി. (7ബി), സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹിബ ഫാത്തിമ (+2) എന്നിവർ ഒന്നാം സ്ഥാനവും, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇഷൽ (7എ), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജാസ്മിൻ (9സി) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഒാവറോൾ ചാമ്പ്യൻമാരായത്.
വോളിബാൾ ടൂർണ്ണമെൻറിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
              [[ചിത്രം:Vollly.jpg]]     
ഖൊ-ഖൊ ടൂർണ്ണമെൻറിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരും, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ്അപ്പും ആയി.
ഫറോക്ക് സബ്‌ജില്ല ജൂനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 10പേരും സീനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 8പേരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേ‍ഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.
കടലുണ്ടി ബാ‍ഡ് മിന്റൺ കോർട്ടിൽ വച്ച് സെപ്റ്റംബർ 22 ന് (ശനി) നടന്ന ബാ‍ഡ് മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഉപഹാരം'''
[[ചിത്രം:upaharam.jpg]] 
ജൂലൈ 11, 12, 13,  (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി.എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫിൽ (കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ) നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങി.
ചടങ്ങിൽ  കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ  സി. പി. സൈഫുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപനം'''
[[ചിത്രം:samaaa.jpg]][[ചിത്രം:sammmap.jpg]][[ചിത്രം:sssaammap.jpg]] 
58ാം മത്  കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ  ടൂർണ്ണമെൻറിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കൾ) ന്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ ഉൽഘാടനം നിർവ്വഹിച്ചു.  വി. കെ. സി. മമ്മദ് കോയ. എം. എൽ. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ബി. ഇ. എം.  ഹയർ സെക്കണ്ടറി സ്കൂൾ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി.  ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം.  ഹയർ സെക്കണ്ടറി സ്കൂൾ  തോൽപ്പിച്ചത് (3-2). 
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. എ. എം.  എം. ആർ. എസ്.  ഹയർ സെക്കണ്ടറി സ്കൂൾ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെൻറ് മേരീസ്  ഹയർ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച്  ചാമ്പ്യന്മാരായി.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ എം. എസ്. പി.  ഹയർ സെക്കണ്ടറി സ്കൂൾ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം.  ഹയർ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യന്മാരായി.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മുൻ ഇൻറർ നാഷനൽ ഫുട്ബോൾ പ്ലെയർ പുരികേശ് മാത്യൂ, വനിത ഫുട്ബോൾ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ  ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, പ്രധാനാദ്ധ്യാപകൻ എം. എ.  നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ  അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ,  കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ  തുടങ്ങിയവർ  സംസാരിച്ചു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം നന്ദിയും പറഞ്ഞ‍ു.
സംഘാടന മികവ്, ടൈം മാനേജ്മെൻറ്, ഗ്രൗണ്ട് സൗകര്യം,  സ്റ്റേഡിയം എന്നിവകൊണ്ടും  മികച്ച ഒന്നായിരുന്നു ടൂർണ്ണമെൻറ്. മുഹമ്മദ് ഇഖ്‌ബാൽ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി,  എം. സി. സൈഫുദ്ദീൻ സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആൻറ് പന്തൽ അറൈജ്മെൻറ്,  കെ. ആഷിഖ് , സുബിൻ  എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കൽ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന  എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീർ  എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷൻ, പി.പി. ഷറഫുദ്ദീൻ  സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെൻറ് തുടങ്ങിയ കമ്മറ്റികളുടെ പ്രവർത്തനം മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.
മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകിയിരുന്നു.  കോടംമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലൻസ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് - ഉൽഘാടനം'''
      [[ചിത്രം:StSub.jpg]]        [[ചിത്രം:Sytasub.jpg]]        [[ചിത്രം:statsub.jpg]] 
[[ചിത്രം:Stsustas.jpg]]  [[ചിത്രം:Subgir.jpg]]  [[ചിത്രം:ssssssiiiitt.jpg]]
                             
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു. 
മുൻസിപ്പൽ കൗൺസിലർ കെ. സുരേഷ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, പ്രധാനാദ്ധ്യാപകൻ എം. എ.  നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫാജിദ്,  സി. പി. സൈഫുദ്ദീൻ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ്,  എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞ‍ു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ'''
  [[ചിത്രം:Subsweek.JPG]]          [[ചിത്രം:Sttasuub.jpg]]      [[ചിത്രം:statessuubb.jpg]]
58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 15 ന് (ശനി)  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂർണ്ണമെൻറിന്റെ് നടക്കുന്നത്.  കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു.
അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് നത്സരത്തിൽ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളിൽ നിന്നായി 42 ടീമുകൾ മാറ്റുരക്കാനെത്തും.  മത്സരത്തിലെ ജേതാക്കൾ ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
കഴിഞ്ഞവർഷം  അണ്ടർ 17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളും അണ്ടർ 14 വിഭാഗത്തിൽ മലപ്പുറം എം. എസ്. പി.  സ്കൂളും ആയിരുന്നു ചാമ്പ്യന്മാർ.
ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം  കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ ഉൽഘാടനം ചെയ്യും. 14 മുതൽ ടീമുകൾ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യൽസും  ഉൾപ്പെടെ ആയിരത്തോളം പേർക്ക് ആവശ്യമായ ഒരുക്കങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തിയായി വരുന്നു.
17 ന് (തിങ്കൾ) നടക്കുന്ന സമാപന ചടങ്ങിൽ  വി. കെ. സി . മമ്മദ് കോയ. എം. എൽ. എ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ  ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം.എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ  പങ്കെടുക്കും.
ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകും.
ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീൻ എന്നിവർ പങ്കെ‍ടുക്കും.
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ '''
[[ചിത്രം:dissubraaa.jpg]]            [[ചിത്രം:disucham.jpg]]
ജൂലൈ 11, 12, 13,  (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോട് റൂറൽ സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂർ ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചത്. 
സമാപനചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ, ടി. എ. അബ്ദുറഹിമാൻ, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞ‍ു.
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഉൽഘാടനം'''
  [[ചിത്രം:diiisssubb.jpg]]          [[ചിത്രം:ddddiiiisssuub.jpg]]            [[ചിത്രം:dididsu.jpg]] 
കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം  നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മൻസൂർ, വി. പി. അബ്ദുൽ ജലീൽ, ഫാജിദ്, സി. പി. സൈഫുദ്ദീൻ, എം. എ. ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
ടൂർണ്ണമെൻറ്    11, 12, 13,  (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്.  അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.
പതിന‍ഞ്ച് സബ്ജില്ലകളിൽ നിന്നായി 35 ടീമുകൾ (അണ്ടർ 17 ആൺകുട്ടികൾ - 15 ടീമുകൾ, അണ്ടർ 17 പെൺകുട്ടികൾ - 5 ടീമുകൾ, അണ്ടർ 14 ആൺകുട്ടികൾ - 15 ടീമുകൾ) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കൾ ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന റവന്യൂ ജില്ല  ടൂർണ്ണമെൻറിൽ പങ്കെടുക്കും.
'''ഫറോക്ക് ഉപജില്ല  സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ '''
[[ചിത്രം:subbsubb.jpg]]            [[ചിത്രം:subbbsubb.jpg]]          [[ചിത്രം:suubbsuubb.jpg]] 
ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ വിഭാഗത്തിലും, (അണ്ടർ-17 ), സബ്‌‌ജൂനിയർ വിഭാഗത്തിലും (അണ്ടർ-14 ) ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ  ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയർ വിഭാഗത്തിൽ  ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .
ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ സംസാരിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് ജോയിൻറ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  – ഉൽഘാടനം'''
[[ചിത്രം:subsubsubr.jpg]]                            [[ചിത്രം:subsubtra.jpg]]                            [[ചിത്രം:subsubratt.jpg]]
58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമൻ  നിർവ്വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം  അധ്യക്ഷത വഹിച്ചു.  ടൂർണ്ണമെൻറ് ജൂലൈ 4, 5 (ചൊവ്വ, ബുധൻ) തിയതികളിലായാണ് നടക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ്  സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്  -  കൂടിയാലോചനയോഗം '''
        [[ചിത്രം:chhhaaakkk.jpg]]                    [[ചിത്രം:fhsssssss.jpg]]                    [[ചിത്രം:suuubbbrrrat.jpg]] 
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഗൗണ്ടിൽ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട്  ജൂൺ 28 ന് സ്കൂളിൽ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ്  സ്പോർട്ട്സ് ജോയിൻറ് ഡയറക്ടർ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം.എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും,  കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ നന്ദിയും പറഞ്ഞ‍ു.
                                                                            '''സ്കൂൾതല ചെസ്സ് മത്സരം - യു. പി.'''
                      [[ചിത്രം:chessss.jpg]]                            [[ചിത്രം:chheessvcc.jpg]]
'''നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 3 പ്രതിഭകൾ''''
            സച്ചിൻ സുരേഷ്                              ഫസീൻ                          ഫവാദ്. കെ 
        [[ചിത്രം:02. Sachin Suresh.jpg]]                    [[ചിത്രം:07. FASEEN001 (4).jpg]]                  [[ഫവാദ്. കെ]]                  [[ചിത്രം:Orrrjaaa.jpg]]
ഈ വർഷത്തെ നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ എന്നീ  3 പ്രതിഭകൾ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനൽ വരെ പോരാടി.
'''കളിയിലെ മികവ് പഠനത്തിലും'''                                         
[[ചിത്രം:02. Sachin Suresh.jpg]]
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ) 560 ൽ 555 മാർക്ക് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥി സച്ചിൻ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ്  രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16  കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
                                                                                      '''2016 - 17'''   
'''കൺവീനർ: ഷബീറലി മൻസൂർ'''
'''ജോയിൻറ് കൺവീനർ: അബ്ദുൽ ജലീൽ. വി.പി'''
'''സ്റ്റുഡൻറ് കൺവീനർ: ഫിമിസ് -10എെ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ജുനൈദ്. എ.കെ -7 ഡി'''
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
'''ദേശീയതലം'''
2015 ൽ '''യു. എൻ. @ 70 കപ്പ്'''  നേടിയത് നമ്മുടെ  സ്കൂൾ ടീം ആണ്.
ബാംഗ്ലൂരിൽ നടന്ന ഈ വർഷത്തെ '''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആയിരുന്നു  ചാമ്പ്യൻമാർ. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവർഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു'''.
                          [[ചിത്രം:parikramfh.jpg]]                                        [[ചിത്രം:sub15.jpg]]
                                                                          മുഹമമദ് ഇനായത്ത്
                                                                        [[ചിത്രം:Inayathfh.jpg]]
ഡൽഹിയിൽ നടന്ന '''നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു'''.
                                                    [[ചിത്രം:Subratho.jpg]]
ഈ വർഷത്തെ ജൂനിയർ വിഭാഗം '''സംസ്ഥാന ചെസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഷേർഷാ ബക്കർ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി''', ഹൈദരാബാദിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു. 
                                                                            ഷേർഷാ ബക്കർ
                                                                        [[ചിത്രം:Shersha.jpg]]
പാലക്കാട് വച്ച് 23-7-16 ന് നടന്ന '''സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു'''. 
                                                      [[ചിത്രം:subraaa.jpg]]
2015 ലെ '''സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് അണ്ടർ-14 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു'''.
                                                              [[ചിത്രം:un14f.JPG]]
'''സംസ്ഥാനതലം'''
ഇരി‍ഞ്ഞാലക്കുടയിൽ വച്ച് നടന്ന ഈ വർഷത്തെ '''ഫാദർ ഗബ്രിയേൽ ഇന്റർസ്കൂൾ ഫൂട്ബോൾ-സംസ്ഥാനതല റണ്ണർ അപ്പ്''' ഞങ്ങൾ ആണ്.
                                                      [[ചിത്രം:interschooo.jpg]]
'''കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആണ്.'''
                                                            [[ചിത്രം:cococola.jpg]]
കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ്,  ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് അണ്ടർ-14 വിഭാഗത്തിലും, under-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജംബിൽ ഗിരീഷ് രാജു പങ്കെടുത്തു.
                                                                        ഗിരീശ് രാജു
                                                                    [[ചിത്രം:GIREESH RAJU.jpg]]
സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികൾ ഇടംനേടി.
                                                                    '''ഈ വർഷത്തെ നാഷനൽ & സ്റ്റേറ്റ് പ്ലയേഴ്സ്'''
            മുഹമമദ് ഇനായത്ത്                      സച്ചിൻ സുരേഷ്                        അൽക്കേശ് രാജ്                            ശാറോൺ 
            [[ചിത്രം:Inayathfh.jpg]]                  [[ചിത്രം:02. Sachin Suresh.jpg]]                  [[ചിത്രം:04. ALKESH 001 (3).jpg]]                  [[ചിത്രം:5. Sharon.jpg]]
              മെഗ്ഷാൻ സോമൻ                            ഫസീൻ                                    മുബശ്ശിർ                                  മിനീഷ്     
              [[ചിത്രം:fhssmegh.png]]                    [[ചിത്രം:07. FASEEN001 (4).jpg]]                      [[ചിത്രം:08. MUBASHIR 001 (2).jpg]]                      [[ചിത്രം:09. Mineesh.jpg]]
                                   
                                അഖിൽ                                          മുഹമമദ് ഇഹ്സൽ                                          ജവാദ്             
                        [[ചിത്രം:10. Aghil.jpg]]                                  [[ചിത്രം:11. MUHAMMED IHSAL.C.jpg]]                                [[ചിത്രം:12. . Javad.jpg]] 
കോഴിക്കോട് ജില്ലാ സുബ്രതോകപ്പ് ഫൂട്ബോൾ മത്സരത്തിലും ഫറോക്ക് സബ്‌ജില്ലാ സുബ്രതോകപ്പ് ഫൂട്ബോൾ മത്സരത്തിലും അണ്ടർ 14 വിഭാഗത്തിലും, അണ്ടർ 17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം  ആണ് ചാമ്പ്യൻമാർ.
ഉപജില്ല തലത്തിൽ games മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫറോക്ക് ഉപജില്ല  ഒാവറോൾ ചാമ്പ്യൻമാരായി. ജില്ലമത്സരങ്ങൾക്കുള്ള ടീമിൽ നമ്മുടെ 39 കുട്ടികൾ ഇടംനേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സബ്‌ജില്ലാ കായികമേളയിൽ നമ്മൾ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി. 
                                                                '''സുബ്രതോ കപ്പ് വിജയികൾക്കുള്ള  സ്വീകരണം'''
            [[ചിത്രം:1. suuuuubb.JPG]]                  [[ചിത്രം:subratoooo.JPG]]                  [[ചിത്രം:suuubrrrat.jpg]]     
            [[ചിത്രം:subraaaa.JPG]]                  [[ചിത്രം:3.ssssssubb.JPG]]                  [[ചിത്രം:iqsuuubb.JPG]]     
                               
കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് ന്റെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് ഫുട്ബോളിൽ സൗജന്യ താമസസൗകര്യത്തോടെ സ്പെഷൽ കോച്ചിംഗ് നൽകിവരുന്നു. ഇവർ സംസ്ഥാന - ദേശീയ-അന്തർദേശീയ തലങ്ങളിൽ ഉന്നത നിലവാരം പുലർത്തിവരുന്നു.
'''അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോൾ അക്കാദമിയിലേക്ക് ഒരു വർഷത്തെ ഫുട്ബോൾ പരിശീലനത്തിനായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാൻ ജാവേദ്, ആനിസ് , മുംബൈയിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസിൽ, ഇംഗ്ലണ്ടിലെ ആഴ്സണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടർ 17 ഇന്ത്യൻ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാർഥികൾ , കൂടാതെ കേരള സംസ്ഥാന ഫുട്ബോൾ ടീമിൽ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളർന്നുവന്നവരാണ്.'''
എല്ലാ വർഷങ്ങളിലും കായികദിനം വിപിലമായി ആഘോഷിക്കാറുണ്ട്.
                                                                                    '''കായികദിനാഘോഷം'''       
            [[ചിത്രം:sppppppo.JPG]]                [[ചിത്രം:1spoooo.JPG]]              [[ചിത്രം:dgfgfsgh.JPG]] 
                                                             
            [[ചിത്രം:sportsday.JPG]]                [[ചിത്രം:spooooooooo.JPG]]                [[ചിത്രം:ssssppoo.JPG]] 
            [[ചിത്രം:spoooo.JPG]]                [[ചിത്രം:DSCgN3924.JPG]]                [[ചിത്രം:sporttgf.JPG]] 
            [[ചിത്രം:Spospooo.JPG]]                [[ചിത്രം:Ssppooortt.JPG]]                [[ചിത്രം:SpppOOOrrrt.JPG]]
2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ്  കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച്  ഉൽഘാടനം നിർവ്വഹിച്ചു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞ‍ു.
ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവർ  സംസാരിച്ചു.
എല്ലാ വർഷത്തെയുംപ്പോലെ ഈ വർഷവും നാല് ഗ്രൂപ്പുകളായാണ്  സ്പോർട്സ് നടത്തിയത്.
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞ‍ു.
<!--visbot  verified-chils->

21:41, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം