"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:54, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"break the chain"
          രാവിലെ എഴുന്നേറ്റപ്പോൾ അമ്മ  എന്നോട് ടീച്ചർ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ  അത്  വളരെ ധൃതിയോട് കൂടി  നോക്കി.  വളരെ സന്തോഷമുള്ള ഒരു വാർത്തയായിരുന്നു അത്. സ്കൂൾ അടച്ചിടുകയാണെന്നും എക്സാം നിർത്തിവെച്ചിരിക്കുകയാണ് എന്നായിരുന്നു മെസ്സേജ്. ഫ്രണ്ട്സിനെ ഇനി കാണാൻ കഴിയില്ലല്ലോ  എന്ന് ആലോചിച്ചപ്പോൾ സങ്കടവും തോന്നി. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ അമ്മാവൻറെ വീട്ടിലേക്ക്  പോയി.
          എനിക്ക് വളരെ വിഷമമുള്ള ദിവസമായിരുന്നു. കാരണം അവധിക്കാലം അടിച്ചുപൊളിക്കാൻ പറ്റിയ നല്ല മൂഡിൽ ആയിരുന്നു. പക്ഷേ covid 19  എന്ന മഹാമാരി കാരണം എല്ലാ ജില്ലകളും കർശനമായി അടച്ചുപൂട്ടാനുള്ള നിർദ്ദേശം വന്നതോടെ അമ്മ അമ്മാവൻറെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് നിർബന്ധിച്ചു കൊണ്ടുപോയി.  അതെനിക്ക് വളരെ സങ്കടംആയി തോന്നി.  പക്ഷേ ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു അമ്മ എന്നെ ചിലതൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
           ഈ അവധിക്കാലം ജാഗ്രതയോടും  മനക്കരുത്തോടെ കൂടി നേരിടേണ്ടതാണ്. അതിനു നമ്മൾ ഒന്നിച്ചു നിന്ന് പൊരുതണം. ആളുകൾ  മരിക്കുന്ന വാർത്തയാണ് പത്രത്തിൽ  നാം വായിക്കുന്നത്. മരിച്ചു  വീഴുന്നവരിലും, രോഗം സ്ഥിരീകരിച്ചിരിക്കുന്നവരിലും, രോഗസാധ്യത ഉള്ളവരിലും,ഇതിൽ ഏതെങ്കിലും ഒരാൾ നമ്മളും നാം ഒത്തിരി ഇഷ്ടപ്പെടുന്നവരും ആണെന്ന് വിചാരിക്കൂ.
          അത് എത്ര സങ്കടം ഉണ്ടായിരിക്കും. അതുകൊണ്ട് ഒരിക്കലും നാം അവധിക്കാലം ആഘോഷിക്കാൻ പറ്റില്ല എന്ന  വിഷമം ഉണ്ടായിരിക്കരുത്.  നാം ആലോചിക്കണം ഇവരെക്കുറിച്ച്, അവർക്കു വേണ്ടി ജീവൻ ബലി കൊടുക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും നാം ഓർക്കണം ഈ സന്ദർഭത്തിൽ. അവർക്കുമുണ്ട് ഒരു കുടുംബം.ആ കുടുംബത്തിൽ ഉള്ളവരും  ഇവരെക്കുറിച്ച് എത്ര ഭയചകിതരായ ആയിരിക്കും.       
          അതുകൊണ്ട് അത്ര ആഘോഷം ഒന്നും ഇല്ലാതെ നമുക്കീ അവധിക്കാലം സന്തോഷത്തോടെയും കുറച്ചു  സങ്കടത്തോടെ  കൂടിയും മുന്നേറാം. ഇങ്ങനെ കണ്ണുനീർ തുടച്ച് അമ്മ എന്നോട് പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കും തോന്നി ഇത് ആഘോഷിക്കാനുള്ള സമയമല്ല, കരുതലോടും ജാഗ്രതയോടും കൂടി മുന്നേറാൻ ഉള്ളതാണെന്ന്. അന്നുമുതൽ  എൻറെ മനസ്സിലും ഇങ്ങനെയൊരു ചിന്ത ഉണ്ടാകുകയും അതിൽ ഞാൻ കുറച്ചു സങ്കടപ്പെടുകയും ധൈര്യത്തോടുകൂടി മുന്നേറുകയും ചെയ്തു.    
          കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നപ്പോൾ എൻറെ കയ്യിൽ sanitizer  തന്നു ഇങ്ങനെ പറഞ്ഞു, ഇത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. ഓരോ അഞ്ച് മിനിറ്റ് കഴിയുമ്പോഴും ഈ sanitizer  ഉപയോഗിച്ച് കൈ നന്നായി കഴുകണം. പിന്നെ അയൽവാസികൾ ആരെങ്കിലും വന്നാൽ ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. അതുപോലെതന്നെ ഓരോ പത്ത് മിനിറ്റ് കഴിയുമ്പോഴും ധാരാളം വെള്ളം കുടിക്കണം.
          ജലദോഷം,പനി, തുമ്മൽ എന്നീ രോഗങ്ങൾ ഉള്ളവരോട് സമ്പർക്കം ഒഴിവാക്കുക.  അച്ഛൻ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്കീ മഹാമാരിയായ covid19  (കൊറോണ) എന്ന ഈ രോഗത്തെ  തടുക്കാൻ ഉള്ള ചില വഴികൾ കൂടി തെളിഞ്ഞു. ഞാനും ചേച്ചിയും കൂടി സിനിമ കണ്ടപ്പോൾ അച്ഛൻ പറഞ്ഞു, നിങ്ങൾ ആ ന്യൂസ് ഒന്നു വെക്ക്. ലോകമെമ്പാടും ഈ മഹാമാരിയെ എങ്ങനെ നേരിടാം എന്നൊക്കെ നിങ്ങൾക്കിത് പ്രയോജനപ്പെടും.
          ഇതിനു വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ,രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ  നമുക്കുവേണ്ടി കഷ്ടപ്പെടുന്നത് നിങ്ങൾ അറിയണം. എനിക്ക് ഇതെല്ലാം കേട്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു. "break the chain", please stay at home 🙏🙏
Gayathri
6B എച്ച്.എസ്. രാമനാട്ടുക
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ