"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/അഹന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അഹന്ത

കൊറോണയാണത്ര..കൊറോണ
അഖിലാണ്ഡവും വിറപ്പിയ്ക്കുമൊരു
ഭികരനായ ക്രിമികീടം
മിന്നലിൻ വേഗത്തിൽ
കാട്ടുതീയായി പടരുന്നു
മാനവരാശിയെ ചുട്ടെരിക്കുന്നു
അഖിലാ‍‍ണ്ഡവും തൻെ്റ
കാൽക്കിഴിലാണെന്ന് കരുതിയ മാനവനിതാ
ക്രിമിയെ ഭയന്നു മുറിവിട്ടിറങ്ങാതേ
ഭിതിയിൽ കഴിയുന്നു
മുൻപന്തിയിൽ നിന്ന രാഷ്ട്രങ്ങളെല്ലാം
തന്നെ അല്പ ശ്വാസത്തിനായി കേണിടുന്നു
അറിഞ്ഞവർ അറിഞ്ഞവർ അടയ്ക്കുന്നുമാർഗ്ഗങ്ങൾ
ഇനിയാരും ഇങ്ങോട്ട് അടുത്തിടെണ്ട
മനുഷ്യാ നി അറിഞ്ഞീടുക നീ ആരെന്ന്
നിൻ അഹന്തയെല്ലാം അകറ്റിടുക
നിൻ നിസാരതയെല്ലാം തിരിച്ചറിയുക
നി നിസാരനായി ക്രിമികീടത്തെകാണാതേ.....

 

അനഘ
6 A സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത