"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അടുത്തിരിക്കാനകന്നിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത   
| തരം=കവിത   
| color= 3 }}
| color= 3  
}}
{{Verification4|name=Kannankollam| തരം= കവിത}}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അടുത്തിരിക്കാനകന്നിരിക്കാം

അടച്ചിരിക്കാം അകത്തിരിക്കാ-
മകന്നിരിക്കാം മാളോരെ...
അജയ്യനല്ല; കൊറോണയെ നാം
തുരത്തിടാമിനി മാളോരെ....

ശ്വസിക്കുവാനുഛസിക്കുവാൻ
മാസ്ക്ക് ധരിക്കാം മാളോരെ....
ഇടയ്ക്കിടെ സാനിടൈസറിനാൽ
കൈകൾ കഴുകാം മാളോരെ.....

പുറത്തിറങ്ങി; ലക്ഷ്മണരേഖ
മുറിച്ചിടല്ലേ മാളോരെ...
ഇടക്കൊരല്പമലംഭാവത്താൽ
പൊലിച്ചിടല്ലേ ജീവനുകൾ.....
 
വിചിത്രമാമി യുദ്ധത്തിൽ പട
നയിച്ചിടല്ലേ വീഥികളിൽ
കരുത്തനാണീ അദൃശ്യ ശത്രു
ഒളിച്ചിരുന്നാൽ വിജയിക്കും......

ഒന്നിച്ചൊന്നായ് പോരിന് ചെന്നാൽ
ഒറ്റയടിക്ക് നിരപ്പാക്കും
ഒറ്റക്കൊറ്റയ്ക്കാവതു ചെയ്താ-
ലുറ്റവർ പുലരും മാളോരെ.....

ചങ്ങല തീർത്തു, കോട്ടകൾ കെട്ടി
ബന്ധിച്ചീടാൻ നോക്കല്ലെ;
ചങ്ങല പൊട്ടിച്ചെറിയുക വേണ–
മമാന്തം വേണ്ട മാളോരെ.....

എന്തൊരു വേകമിതെന്തൊരു ബഹളം
തെല്ലിട നിൽക്കൂ മാളോരെ.....

നിങ്ങൾ പരത്തിയ പാെടി പടലങ്ങൾ
കാഴ്ച മറച്ചൂ മാളോരെ.....

നമ്മൾക്കായി തിരിയും ലോകം
നിശ്ഛലമാകാതാകണമെങ്കിൽ
നിശ്ചയമായും നിന്നോടൊത്തിനി
നിൽക്കുക നേടുക നവലോകം....

കാഞ്ജന സി.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത