"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

23:08, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തിന്റെ സ്വന്തം നാട്...

വ്യാധി വന്നു ലോകമെങ്ങും ആധിയിൽ
ഉരുകീടവേ..
കൊറോണയാം അണുവിനെ തുരത്തണം- നമുക്കിനി
പൊരുതണം ജയിക്കണം
ഭൂമിയെ കാക്കണം
പിറന്ന മണ്ണിനെ നമുക്കഭിമാനത്താലുയർത്തണം
കരുതലോടെ കൂടെയുണ്ട്
ടീച്ചറും കൂട്ടരും
കൂട്ടിനായി കൂടെയുണ്ട് നമ്മുടെ പോലീസ്‌കാർ..
നഴ്സുമാര് ഡോക്ടർമാരുറ ക്കമില്ലാതലയുമ്പോൾ,
നന്ദിയോടെ സ്നേഹമോടെ
നമുക്ക് നൽകാം പിന്തുണ
അനുസരിക്കണം നമുക്കവർ പകരും വാക്കുകൾ
പൊരുതണം തുരത്തണം
ഈ വ്യാധിയെ അകറ്റണം
മനസ്സു തമ്മിൽ ചേരണം
ലക്ഷ്യമൊന്നായ് തീരണം
നിശ്ചയം വിജയം നമ്മൾ
ഭാരതീയരല്ലയോ..

ശ്രുതി സിജോൺ
II B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത