"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ ലോകത്തിന്റെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് = ലോകത്തിന്റെ രോദനം |color= 5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|color=1
|color=1
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:58, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോകത്തിന്റെ രോദനം

ജീവൻ പൊലിയുന്നു
ജീവതാളം തെറ്റുന്നു
മാന്യനാം അതിഥിയാൽ
മഹാമാരി, മഹാവ്യാധി

കവലകൾ നിശബ്ദം
സഞ്ചാര പഥങ്ങൾ, വാഹനങ്ങൾ നിശ്ചലം
എങ്ങും മാരിയുടെ വിളയാട്ടം മാത്രം

അകലം പാലിക്കുന്നു
ശുദ്ധിയാകുന്നു
വീട്ടിലിരിക്കുന്നു
നിശബ്ദം ലോകർ

നമിക്കുന്നു സമൂഹം നിങ്ങളെ
ബഹുമാനമേറുന്നു നിങ്ങളിൽ
പാരിലെ മാലാഖമാരെ
നമിക്കുന്നു ലോകം നിങ്ങളെ

മഴയില്ല, വെയിലില്ല, ക്ഷീണമില്ല
ഇതെല്ലാം ഇവർക്കന്യം
ഇവർ നമ്മുടെ രക്ഷാകവചം
ഇവർ നിയമപാലകർ നാടിൻരക്ഷകർ
ഇവർക്കൊരു സഹായം നാടിൻ സന്നദ്ധ സേന

കേരളം മാതൃക
ലോകത്തിന് മാതൃക
വ്യാജരെ തടയുന്നു നേർ ചിത്രം കാട്ടുന്നു
കേരള ഭരണവും ടീച്ചറമ്മയും

ജാതിയില്ല, മതമില്ല, ദേശമില്ല
മാന്യനാം അതിഥിക്ക്
മഹാമാരി, മഹാവ്യാധി
കൊറോണയ്ക്കും മേൽവിലാസം നല്കി നാം

വീണ്ടും നമിച്ചിടാം നമുക്ക്
നമുക്കായി പോരാടും ആരോഗ്യ സേവനമിത്രങ്ങളെ
വീണ്ടും നമിക്കുന്നു..നമിക്കുന്നു
 

അമീന എ റസാഖ്
9 C ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത