"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാറുന്ന പ്രകൃതിയും മനുഷ്യനും

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്ന് മനുഷ്യൻ്റെ വീണ്ടുവിചാരമില്ലത്ത പ്രവൃത്തികൾ മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു എന്നതാണ്. തോക്കിൻ കുഴലിന് മുന്നിൽ നിൽക്കുന്ന ഒരു പട്ടാളക്കാരന് എത്രമാത്രം ജാഗ്രത ഉണ്ടായിരിക്കുമോ അതിലുമേറെ ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ തയ്യാറാകണം. എങ്കിൽ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയിൽ നിലനിൽപ്പുള്ളൂ. മനുഷ്യൻ പ്രകൃതിയിൽ നിന്നും ഭിന്നനല്ല, പ്രകൃതിയുടെ തന്നെ ഭാഗമാണ്. അവൻ നില നിൽക്കുന്നതു തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയുടെ താളലയം നഷ്ടപ്പെടുമ്പോൾ പ്രകൃതി സംഹാര താണ്ഡവമാടാൻ തുടങ്ങുന്നു. അതാണ് ഇന്ന് വർധിച്ചു വരുന്ന പ്രക്യതിദുരന്തങ്ങൾക്ക് കാരണം. നമ്മളൊന്ന് ഓർക്കണം, പ്രകൃതി നമുക്ക് വേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു. ഒരു വ്യക്ഷത്തെ നോക്കുക, അത് ഫലം തരുന്നു, തണൽ തരുന്നു, കുളിർമ പകരുന്നു. അതിനെ വെട്ടിയാലും വെട്ടുന്നവനും അത് തണൽ വിരിക്കുന്നു. നദിയാകട്ടെ, മനുഷ്യരുടെ അഴുക്ക് മുഴുവൻ സ്വീകരിക്കുമ്പോഴും അവർക്ക് ശുദ്ധജലം നൽകാൻ വെമ്പുന്നു. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്ന് എടുത്ത് നോക്കിയാലും അവയെല്ലാം നമുക്ക് വേണ്ടി എന്തെല്ലാം ത്യാഗമാണ് സഹിക്കുന്നത്. പക്ഷേ നമ്മൾ പ്രകൃതിയോട് എന്താണ് ചെയ്യുന്നത്? ഒരു വൃക്ഷം വെട്ടിയാൽ പത്തു തൈ വെയ്ക്കണമെന്ന് പറയും. എത്ര പേർ അത് അനുസരിക്കുന്നു. ഇതു വരെ നമുക്ക് താങ്ങായിരുന്ന ഭൂമി ഇന്ന് നമ്മെ പാതാളത്തിലേക്ക് ആഴ്ത്തിക്കൊണ്ടിരിക്കുകയാണ്.അത് പ്രകൃതിയുടെ കുറ്റമല്ല, നമ്മൾ ചെയ്ത അധർമത്തിൻ്റെ ഫലം നമ്മൾ തന്നെ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇന്ന് അന്തരീക്ഷത്തിൽ ഉള്ളത് പുഷ്പങ്ങളുടെ മണമോ എണ്ണയിൽ കത്തുന്ന തിരിയുടെ ഗന്ധമോ അല്ല. മറിച്ച് ഫാക്ടറികളിൽ നിന്നുള്ള വിഷ പുകയുടെ ഗന്ധമാണ്. ഇന്ന് അന്തരീക്ഷം വളരെയധികം മലിനപ്പെട്ടു കഴിഞ്ഞു. ആദ്യം നമ്മൾ സംരക്ഷിക്കേണ്ടത് പ്രകൃതിയെ ആണ്. എങ്കിലെ മനുഷ്യന് നിലനിൽപ്പുള്ളൂ.

സഞ്ജന സതീഷ്
6 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം