"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/പ്രകൃതിയുടെ മകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/അക്ഷരവൃക്ഷം/പ്രകൃതിയുടെ മകൻ എന്ന താൾ ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/പ്രകൃതിയുടെ മകൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ മകൻ
എല്ലാ ജീവജാലങ്ങളുടെയും ജീവിതം ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിയുമായി വളരെ ഇഴുകിച്ചേർന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. മലയാളികളുടെ പ്രിയപ്പെട്ട കാർഷിക മേഖലക്കും, വൃക്ഷലതാതികൾക്കും സംഭവിച്ച അപകടകരമായ മാറ്റങ്ങൾ നമ്മുക്കറിയാം. കാലത്തിനൊപ്പം നമ്മുടെ കാർഷിക ശീലങ്ങളും മാറി. കൃഷിയും വൃഷങ്ങളുമെല്ലാം നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്നും പടിയിറങ്ങി. പകരം പരിസ്ഥിതിയെ നശിപ്പിക്കുന്ന വലിയ കെട്ടിടങ്ങൾ സ്ഥാനം പിടച്ചു. എന്നാൽ പരിസ്ഥിതിയെ സ്നേഹിക്കുന്ന കൃഷിയെ സ്‌നേഹിച്ചിരുന്ന ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു. രാമുവിന്റെ കുടുംബം. കൃഷിയായിരുന്നു അവരുടെ ജീവിതമാർഗം. ഒരിക്കൽ കൃഷിഭൂമി നശിച്ചുപോകുക ഉണ്ടായി. രാമുവിന്റെ മാതാപിതാക്കളെ അവനു നഷ്ടപ്പെട്ടു. എന്നാൽ രാമു ധൈര്യം സംഭരിച്ചു തുടർന്നു ജീവിക്കാൻ താല്പര്യം കാണിച്ചു. പ്രകൃതിയായി അവന്റെ ജീവിതം. പ്രകൃതിയിൽ നിന്ന് കിട്ടുന്ന പഴങ്ങൾ അവന്റെ വിശപ്പടക്കി . പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ തുടർന്ന് പഠിച്ചു. രാമുവിന് ആകെ യുള്ള കൂട്ട് കുടിലിനടുത്തുള്ള ഒരു തോട്ടവും പ്രകൃതിയും ആയിരുന്നു. ഒരിക്കൽ രാമു തോട്ടത്തിൽ വിശ്രമിച്ചു കൊണ്ടിരിക്കെ ഒരു മുത്തശ്ശി വന്നു. രാമുവിനെ നോക്കി പല്ലില്ലാത്ത ആ മുത്തശ്ശി ഒന്ന് വിടർന്നു ചിരിച്ചു. അവനുമായി ഏറെ നേരം സംസാരിച്ചു. എന്നിട്ടു മുത്തശ്ശി പറഞ്ഞു- നീ നല്ലൊരു നിലയിലെത്തും. അന്ന് നിന്നെ കൈ പിടിച്ചുയർത്തിയ ഈ പ്രകൃതിയെയും ഈ തോട്ടത്തിനെയും മറക്കരുത്. എന്ന് പറഞ്ഞു തോട്ടത്തിൽ നിന്ന് പോയി. പിന്നയും കുറെ നാളുകൾ നീണ്ടു പോയി. രാമുവിനൊരു ജോലി കിട്ടി. അപ്പോൾ അവൻ ഓർത്തത് ആ മുത്തശ്ശിയുടെ വാക്കുകളാണ്. രാമു തന്റെ നാട്ടിലേക്ക് തിരികെ ചെല്ലാൻ തയ്യാറായി. അവിടെ എത്തിയപ്പോൾ കണ്ടത് അവൻ ഏറെ സ്നേഹിച്ച തോട്ടത്തിൽ വലിയ ഒരു കെട്ടിടം പണിതുയർത്താൻ അവർ തിരുമാനിച്ചു കഴിഞ്ഞു. രാമുവിന് ഒത്തിരി സങ്കടമായി. അവൻ അവരുടെ കാൽ പിടിച്ചു യാജിച്ചു. ഈ തോട്ടം അവനു വിട്ടുനൽകാൻ. അവന്റെ സങ്കടം കണ്ടുനിൽക്കാൻ അവർക്കു സാധിച്ചില്ല. ആ തോട്ടം അവർ രാമുവിന് വിട്ടുനൽകി. രാമുവിന് വളരെ സന്തോഷം തോന്നി. അന്ന് വന്ന മുത്തശ്ശി ആയിരുന്നു പ്രകൃതിയമ്മ. നമ്മുടെ പരിസ്ഥിതി അമ്മ. രാമുവിനെപോലെ പരിസ്ഥിതിയെ സ്നേഹിക്കുന്ന ഒത്തിരി കൂട്ടുകാർ ഈ ലോകത്തു ഉണ്ടായിരിക്കും എന്ന് ഞാൻ കഴുതുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാം നല്ലൊരു നാളേക്കായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം