"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
പുതിയനൂർ ഗ്രാമം. പുതുമഴയിൽ കിളിർത്തു വന്ന പുൽനാമ്പുകൾ മുതൽ മഹാഗണി വരെ തളിരിട്ടു നിൽക്കുന്നു.കിളികൾ കൂട് വിട്ട് കൂട്ടുകാരികളുമായി സല്ലപിച്ചു പാറി കളിക്കുന്നു. പറമ്പിൽ കോഴികളും താറാവുകളും ഉത്സാഹത്തോടെ പാറി നടക്കുകയാണ്.
ഒരു വലിയ നെൽകൃഷി പാടം. അവിടെ കർക്ഷകർ ഞാറ് നടുകയായിരുന്നു. പ്രകൃതിയുടെ വശ്യ സൗന്ദര്യം അവിടമാകെ പരന്നിരുന്നു.പുഞ്ചപ്പാടത്തിനടുത്തുള്ള കായലിനെയും നോക്കി കോട്ടും സ്യൂട്ടും ധരിച്ച ചിലർ ചൂടേറിയ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.
സൂര്യൻ അസ്തമിച്ചു. പടിഞ്ഞാറൻ ആകാശം ചുവന്നു തുടുത്തു. ആകാശത്തിനു കീഴെ ആ ചർച്ചകൾ അപ്പോഴും ഉണർന്നിരുന്നു. ആ പുഞ്ചപാടം നികത്തി അവിടെ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് അവരുടെ ഉദ്ദേശ്യം.പല കുതന്ത്രങ്ങൾ അതിനായി ആ നാട്ടിൽ നടമാടി. അതിനെതിരെ പല പല ക കർഷക സമരങ്ങളാലും പ്രതിഷേധങ്ങളാലും ആ നാട് കലുഷിതമായി. ഒടുവിൽ പണത്തിൻ്റെ പ്രൗഢിക്ക് മുന്നിൽ കർഷകരും നാട്ടുകാരും നിസ്സഹായരായി.ആ സ്ഥലം കമ്പനി കൈയ്ക്കലാക്കി. നെൽവയൽ അവർ നികത്താനാരംഭിച്ചു.പുതിയനൂർ ഗ്രാമത്തിലെ നിലയ്ക്കാത്ത ജലസ്രോതസ്സ് അവർ നശിപ്പിച്ചു.അങ്ങനെ ആ ഗ്രാമം മരിക്കുവാൻ തുടങ്ങി. അവിടെ ഫ്ലാറ്റുകൾ ഉയർന്നുപൊങ്ങി. കർഷകർ തൊഴിൽ രഹിതരായി. വായു മലിനീകരണം ആ നാട്ടുകാരെ ശ്വാസം മുട്ടിച്ചു. ജലക്ഷാമവും രൂക്ഷമായതോടെ സ്ഥിതി വഷളായി.
ഒരു കാലവർഷ കാലം.മഴ പെയ്തു തുടങ്ങി. രണ്ട് ദിവസം തോരാതെ അത് പെയ്തു .ആ ഗ്രാമം വെള്ളം കൊണ്ട് നിറഞ്ഞു. പുഴ നിറഞ്ഞു കവിഞ്ഞു.ധാരാളം വീടുകൾ മണ്ണിനടിയിലായി. പ്രളയം പുതിയനൂർ ഗ്രാമത്തെ ആകെ നശിപ്പിച്ചു. എണ്ണമറ്റ മരണസംഖ്യ ആ നാട്ടുകാരെ ഇരുത്തി ചിന്തിപ്പിച്ചു.പ്രകൃതിയോടുള്ള അതിക്രമത്തിനെതിരെ പ്രകൃതിയുടെ തന്നെ തിരിച്ചടിയാണ് എന്ന് അവർ മനസ്സിലാക്കി.പ്രകൃതിയുടെ സംരക്ഷണത്തിനായി പിന്നീടവർ ഉണർന്നു പ്രവർത്തിച്ചു. പ്രകൃതിസംരക്ഷണത്തിൻ്റെ ഉയർന്ന ശബ്ദമായി ആ നാടും നാട്ടുകാരും നിലകൊണ്ടു.
{{BoxBottom1
| പേര്= മുഹമ്മദ് യഹിയ എസ്
| ക്ലാസ്സ്=    9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കഥ}}

16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ചിന്തകൾ

പുതിയനൂർ ഗ്രാമം. പുതുമഴയിൽ കിളിർത്തു വന്ന പുൽനാമ്പുകൾ മുതൽ മഹാഗണി വരെ തളിരിട്ടു നിൽക്കുന്നു.കിളികൾ കൂട് വിട്ട് കൂട്ടുകാരികളുമായി സല്ലപിച്ചു പാറി കളിക്കുന്നു. പറമ്പിൽ കോഴികളും താറാവുകളും ഉത്സാഹത്തോടെ പാറി നടക്കുകയാണ്.

ഒരു വലിയ നെൽകൃഷി പാടം. അവിടെ കർക്ഷകർ ഞാറ് നടുകയായിരുന്നു. പ്രകൃതിയുടെ വശ്യ സൗന്ദര്യം അവിടമാകെ പരന്നിരുന്നു.പുഞ്ചപ്പാടത്തിനടുത്തുള്ള കായലിനെയും നോക്കി കോട്ടും സ്യൂട്ടും ധരിച്ച ചിലർ ചൂടേറിയ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.

സൂര്യൻ അസ്തമിച്ചു. പടിഞ്ഞാറൻ ആകാശം ചുവന്നു തുടുത്തു. ആകാശത്തിനു കീഴെ ആ ചർച്ചകൾ അപ്പോഴും ഉണർന്നിരുന്നു. ആ പുഞ്ചപാടം നികത്തി അവിടെ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് അവരുടെ ഉദ്ദേശ്യം.പല കുതന്ത്രങ്ങൾ അതിനായി ആ നാട്ടിൽ നടമാടി. അതിനെതിരെ പല പല ക കർഷക സമരങ്ങളാലും പ്രതിഷേധങ്ങളാലും ആ നാട് കലുഷിതമായി. ഒടുവിൽ പണത്തിൻ്റെ പ്രൗഢിക്ക് മുന്നിൽ കർഷകരും നാട്ടുകാരും നിസ്സഹായരായി.ആ സ്ഥലം കമ്പനി കൈയ്ക്കലാക്കി. നെൽവയൽ അവർ നികത്താനാരംഭിച്ചു.പുതിയനൂർ ഗ്രാമത്തിലെ നിലയ്ക്കാത്ത ജലസ്രോതസ്സ് അവർ നശിപ്പിച്ചു.അങ്ങനെ ആ ഗ്രാമം മരിക്കുവാൻ തുടങ്ങി. അവിടെ ഫ്ലാറ്റുകൾ ഉയർന്നുപൊങ്ങി. കർഷകർ തൊഴിൽ രഹിതരായി. വായു മലിനീകരണം ആ നാട്ടുകാരെ ശ്വാസം മുട്ടിച്ചു. ജലക്ഷാമവും രൂക്ഷമായതോടെ സ്ഥിതി വഷളായി.

ഒരു കാലവർഷ കാലം.മഴ പെയ്തു തുടങ്ങി. രണ്ട് ദിവസം തോരാതെ അത് പെയ്തു .ആ ഗ്രാമം വെള്ളം കൊണ്ട് നിറഞ്ഞു. പുഴ നിറഞ്ഞു കവിഞ്ഞു.ധാരാളം വീടുകൾ മണ്ണിനടിയിലായി. പ്രളയം പുതിയനൂർ ഗ്രാമത്തെ ആകെ നശിപ്പിച്ചു. എണ്ണമറ്റ മരണസംഖ്യ ആ നാട്ടുകാരെ ഇരുത്തി ചിന്തിപ്പിച്ചു.പ്രകൃതിയോടുള്ള അതിക്രമത്തിനെതിരെ പ്രകൃതിയുടെ തന്നെ തിരിച്ചടിയാണ് എന്ന് അവർ മനസ്സിലാക്കി.പ്രകൃതിയുടെ സംരക്ഷണത്തിനായി പിന്നീടവർ ഉണർന്നു പ്രവർത്തിച്ചു. പ്രകൃതിസംരക്ഷണത്തിൻ്റെ ഉയർന്ന ശബ്ദമായി ആ നാടും നാട്ടുകാരും നിലകൊണ്ടു.

മുഹമ്മദ് യഹിയ എസ്
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ