"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ചൈനയിൽ നിന്നും വന്ന കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചൈനയിൽ നിന്നും വന്ന കൊറോണ വൈറസ്

കൈതൊഴാം കൈതൊഴാം കോവിഡേ
       ദൂരേയ്ക്ക് പോയി മറയുക നീ.......
        ആരുംകാണാമറയത്തേയ്ക്ക് പോയി മറയുക നീ
         സോപ്പിനെയും മാസ്കിനെയും പേടിക്കും കോവിഡേ
         ലോകത്തുനിന്നും മറയുക നീ.......
                                       (കൈതൊഴാം......‍)
        ഉറ്റവരെയും ഉടയവരെയും കാത്തിടേണേ
       കഷ്ടനഷ്ടങ്ങളകറ്റിടേണേ......
       വശ്വാസവുംവിജ്ഞാനവും ഒത്തുചേർന്ന്
       ജീവനേയും സ്വത്തിനേയും കാത്തിടേണേ.
                                          (കൈതൊഴാം.....)
       കഷ്ടങ്ങളെപ്പൊഴും കഷ്ടങ്ങളാണ്
       നഷ്ടങ്ങളെപ്പൊഴും നഷ്ടങ്ങളാണ്
       കൂട്ടരെയും കുടുംബത്തെയും കൂട്ടിലടയ്ക്കാതെ
       അദ്ധ്വാനിച്ചു ജീവിക്കാനനുഗ്രഹിയ്ക്ക
                                         (കൈതൊഴാം.......)
        രാജാവായാലും യാചകനായാലും
        നിൻമുന്നിലെല്ലാരും തുല്യരാണ്
        ലോകം മുഴുവൻ ശാന്തി പകരാനായ്
        ലോകത്തെ വിട്ടു നീ ദൂരേയ്ക്ക് പോകുക
                                         (കൈതൊഴാം.......)
        അലസരും ആലംബഹീനരുമാകാതെ
        കൂടുമ്പോളിമ്പമായ് തീരാനനുഗ്രഹിയ്ക്ക
        ലോകത്തെ മുഴുവൻലോക്കപ്പിലാക്കിയ
    കോവിഡേ നിൻമുമ്പിലെല്ലാരും തുല്യരാണ്
                                          (കൈതൊഴാം......)

മഹേശ്വരിയമ്മ
ഡെപ്യൂട്ടി .എച്ച് എം സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത