"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' പകലന്തിയോളം ''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകലന്തിയോളം | color= 1 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=      5  
| color=      5  
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പകലന്തിയോളം


നമിക്കുന്നു ഞങ്ങൾ............
പകലന്തിയോളം പകലന്തിയോളം
പകലിരവരിയാതവർ നടന്നു ...........
രോഗം നിറയുന്ന മരണം മണക്കുന്ന
ചുവരുകൾക്കിടയിലൂടവർ നടന്നു ......
ആകെപൊതിഞ്ഞുകൊണ്ടായുസ്സു നീട്ടുവാൻ
നിന്നവർ ജീവനു കാവലായി
ജീവനും കയ്യിൽ പിടിച്ചു കൊണ്ടേറെനാൾ
ജീവിതമർപ്പിച്ചവർ നിരന്നു
ഇടനാഴിയൊക്കെ നിശബ്ദമായ് എത്തുന്ന മൃത്യുവിൻ കാലൊച്ച
കേട്ടിടുമ്പോൾ
പ്രാർഥനനിരതരായ് കാവലായി ത്യാഗികൾ
കർമ്മനിരതരായ് മാറിടുന്നു
നാട്ടിലെയ്ക്കൊത്തിരി പടരാതിരിക്കുവാൻ
കാവലായ് കാക്കി പടയൊരുങ്ങി
എരിവെയിൽ പൊള്ളുന്ന ചൂടേറ്റുകൊണ്ടവർ
നാടിനു കാവലായ് നിന്നിടുന്നു
നഗ്നനേത്രങ്ങൾക്കകലയായ് പടരുന്ന
ജീവൻ കവരുന്നോരണുവിനെ
പൊരുതി തോൽപ്പിക്കുവാൻ കാവലായ് സജ്ജരായ്
നിൽക്കുമീ കാക്കിക്കും, ഭിഷഗ്വരർക്കുമീ മാലാഖമാർക്കും
പാദവന്ദനം ചെയ്യുന്നു ഞങ്ങൾ.
  

സ്നേഹ എസ്സ്. എസ്സ്
10A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത